- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ വീട് പൊളിച്ച് ഓടുകളും കല്ലും അടുക്കി വച്ച് കുടിലിനുള്ളിൽ താമസം.. ജീവൻ നിലനിർത്താൻ കൈനീട്ടി വാങ്ങുന്ന ചില്ലറത്തുട്ടുകൾ.. സ്പോർട്സ് ചാമ്പ്യനും പ്രവാസി ജോലിക്കാരനുമായിരുന്ന ആൾ തെരുവിൽ അലഞ്ഞു മരിച്ചത് ഇങ്ങനെ: ആദരാജ്ഞലി അർപ്പിച്ച് പൈനുമൂടുകാർ
മാവേലിക്കര: ദ്വീർഘകാലം പ്രവാസിയായി ജീവിതം നയിച്ചവർ നാട്ടിലെത്തി അൽപ്പം ലാവിഷായി ജീവിക്കുകയാണ് പതിവു സംഭവം. എന്നാൽ, ഇങ്ങനെ സുഖസൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും അത് വേണ്ടെന്ന് വച്ച് സ്വയം ജീവിതം നശിപ്പിച്ചവരുമുണ്ട്. അക്കൂട്ടത്തിലാണ് മാവേലിക്കരയിലെ പൈനുമ്മൂട് സ്വദേശിയായ സണ്ണിയുടെ സ്ഥാനം. നല്ലരീതിയിൽ വിദ്യാഭ്യാസം നേടിയിട്ടും ജീവിത
മാവേലിക്കര: ദ്വീർഘകാലം പ്രവാസിയായി ജീവിതം നയിച്ചവർ നാട്ടിലെത്തി അൽപ്പം ലാവിഷായി ജീവിക്കുകയാണ് പതിവു സംഭവം. എന്നാൽ, ഇങ്ങനെ സുഖസൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും അത് വേണ്ടെന്ന് വച്ച് സ്വയം ജീവിതം നശിപ്പിച്ചവരുമുണ്ട്. അക്കൂട്ടത്തിലാണ് മാവേലിക്കരയിലെ പൈനുമ്മൂട് സ്വദേശിയായ സണ്ണിയുടെ സ്ഥാനം. നല്ലരീതിയിൽ വിദ്യാഭ്യാസം നേടിയിട്ടും ജീവിതത്തിൽ നിഷേധിയായി ജീവിച്ച് ഒടുവിൽ ആരോരുമില്ലാതെ മരണമായിരുന്നു സണ്ണിയുടേത്. പൈനുമൂട്ടുകാരോട് നാണയതുട്ടുകൾ ഇരുന്നുവാങ്ങി ജീവിതം നയിച്ച സണ്ണി ഒടുവിൽ ആരോടും പരിഭവമില്ലാതെയാണ് ലോകത്തോട് യാത്ര പറഞ്ഞത്.
ചെങ്ങന്നൂർ - മാവേലിക്കര റോഡിൽ പൈനുംമൂട് ജംഗ്ഷണന് സമീപം തഴക്കരയ്ക്ക് മുൻപ് വേണാട് ജംങഷനിലായിരുന്നു സണ്ണിയുടെ ജീവിതം. വലിയൊരു വീടുണ്ടായിട്ടും അത് പൊളിച്ച് ഓടുകളും കല്ലും അടുക്കിവച്ച് ഒരു കുടിൽ ഉണ്ടാക്കി അതിനുള്ളിലായിരുന്നു സണ്ണിയുടെ താമസം. ആരോടു ഉള്ള ദേഷ്യമെന്നോണമായിരുന്നു സ്വന്തമായ വലിയ ഒരു വീട് പൊളിച്ചു അതിന്റെ കല്ലുകൾ പെറുക്കി അടുക്കി വച്ച് സണ്ണി റോക് ഗാർഡൻ നിർമ്മിച്ചത്.
ആരോടും പരിഭവം ഇല്ലാത്ത സണ്ണിയും ഒരു പ്രവാസി ആയിരുന്നു വർഷങ്ങൾക്കു മുൻപ് ബഹ്‌റൈനിൽ ജോലി ചെയ്തിരുന്നു. അവിടുന്ന് നാട്ടിൽ വന്ന സണ്ണി പിന്നീടു ആകെ മാറി മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മാറുകയായിരുന്നു സണ്ണി തഴക്കര എന്ന പ്രവാസി. സെമിനാരി ഹൈസ്‌കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചപ്പോൾ സ്പോർട്സ് ചാമ്പ്യൻ ആയിരുന്നു അദ്ദേഹം. പോളിടെക്‌നിക്ക് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നു. ഇങ്ങനെ നല്ല ജീവിതം കെട്ടിപ്പെടുക്കാൻ വേണ്ട എല്ലാ തുടക്കവും കിട്ടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം വഴിപിഴച്ച് പോയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായാണ് സണ്ണിയുടെ ജീവിതം ഉരുകി തീർന്നത്.
