- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്ലസ് എക്കോണമി വഴി ലാഭം ഉണ്ടാക്കുന്നത് വൻകിട കമ്പനികളും സ്ഥാപനങ്ങളും മാത്രം; മിക്ക ഇടപാടിനും സർവ്വീസ് ചാർജ്ജുകൾ; 1000 രൂപയുടെ പെട്രോൾ അടിച്ചാൽ 28.75 രൂപ സർചാർജ്ജ്; ഇടപെടാൻ മടിച്ച് കേന്ദ്രവും റിസർവ്വ് ബാങ്കും
മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാഷ്ലെസ് ഇക്കോണമിയെന്ന ലക്ഷ്യം സഹായിച്ചത് വൻകിടക്കാരേയും കുത്തകകളേയും. ചെറുകിട വ്യാപരത്തിൽ നിന്ന് വമ്പൻ മാളുകളിക്കും മറ്റും ആളുകൾ ചേക്കേറി തുടങ്ങി. കാർഡ് വഴി പണമിടപാട് നടത്താനുള്ള സാഹചര്യം കേന്ദ്രം സൃഷ്ടിച്ചത് ഇതിന് വേണ്ടിമാത്രമായിരുന്നുവെന്ന ആരോപണം വീണ്ടും സജീവമാവുകയാണ്. ചെറുകിട കച്ചവടം തീരെ കുറയുന്നു. ഇതിനൊപ്പം കാർഡുവഴി പണമിടപാട് നടത്തുമ്പോൾ ബാങ്കുകൾക്കും ഗുണം. സർചാർജ് വഴി ബാങ്കുകളിലേക്കും സാധാരണക്കാരുടെ പണം ഒഴുകുകയാണ്. സർ ചാർജിൽ പരാതികൾ വ്യാപകമാകുമ്പോഴും കേന്ദ്രവും റിസർവ്വ് ബാങ്കും മൗനം തുടരുകയാണ്. പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പണമിടപാടു നടത്തുന്ന സാധാരണക്കാരിൽനിന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചേർന്നു കൊള്ളയടിക്കുന്നതു കോടികളാണ്. കാർഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരിൽനിന്നു മൂന്നു ശതമാനത്തിനടുത്തു പെട്രോൾ സർചാർജാണ് ഈടാക്കുന്നത്. കാർഡുപയോഗിച്ച് ആയിരം രൂപയ്ക്ക് ഇന്ധനം നിറച്ചാൽ തൊട്ടടുത്ത ദിവസം തന്നെ 28 രൂപ 75 പൈസ ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്നു പോകും. പ
മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാഷ്ലെസ് ഇക്കോണമിയെന്ന ലക്ഷ്യം സഹായിച്ചത് വൻകിടക്കാരേയും കുത്തകകളേയും. ചെറുകിട വ്യാപരത്തിൽ നിന്ന് വമ്പൻ മാളുകളിക്കും മറ്റും ആളുകൾ ചേക്കേറി തുടങ്ങി. കാർഡ് വഴി പണമിടപാട് നടത്താനുള്ള സാഹചര്യം കേന്ദ്രം സൃഷ്ടിച്ചത് ഇതിന് വേണ്ടിമാത്രമായിരുന്നുവെന്ന ആരോപണം വീണ്ടും സജീവമാവുകയാണ്. ചെറുകിട കച്ചവടം തീരെ കുറയുന്നു. ഇതിനൊപ്പം കാർഡുവഴി പണമിടപാട് നടത്തുമ്പോൾ ബാങ്കുകൾക്കും ഗുണം. സർചാർജ് വഴി ബാങ്കുകളിലേക്കും സാധാരണക്കാരുടെ പണം ഒഴുകുകയാണ്. സർ ചാർജിൽ പരാതികൾ വ്യാപകമാകുമ്പോഴും കേന്ദ്രവും റിസർവ്വ് ബാങ്കും മൗനം തുടരുകയാണ്.
പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ പണമിടപാടു നടത്തുന്ന സാധാരണക്കാരിൽനിന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചേർന്നു കൊള്ളയടിക്കുന്നതു കോടികളാണ്. കാർഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരിൽനിന്നു മൂന്നു ശതമാനത്തിനടുത്തു പെട്രോൾ സർചാർജാണ് ഈടാക്കുന്നത്. കാർഡുപയോഗിച്ച് ആയിരം രൂപയ്ക്ക് ഇന്ധനം നിറച്ചാൽ തൊട്ടടുത്ത ദിവസം തന്നെ 28 രൂപ 75 പൈസ ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്നു പോകും. പണം നൽകി ഇന്ധനം നിറയ്ക്കുന്നവർക്ക് ഈ തുക നൽകേണ്ടിവരുന്നില്ല. കാഷ് ലെസ് എക്കോണമിയുടെ യഥാർത്ഥ ചിത്രം ഇതാണ്.
ഡിജിറ്റൽ മാർഗത്തിലൂടെ പണമടയ്ക്കുന്ന ഉപയോക്താക്കൾ ഒരു തരത്തിലുള്ള സർവീസ് ചാർജും നൽകേണ്ടിവരില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ മാസം പ്രസ്താവന ഇറക്കിയിരുന്നു. 2000 രൂപ വരെയുള്ള കാർഡ് ഇടപാടുകൾക്കു സർവീസ് ചാർജ് ഈടാക്കില്ലെന്ന കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. കേന്ദ്രസർക്കാർ തീരുമാനം സംബന്ധിച്ചു തങ്ങൾക്ക് അറിവൊന്നും കിട്ടിയിട്ടില്ലെന്നും കാർഡ് ഉപയോഗിച്ച് പെട്രോൾ അടിച്ചാൽ 2.5 ശതമാനം സർചാർജ് ഈടാക്കുന്നുണ്ടെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി കാർഡ് ഉപയോഗിച്ച് പെട്രോൾ അടിക്കുന്നവർക്ക് 0.75 ശതമാനം ഇൻസെന്റീവ് നൽകുമെന്ന പ്രഖ്യാപിച്ച കേന്ദ്രസർക്കാർ തന്നെയാണു മൂന്നു ശതമാനത്തിനടുത്ത് ഉപയോക്താക്കളിൽനിന്നു സർചാർജായി ഈടാക്കുന്നതു കണ്ടില്ലെന്നു നടിക്കുന്നത്. അങ്ങനെ ഇൻസെന്റീവിന്റെ ഫലം കിട്ടാതെയും പോകുന്നു,. ഇതു സംബന്ധിച്ച് ഡീലർമാരോടു തിരക്കിയപ്പോൾ തങ്ങൾക്ക് അറിയില്ലെന്നാണ് അവരുടെ മറുപടി. പെട്രോളിന്റെ വില മാത്രമാണ് തങ്ങൾ ഈടാക്കുന്നതെന്നും ബാക്കി കാര്യങ്ങൾ എണ്ണക്കമ്പനികളും ബാങ്കുകളുമാണ് ചെയ്യുന്നതെന്നുമാണ് ഡീലർമാരുടെ പ്രതികരണം.
പെട്രോൾ ഡീലർമാർക്ക് കമ്പനി നൽകുന്ന കമ്മിഷൻ തുകയ്ക്കു സമാനമായ തുകയാണ് സർചാർജായി ഡിജിറ്റൽ ഇടപാടുകാരിൽനിന്ന് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.