- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് പത്തനംതിട്ടയിൽ പ്രത്യേക ശബരിമല പണികഴിപ്പിക്കാൻ ഒരുങ്ങി സുരേഷ് ഗോപി; യുവതികൾക്കായി പത്തനംതിട്ടയിൽ അയ്യപ്പക്ഷേത്രം സ്ഥാപിക്കും; കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ച് റാന്നിയിലോ പരിസരത്തോ തന്നെ സ്ഥലം ലഭ്യമാക്കുമെന്നും താരം; ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിവാദം കത്തി നിൽക്കേ സ്ത്രീകൾക്ക് പ്രത്യേക അയ്യപ്പ ക്ഷേത്രം പണിയാനുറച്ച് സുരേഷ് ഗോപി
ബാലുശ്ശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദം കത്തി നിൽക്കേ പത്തനംതിട്ടയിൽ ശബരിമലയ്ക്കടുത്ത് തന്നെ യുവതികൾക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാൻ ഒരുങ്ങി സുരേഷ് ഗോപി എംപി. യുവതികൾക്കായി അയ്യപ്പ ക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള പരിശ്രമത്തിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യുവതികൾക്കായി ക്ഷേത്രം നിർമ്മിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായുള്ള ചർച്ചയിൽ കാര്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് കേരളം കൊണ്ടു പിടിച്ചു ചർച്ച ചെയ്യുമ്പോഴാണ് സ്ത്രീകൾക്ക് വേണ്ടി ശബരിമലയ്ക്ക് അടുത്ത് തന്നെ അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്
ബാലുശ്ശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദം കത്തി നിൽക്കേ പത്തനംതിട്ടയിൽ ശബരിമലയ്ക്കടുത്ത് തന്നെ യുവതികൾക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാൻ ഒരുങ്ങി സുരേഷ് ഗോപി എംപി. യുവതികൾക്കായി അയ്യപ്പ ക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള പരിശ്രമത്തിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യുവതികൾക്കായി ക്ഷേത്രം നിർമ്മിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരുമായുള്ള ചർച്ചയിൽ കാര്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് കേരളം കൊണ്ടു പിടിച്ചു ചർച്ച ചെയ്യുമ്പോഴാണ് സ്ത്രീകൾക്ക് വേണ്ടി ശബരിമലയ്ക്ക് അടുത്ത് തന്നെ അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ കഴിഞ്ഞാലും ഇല്ലെങ്കിലും വിശ്വാസികളായ സ്ത്രീകൾക്കായി ശബരിമലയ്ക്കടുത്ത് തന്നെ മറ്റൊരു ശബരിമല പണി കഴിപ്പിക്കാൻ തന്നെയാണ് സുരേഷ് ഗോപിയുടെ തീരുമാനം.
ശബരിമലയിലെ യുവതി പ്രവേശനത്തിൽ മാധ്യമങ്ങൾ പലവട്ടം അഭിപ്രായം തേടി എങ്കിലും ചോദ്യങ്ങളിൽ നിന്നും തെന്നി മാറുകയായിരുന്നു താരം ചെയ്തത്. തന്റെ നിലപാട് വ്യക്തമാക്കാൻ സുരേഷ് ഗോപി തയ്യാറായതുമില്ല. എന്നാൽ ഇപ്പോൾ പത്തനംതിട്ടയിൽ തന്നെ ശബരിമലയ്ക്കടുത്തായി യുവതികൾക്കായുള്ള അയ്യപ്പ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ താൻ തുടങ്ങി കഴിഞ്ഞു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതോടെ സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ കഴിഞ്ഞില്ലെങ്കിൽ പോലും സുരേഷ് ഗോപി മുൻ കൈ എടുത്ത് നിർമ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ എത്തി അയ്യപ്പനെ കണ്ടു വണങ്ങാം.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് യുവതികൾക്ക് മല ചവിട്ടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുമുടിക്കെട്ടുമായി അയ്യപ്പനെ തൊഴുതു വണങ്ങാൻ എത്തിയ സ്ത്രീകൾക്ക് എല്ലാം തന്നെ തിരികെ പോരേണ്ടി വരികയും ചെയ്തു. യുവതികൾ സുപ്രീംകോടതി വിധിയുമായി എത്തിയെങ്കിലും ഭക്തർ തടയുകയായിരുന്നു. ഇതിനിടെ യുവതികൾ നടപ്പന്തലിന് അടുത്ത് വരെ എത്തിയതും വൻ ചർച്ച ആയിരുന്നു. യുവതികൾ പല ദിവസങ്ങളിലായി ശബരിമലയിലേക്ക് എത്തിയത് വൻ ചർച്ചയായതിനിടയിലാണ് സുരേഷ് ഗോപി താൻ യുവതകിൾക്കായി പത്തനംതിട്ടയിൽ തന്നെ അയ്യപ്പ ക്ഷേത്രം നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ശബരിമല ദർശനത്തിന് എത്തുന്ന യഥാർഥ വിശ്വാസിക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീയായാലും പുരുഷനായാലും അവർ യഥാർഥ വിശ്വാസിയാണെങ്കിൽ സംരക്ഷണം ഒരുക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്നവർ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ശബരിമല സന്ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏത് വിശ്വാസിക്കും ശബരിമലയിൽ പോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം വിശ്വാസികളെ സംരക്ഷിക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകി. ഉറപ്പ് കോടതി രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഹർജി കോടതി തീർപ്പാക്കി. ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും അതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹർജിക്കാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഉത്തരവ് ഇറക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. അവർ സുരക്ഷയ്ക്കായി പൊലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്. അതു കൊണ്ട് ഇപ്പോൾ ഉത്തരവ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.