അടച്ചിട്ട വീടിന്റെ കുടസുമുറിയിൽ ചങ്ങലയിൽ ബന്ധിതനായ സണ്ണിയുടെ കഥയാണ് പിന്നീട് പുറം ലോകം അറിയുന്നത്. വീടിന്റെ മുറിയിൽ നിന്നും ഉയർന്ന ദുർഗന്ധത്തിൽ നിന്നാണ് നാട്ടുകാർ ഇങ്ങനെയൊരാൾ അകത്തു കുടുങ്ങി കിടക്കുന്നുണ്ട് എന്ന് മനസിലാക്കുന്നത്. തുടർന്ന് അന്നത്തെ നാട്ടുകാർ അന്നത്തെ കേരള ചീഫ് ജസ്റ്റിസ് വി എസ് മളിമട്ടിന് പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് അന്നത്തെ ഹൈക്കോടതി ഡെപ്യൂട്ടി രെജിസട്രാർ നരസിംഹന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ,പൊലീസ് സൂപ്രണ്ട് , കലക്ടർ എന്നിവരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ സണ്ണിയെ മോചിപ്പിക്കാൻ എത്തുമ്പോൾ വളരെ പരിതാപകരമായിരുന്നു അവസ്ഥ, രണ്ടു കാലും ചങ്ങലയിൽ കൂട്ടി കെട്ടി കയ്യും ചങ്ങലയിൽ ബന്ധിച്ചു മുടിയും താടിയും നീട്ടി വളർത്തിയ രീതിയിൽ ആയിരുന്നു അവസ്ഥ. കയ്യിലെ മാംസം പുറത്തു കാണുന്ന രീതിയിൽ പഴുപ്പും രക്തവും കൂടെ കലർന്ന മുറിവിൽ നിന്നും പുഴുക്കളും ഞുരയ്ക്കുന്നുണ്ടായിരുന്നു, മല മൂത്ര വിസർജനം അവിടെ തന്നെ നടത്തുന്നതിനാൽ അവിടം ആകെ വൃത്തികേടായിരുന്നു.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ പിന്നെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലും ചികൽസ. ഒരു വർഷത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങി. ശാന്ത പ്രകൃതൻ ആരോടും വഴക്കിനു പോകുകയില്ല ബന്ധുക്കളും സ്വന്തക്കാരും ഒന്നും തിരിഞ്ഞു നോക്കാനില്ലാത്ത സണ്ണി നാട്ടുകാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു തഴക്കരയിലെ ചായക്കടകളിൽ വെള്ളം കോരി കൊടുക്കുവാനും വീടുകളിലെ ചെറിയ പണികളിൽ ഒക്കെ സഹായിക്കാനും ഒക്കെ സണ്ണി കൂടും, പ്രതിഫലമായി മറ്റൊന്നും വേണ്ട ഒരു നേരത്തെ ആഹാരം അതും വളരെ കുറച്ച്.കറൻസി നോട്ടുകളെക്കാൾ തനിക്കു താൽപര്യം ചില്ലറ തുട്ടുകളോടായിരുന്നു, തുടക്കത്തിൽ പറഞ്ഞ പോലെ ' ചില്ലറ ഉണ്ടോ ഒരു രണ്ടു രൂപ എടുക്കാൻ' എന്ന ചോദ്യം ആരോടും സണ്ണി ചോദിക്കും കൊടുത്തില്ലെങ്കിലും വിരോധമില്ല. ഒന്നും പറയാതെ മടങ്ങും അതായിരുന്നു, അതായിരുന്നു സണ്ണിയുടെ ശീലം.
ഇങ്ങനെ ആരോടും പരിഭവമില്ലാത്ത സണ്ണിയെ പിന്നീട് പൈനുമൂട്ടുകാർ ദത്തുപുത്രനായി വളർത്തുകയായിരുന്നു. കുന്നം പാടത്തേക്കു പോകുന്ന വഴിക്കുള്ള റയിൽവേ ലൈനിന് മുമ്പുള്ള ഗോപിയുടെ ചായക്കടയിൽ നിന്നായിരുന്നു സണ്ണിക്കുള്ള പ്രാതൽ. ഗോപിയെന്ന കടക്കാരന്റെ കാരുണ്യമായിരുന്നു ഇത്. ഇങ്ങനെ മനസിൽ നന്മവറ്റാത്ത കാരുണ്യം സൂക്ഷിച്ച നാട്ടിൻപുറം സണ്ണിയെ പോറ്റുകയായിരുന്നു. ഇന്നും നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഉണ്ടെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് മുകളിൽ പറഞ്ഞത്.
രണ്ടാഴ്‌ച്ച മുമ്പ് മുൻപ് വേണാട് ജംഗ്ഷണന് സമീപമുള്ള പഴയ റേഡിയോ നിലയത്തിലെ മുറിയിൽ അവശ നിലയിൽ കാണപ്പെട്ട സണ്ണിയെ യൂണിയൻ ക്ലബ് പ്രവർത്തകരും, ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലാക്കിയിരുന്നു. എന്നാൽ ഡോക്ടർമാർ പറഞ്ഞത് സ്ഥിതി മോശമാണെന്നായിരുന്നു. ശരീരത്തിൽ രക്തം ഉണ്ടാകാത്ത അവസ്ഥ അതായിരുന്നു രോഗം. രോഗം മൂർച്ഛിച്ചതോടെ തിങ്കളാഴ്‌ച്ച സണ്ണി മരണത്തെ പുൽകുകയും ചെയ്തു.
പൈനുമൂട്ടുകാർ ദത്തെടുത്ത സണ്ണിയുടെ ശിഷ്ട കർമ്മങ്ങൾക്ക് വേണ്ടിയും നാട്ടുകാർ ഒരുമിച്ചു നിന്നു. അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ച് പൈനുംമൂട്ടുകാർ രംഗത്തെത്തി. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുള്ള ഫ്ളാ്‌സുകളുടെ പൈനുംമൂട് ജംഗ്ഷനിൽ ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേരാണ് സണ്ണിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. നാട്ടുകാർക്ക് ആർക്കും തന്നെ സണ്ണിയെ കുറിച്ച് ഒരു ദോഷവും പറയുവാനില്ല. നല്ലവരെ കുറിച്ച് ഈ ലോകം എന്നും നല്ലത് പറയും. ഒരു തമാശയ്ക്ക് വേണ്ടി കഴിച്ച മദ്യമോ പുകയോ ആകാം സണ്ണിയുടെ ജീവിതം എടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ നാട്ടുകാരിൽ പലർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവില്ല.