- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപി സുരേഷ് ഗോപിക്കും നികുതി വെട്ടിപ്പിന് നോട്ടീസ്;എംപി ചെയ്തത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനം; കേരളത്തിൽ ഇങ്ങനെ മാത്രം 2000ലധികം വാഹനങ്ങൾ; കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പർ വിവാദം കാരണം പുറത്ത് വരുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കഥകൾ
തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്ട്രർ ചെയ്തതിന്റെ പേരിൽ സുരേഷ് ഗോപി എംപി അടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചു. കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പർ വിവാദം കാരണം പുറത്ത് വരുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കഥകളാണ്. കേരളത്തിൽ നിന്ന് വാഹനം വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്‌ട്രേഷൻ നടത്തി ലക്ഷങ്ങൾ ആണ് സൂപ്പർ താരങ്ങളും രാഷ്ട്രീയ പ്രമുഖരും വെട്ടിക്കുന്നത്. ഇത്തരത്തിൽ നികുതി വെട്ടിച്ച് കൊണ്ട് രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തു രജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണു കണ്ടെത്തൽ, ഇതിൽ 1178 കാറുകൾ കേരളത്തിൽ വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതും തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്നു കാർ വാങ്ങിയ ശേഷം പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ റജിസ്‌ട്രേഷൻ നടത്തി കേരളത്തിൽ ഓടുന്ന കാറുകളുടെ വിശദാംശവും ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. സുരേഷ് ഗോപി തന്റെ എംപി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന പിവൈ 05 എ 99 എന
തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്ട്രർ ചെയ്തതിന്റെ പേരിൽ സുരേഷ് ഗോപി എംപി അടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചു. കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പർ വിവാദം കാരണം പുറത്ത് വരുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കഥകളാണ്. കേരളത്തിൽ നിന്ന് വാഹനം വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്‌ട്രേഷൻ നടത്തി ലക്ഷങ്ങൾ ആണ് സൂപ്പർ താരങ്ങളും രാഷ്ട്രീയ പ്രമുഖരും വെട്ടിക്കുന്നത്.
ഇത്തരത്തിൽ നികുതി വെട്ടിച്ച് കൊണ്ട് രണ്ടായിരത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിനു പുറത്തു രജിസ്റ്റർ ചെയ്തു കേരളത്തിൽ ഓടുന്നതായാണു കണ്ടെത്തൽ, ഇതിൽ 1178 കാറുകൾ കേരളത്തിൽ വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതും തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്നു കാർ വാങ്ങിയ ശേഷം പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ റജിസ്‌ട്രേഷൻ നടത്തി കേരളത്തിൽ ഓടുന്ന കാറുകളുടെ വിശദാംശവും ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്.
സുരേഷ് ഗോപി തന്റെ എംപി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന പിവൈ 05 എ 99 എന്ന പോണ്ടിച്ചേരി റജിസ്‌ട്രേഷൻ ഉള്ള കാർ 30 ദിവസത്തിലേറെയായി കേരളത്തിൽ ഓടുന്നതായും ഇതു മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നു. തിരുവനന്തപുരം ആർടിഒയാണു സുരേഷ് ഗോപി എംപിക്കു നോട്ടിസ് അയച്ചത്. ശാംസ്തമംഗലം വിലാസത്തിലെ താമസക്കാരനായതിനാൽ ഈ വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തു നികുതി അടയ്‌ക്കേണ്ടതായിരുന്നു. അതേ സമയം വ്യജ മേൽവിലാസമാണ് പോണ്ടിച്ചേരിയിൽ ഉപയോഗിച്ചത്. വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മേൽവിലാസത്തിന്റെ തെളിവ് എന്നിവ സഹിതം 13ന് ഉച്ചകഴിഞ്ഞു മൂന്നിനു ഹാജരാക്കാനും നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനുമാണു നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.
വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തിൽ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനവും 15 മുതൽ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങൾക്ക് 20 ശതമാനവും.
ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും രജിസ്റ്റ്രേഷൻ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി അമലാ പോളിന്റെ കാർ വ്യാജ മേൽവിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച സംഭവവും പിന്നീടു പുറത്തുവന്നു. 2013ൽ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണർ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു. എന്നാൽ കള്ളത്തരം കാട്ടുന്നവരുടെ സ്വാധീനം കാരണം ഒന്നും നടന്നില്ല. കേരളത്തിൽ സ്ഥിരമായി കാണുന്ന അൻപതിലേറെ ആഡംബര കാറുകളുടെ വിലാസം കണ്ടെത്താനായിരുന്നു ശ്രമം. പരിശോധനയിൽ മിക്ക വിലാസവും വ്യാജമെന്നു കണ്ടെത്തി. പോണ്ടിച്ചേരിയിലെ പല മേൽവിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകൾ രജിസ്റ്റർ ചെയ്തത്. ഓട്ടോ പോലും കയറാൻ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെൻസും ബിഎംഡബ്ല്യുവുമുണ്ട്.
സിനിമാ താരങ്ങൾ, ബിസിനസുകാർ, ബാറുടമകൾ, വിദേശ മലയാളികൾ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവ. ഇവർക്കെതിരെ കർശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സർക്കാരിനു റിപ്പോർട്ട് നൽകി. വൈകാതെ സിങ് കമ്മിഷണർ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെ നടപടിയും തീർന്നു. 20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങൾക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തിൽ വാഹനവിലയുടെ 20 % നികുതി നൽകണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തിൽ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തിൽ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നൽകിയാൽ മതി രജിസ്റ്റ്രേഷൻ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്.
അന്യസംസ്ഥാന രജിസ്റ്റ്രേഷനുള്ള വാഹനം കേരളത്തിൽ സ്ഥിരമായി ഓടണമെങ്കിൽ ആറു മാസത്തിനകം രജിസ്റ്റ്രേഷൻ കേരളത്തിലേക്കു മാറ്റുകയും വിലയുടെ ആനുപാതിക റോഡ് നികുതി അടയ്ക്കുകയും വേണം. ആദ്യ രജിസ്റ്റ്രേഷനു ശേഷം എത്ര വർഷം കഴിഞ്ഞുവെന്നതു നോക്കി, അത്രയും കാലത്തേക്കുള്ള നികുതി കിഴിച്ച ശേഷമുള്ള തുക അടയ്ക്കണം. റീ രജിസ്റ്റ്രേഷൻ പലരും നടത്താറില്ല. മോട്ടോർ വാഹന വകുപ്പ് വാഹനം തടഞ്ഞാൽ, സ്ഥിരമായി അന്യ സംസ്ഥാനത്ത് ഓടുന്നുവെന്നു വാഹന ഉടമ പറയും. ഇങ്ങനെയാണ് തട്ടിപ്പ് തുടരുന്നത്.
എറണാകുളത്താണ് ഏറ്റവും കൂടുതൽ പേർ ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചിരിക്കുന്നത്. 700 പേരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയൽസംസ്ഥാനക്കാർ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെ പുതുച്ചേരി സർക്കാർ വാഹന രജിസ്റ്റ്രേഷൻ നടപടികൾ കർശനമാക്കി. മതിയായ രേഖകളില്ലാതെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആർടി ഓഫിസുകൾക്കു കീഴിൽ വരുന്ന സ്ഥിര താമസക്കാർക്കു മാത്രമേ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങളാണ് കിരൺ ബേദി മുന്നോട്ട് വച്ചിരിക്കുന്നത്.