- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സുപ്രീം കോടതി; അതിക്രമങ്ങൾ തടയാൻ ഉടനടി നടപടി സ്വീകരിക്കണം; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതിയുടെ കർശന നിർദ്ദേശം
ന്യുഡൽഹി: ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. ഇത്തരം അതിക്രമങ്ങൾ തടയാൻ ഉടനടി നടപടി സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗോരക്ഷകർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഓരോ ജില്ലയിലും മുതിർന്ന പൊലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾ തടയാൻ എന്തു നടപടിസ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. ഇത്തരം സംഘടനകൾ നിയമം കയ്യിലെടുക്കുന്നതും നിയമം അവർ തന്നെയാണെന്ന രീതിയിൽ പെരുമാറുന്നതും അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾ തടയാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാൻ ഭരണഘടനയുടെ 256ാം അനുഛേദം കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്നുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജെയ്സ്വാൾ ചൂണ്ട
ന്യുഡൽഹി: ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീം കോടതി. ഇത്തരം അതിക്രമങ്ങൾ തടയാൻ ഉടനടി നടപടി സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഗോരക്ഷകർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഓരോ ജില്ലയിലും മുതിർന്ന പൊലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾ തടയാൻ എന്തു നടപടിസ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. ഇത്തരം സംഘടനകൾ നിയമം കയ്യിലെടുക്കുന്നതും നിയമം അവർ തന്നെയാണെന്ന രീതിയിൽ പെരുമാറുന്നതും അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾ തടയാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാൻ ഭരണഘടനയുടെ 256ാം അനുഛേദം കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്നുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജെയ്സ്വാൾ ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് നടന്ന അക്രമ സംഭവങ്ങൾ പരിഗണിച്ച കോടതി, അക്രമികൾ ഹൈവേകളിൽ പ്രവേശിക്കുന്നത് തടയണമെന്നും ഡിജിപിമാരുമായി ആലോചിച്ച് ചീഫ് സെക്രട്ടറിമാർ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അക്രമങ്ങൾ വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടി തുഷാർ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. കേന്ദ്രസർക്കാരും സർക്കാർ അനുകൂലികളും ഗോ സംരക്ഷകർക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുമ്പോഴും അക്രമങ്ങൾ തുടരുകയാണെന്ന് തുഷാർ ഗാന്ധിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, ബ്രകീദ് ദിനത്തിൽ വ്യാപകമായി മൃഗങ്ങളെ അറുത്തുവെന്ന് ചൂണ്ടിക്കാട്ടി ചിലർ പരാതിക്കാർ എത്തിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പറ്റില്ലെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ പരാതികൾ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.