കൊച്ചി: നേതൃത്വനിരയിൽ തലമുതിർന്ന ആൾക്കാർ മാത്രം നിൽക്കുമ്പോൾ നിറവും ഗന്ധവും പോരെന്ന് തോനുന്നു. എല്ലാക്കാലത്തും രാജ്യത്തെ സേവിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകണമെന്നില്ല. കൂടുതൽ ചെറുപ്പക്കാർ മുന്നോട്ട് വരണം പുതുതലമുറ സജ്ജരാകണമെന്നും നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ തലമുറ മാറ്റം എന്ന പ്രയോഗത്തെ പിന്തുടർന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനവും. നേതൃത്വത്തിൽ തലമുറകൾ മാറിവരണമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടത് കോൺഗ്രസിന് മാത്രം ബാധകമായിട്ടുള്ള കാര്യമല്ല. കാലഘട്ടത്തിന്റെ വളർച്ച സ്വാംശീകരിച്ച് പുതുതലമുറയുടെ നിർമ്മാണം ഉറപ്പാക്കാൻ സംഘടനാശക്തി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.