- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റ് പടിക്കൽ കുത്തിയിരുന്നിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്ത നെയ്യാറ്റിൻകരയിലെ സനലിന്റെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി; സനൽ വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കും: സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സനലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി; നീതി തേടി സനലിന്റെ കുടുംബം നടത്തുന്ന സത്യാഗ്രഹം 16-ാം ദിവസത്തിലേക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എംപി. സനലിന്റെ കുടുംബം വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സനലിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. സെക്രട്ടേറിയേറ്റിന് മുന്നിൽ സനലിന്റെ കുടുംബം സത്യാഗ്രഹം നടത്തുന്ന സമരപ്പന്തലിലെത്തിയാണ് സുരേഷ് ഗോപി സനലിന്റെ കുടുംബത്തെ കണ്ടു. ഇതിനിടെ സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരം ദിവസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരമാണ് നടത്തുന്നത്. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയം എന്ന് സുരേഷ് ഗോപി പറഞ്ഞു. സനലിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എംപി. സനലിന്റെ കുടുംബം വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സനലിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. സെക്രട്ടേറിയേറ്റിന് മുന്നിൽ സനലിന്റെ കുടുംബം സത്യാഗ്രഹം നടത്തുന്ന സമരപ്പന്തലിലെത്തിയാണ് സുരേഷ് ഗോപി സനലിന്റെ കുടുംബത്തെ കണ്ടു.
ഇതിനിടെ സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരം ദിവസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരമാണ് നടത്തുന്നത്. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.
ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയം എന്ന് സുരേഷ് ഗോപി പറഞ്ഞു. സനലിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കുടുംബം. സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.
നവംബർ അഞ്ചിന് സനൽ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാർ അടക്കമുള്ളവർ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നൽകി. എന്നാൽ പ്രതിയായ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്‌പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.
സമരം നിർത്തിയാൽ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയിൽ ജോലി നൽകാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ നിഷേധിക്കുമെന്നും ആനാവൂർ പറഞ്ഞതായും വർഗീസ് പറഞ്ഞു. ആൻസലൻ എംഎൽഎ യുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ കോടിയേരിയുമായി ചർച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വർഗീസ് വെളിപ്പെടുത്തി.