- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ സ്ത്രീകൾ കയറാത്ത ഏക സൂപ്പർ മാർക്കറ്റ്! പാലായിൽ കൺസ്യൂമർഫെഡ് ആരംഭിച്ച വിദേശമദ്യ സൂപ്പർ മാർക്കറ്റ് മദ്യപാനികൾക്കിടയിൽ സൂപ്പർഹിറ്റ്
പാലാ: എല്ലാ സൂപ്പർമാർക്കറ്റുകളിലും സ്ത്രീകളുടെയും കുട്ടികളുടെയും പൊടിപൂരം. എന്നാൽ ഈ മനോഹരമായ സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ 'സാധനങ്ങൾ' ഒട്ടേറെയാണെങ്കിലും സ്ത്രീകളുടെ കാൽപ്പെരുമാറ്റമില്ല. എവിടെയാണ് ഇങ്ങനെയൊരു സൂപ്പർമാർക്കറ്റെന്നാകും ചിന്ത. വേറെങ്ങുമല്ല, പാലാ അങ്ങാടിയിൽ. കടയേതെന്നല്ലേ? കൺസ്യൂമർഫെഡ് അടുത്തിടെ തുടങ്ങിയ വിദേശമദ
പാലാ: എല്ലാ സൂപ്പർമാർക്കറ്റുകളിലും സ്ത്രീകളുടെയും കുട്ടികളുടെയും പൊടിപൂരം. എന്നാൽ ഈ മനോഹരമായ സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ 'സാധനങ്ങൾ' ഒട്ടേറെയാണെങ്കിലും സ്ത്രീകളുടെ കാൽപ്പെരുമാറ്റമില്ല.
എവിടെയാണ് ഇങ്ങനെയൊരു സൂപ്പർമാർക്കറ്റെന്നാകും ചിന്ത. വേറെങ്ങുമല്ല, പാലാ അങ്ങാടിയിൽ. കടയേതെന്നല്ലേ? കൺസ്യൂമർഫെഡ് അടുത്തിടെ തുടങ്ങിയ വിദേശമദ്യ സൂപ്പർമാർക്കറ്റാണ് നഗരത്തിലെ സംസാരവിഷയം.
മുന്തിയ കുടിയന്മാർക്ക് ഇനി മുന്തിയ ഇനം വാങ്ങാൻ ക്യൂ നിന്ന് കാൽ കഴയ്‌ക്കേണ്ട. വെറുതെ ഓടിക്കയറുക മാത്രം. സെൽഫ് സർവീസ് ബാസ്‌കറ്റെടുക്കുക. കൺകുളിർക്കെ റാക്കുകളിൽ നിരനിരയായി വച്ചിരിക്കുന്ന കുപ്പികൾ നടന്നുകണ്ട്, വിലയറിഞ്ഞ് വേണമെങ്കിൽ താഴെവീഴാതെ കുപ്പിയുടെ പുറം ഒന്ന് മണക്കുകയും ചെയ്യാം.
പരമാവധി രണ്ടര ലിറ്റർ ബാസ്‌കറ്റിൽ വയ്ക്കുക. കൗണ്ടറിലെത്തുക. ബില്ലടിച്ച് പണമടച്ചാൽ സൂപ്പറായി പൊതിഞ്ഞ് കിറ്റിലാക്കി സാറന്മാർക്ക് സാറന്മാർ കൈയിൽ തരും. ആനന്ദലബ്ധിക്കിനിയെന്തുവേണം. ചുമ്മാ പോയി പൂശുക. 'പ്രത്യേകം ശ്രദ്ധിക്കണം. മദ്യനിരോധനസമിതിക്കാരുടെ കണ്ണിലൊന്നുംപെടരുത്' എന്ന് മുതിർന്ന ഒരു കുടിയൻ ന്യൂജനറേഷൻ പിള്ളേരോട് ഉപദേശിക്കുക കൂടി ചെയ്ത സന്ദർഭവുമുണ്ടായി.
കുടിയന്മാർ ഏറെ സന്തോഷവാന്മാരായാണ് പാലായിലെ വിദേശമദ്യ സൂപ്പർമാർക്കറ്റിനെ സ്വീകരിച്ചിരിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം. തിരക്കില്ലാതെ സ്വസ്ഥമായി മദ്യം വാങ്ങാമെന്നതാണ് പ്രധാന ഗുണം. പിന്നെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അസുലഭാവസരവും. സൂപ്പർ മാർക്കറ്റിലെത്തുന്നവരെ ഏറെ ഭവ്യതയോടെയാണ് ജീവനക്കാർ സ്വീകരിക്കുന്നത്. ഇവിടെ എത്തുന്നവരെ 'സാറെ' എന്ന് വിളിച്ച് സംബോധന ചെയ്യുന്ന കാലവും വിദൂരത്തല്ലെന്നാണ് സേവനത്തിൽ തൃപ്തനായ ഒരു കുടിയന്റെ കമന്റ്.
ഫുൾബോട്ടിലിന് 460 മുതൽ 2150 രൂപാ വരെ വിലയുള്ള മുന്തിയ ഇനം വിദേശമദ്യം സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. ബിയറിന് 100 രൂപാ മുതലും. വൈൻ 340 രൂപാ മുതൽ 1480 വരെയുമാണ് വില. പ്രശസ്തമായ എല്ലാ ബ്രാൻഡുകളുടെയും വിവിധയിനങ്ങൾ വില്പനയ്ക്കായി റാക്കിൽ നിറച്ചിട്ടുണ്ട്. ശരാശരി ദിവസം രണ്ടുലക്ഷം രൂപയുടെ കച്ചവടമാണ് മാർക്കറ്റിൽ നടക്കുന്നത്. പക്ഷേ ഇത് കുറവാണെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ഈസിയായി വാങ്ങാൻ കൂടുതൽ സാറന്മാർ എത്തുമെന്ന പ്രതീക്ഷ കൈവിടാതെയാണ് ജീവനക്കാർ.