കൊച്ചി: മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാൾ ദുബായിൽ പൊലീസ് പിടിയിലായതായി റിപ്പോർട്ട്. പ്രധാന പ്രതിയായ സുരേഷ് കുമാറാണ് ദുബായ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.എന്നാൽ ഇയാൾ കേരളത്തിൽ നിന്ന് യുവതികളെ കയറ്റി ദുബായിലെത്തിച്ച് അനാശാസ്യ പ്രത്തനത്തിന് സഹായിക്കുന്ന ഏജന്റാണെന്ന് അവിടുത്തെ പൊലീസിന് വ്യകതാമായിട്ടിലെന്നാണ് സൂചന.

മനുഷ്യക്കടത്തിനിരയി ഗൾഫിലെത്തിയ എറണാകുളം സ്വദേശിയായ ഒരു സ്ത്രീയാണ് വിവരങ്ങൾ കേരളത്തിലേക്ക് കൈമാറിയിരിക്കുന്നത്. അനാശാസ്യ പ്രവർത്തനത്തിന് തന്നെയാണ് സുരേഷിനെ പിടികൂടിയതെന്നും വിവരമുണ്ട്. എന്നാൽ ഇയാളുടെ കൂട്ടാളികായ ബഷീർ എന്ന പട്ടാമ്പി ബഷീർ, ലീന ബഷീർ എന്നിവരെ കുറിച്ചോ കേരളത്തിൽ റിക്രൂട്ട്‌മെന്റ് നടത്തിയ കൊല്ലം സ്വദേശിനി സുനിത എന്ന സുബിയെ പറ്റിയോ കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ഇത് വരെ ലഭിച്ചിട്ടില്ല.

ഈ സംഘത്തിന്റെ നേതൃത്വത്തിലണ് കേരളത്തിൽ നിന്ന് യുവതികളെ ഗൾഫ് രാജ്യങ്ങളിൽ എത്തിച്ച് അനാശാസ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. പ്രധാനമായും ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവർത്തന മേഖല. കേരളത്തിൽ നിന്നും യുവതികളെ വീട്ടുജോലിക്കും, കുട്ടികളെ നോക്കാനാണെന്നും പറഞ്ഞാണ് ഗൾഫിലേക്ക് കടത്തുന്നത്.ഭൂരിഭാഗവും ഇവർ തന്നെ ഉണ്ടാക്കിയ വ്യാജ വിസയിലായിരിക്കുമെന്ന് ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്ന സിബിഐ പറയുന്നു.അവിടെ എത്തുവർ പലരും പിന്നീട് ഈ സംഘത്തിന്റെ നിർബന്ധത്തിനും പ്രലോഭനത്തിനും വഴങ്ങിയാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെടുന്നത്.

ഇങ്ങനെ ചതിയിലകപ്പെട്ട ഏതാണ്ട് 68 സ്ത്രീകൾ ഇപ്പോഴും ദുബയിലും ഷാർജയിലുമായി ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവരിൽ മിക്കവരും നാട്ടിലെത്തിയിട്ട് പോലും വർഷങ്ങളായി.കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 10 ഓളം സ്ത്രീകൾ അനാശാസ്യത്തിന് അവിടെ പിടിയിലായിട്ടുണ്ടെന്നും ഇവരിൽ ചിലർ നാട്ടിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.പേര് വെളിപ്പെടുത്താൻ കഴിയാത്ത ഇവരുടെ ചതിയിൽ പെട്ട ഒരു സ്ത്രീ തങ്ങൾക്ക് അവിടെ നേരിടുന്ന ദുരനുഭവത്തെ കുറിച്ച് വിവരങ്ങൾ നൽകുന്നുണ്ടെന്നും ഇത് ഉടൻ തന്നെ ഇത് സംബന്ധിച്ച പരാതി ഉടൻ തന്നെ ഡിജിപിക്ക് കൈമാറുമെന്നും തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകാനായ പോളി വടക്കൻ മറുനാടൻ മലയാളിയോട് പറഞ്ഞു.കേസിൽ ഇപ്പോൾ ഒരു സ്ത്രീയെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടുള്ളത്.

ഇവരിൽ നിന്ന് ചില വിവരങ്ങൾ ശേഖരിച്ചെങ്കിലും ഗൾഫിലെ മറ്റു പ്രതികളെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.എന്നാൽ സുരേഷിനെ അറസ്റ്റ് ചെയ്യാൻ ദുബായ് പൊലീസിന് സാധിച്ചതോടെ അയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ മറ്റുള്ളവരെ കുറിക്ച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അനേഷണ സംഘം കരുതുന്നത്.ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യുവതികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും ഇനി പൂർത്തിയാക്കേണ്ടതുണ്ട്.കൊല്ലം ,പത്തനംതിട്ട ,എറണാകുളം ,ഇടുക്കി,തിരുവനന്തപുരം ജില്ലകളിലെ സ്ത്രീകളാണ് ഇക്കൂട്ടത്തിലുള്ളതെന്നാണ് വിവരം.