കൊച്ചി: കൊച്ചി നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വീട്ടുവേലക്കാരിയെ പൂട്ടിയിട്ട് 45 ദിവസം തുടർച്ചയായി 13 പേർ മാറിമാറി പീഡിപ്പിച്ചതായി 25 കാരിയുടെ പരാതി. ആലിൻചുവട് ഗാർഡൻ കോർട്ട് അപ്പാർട്ട്‌മെന്റിൽ വീട്ടുജോലിക്കെത്തിയ തന്നെ പാലാരിവട്ടത്തെ ഇവന്റ്മാനേജ്‌മെന്റ് സ്ഥാപനം ഉടമ ഷൈനും കൂട്ടരും ചേർന്ന് പീഡിപ്പിക്കുകയും പീഡന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും മറ്റുള്ളവർക്ക് കാഴ്ചവച്ചന്നുമാണ് പരാതി.

കാക്കനാട് താമസിച്ചുവരുന്ന ഇടുക്കി സ്വദേശിയായ യുവതിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച പരാതി നൽകിയത്. (ക്രൈം നമ്പർ 160/17) ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് സിഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അന്വേഷണം ആരംഭിച്ചു. യുവതിയിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം ഇന്നലെ ഫ്‌ലാറ്റിലെത്തി തെളിവെടുത്തു.

യുവതിയുടെ പരാതിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ...

ഭർത്താവും രണ്ട് മക്കളുമുള്ള 25 കാരിയാണ് ഞാൻ. ചില പ്രശ്‌നങ്ങൾ കാരണം ഭർത്താവുമായി അകന്ന്, ചേച്ചിയുടെ സഹായത്തോടെ വീട്ടുജോലികൾ ചെയ്ത് കഴിയുകയാണ് ഞാൻ. ഡിസംബർ 4 ന് അവധിയായിരുന്നിട്ടും ജോലിയ്‌ക്കെത്താൻ ഷൈൻ നിർബന്ധിച്ചു.

ആലിൻചുവട് ഗാർഡൻ കോർട്ട് അപ്പാർട്ട്‌മെന്റിന്റെ രണ്ടാമത്തെ കെട്ടിടത്തിൽ 4 എ ഫ്‌ലാറ്റിൽ ജോലിയ്‌ക്കെത്തിയ തന്നോട് ഷൈനും സുഹൃത്ത് കുക്കുവും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഇരുവരും മദ്യപിച്ചിരുന്നു. വഴങ്ങാത്ത എന്റെ കവിളത്ത് അടിച്ചു, ചുരിദാർ വലിച്ചുകീറി, ഇരുകൈയുകളും കെട്ടി, കാലുകൾ പിടിച്ചുവച്ചു. കുക്കുവിന് പീഡിപ്പിക്കാനുള്ള സാഹചര്യം ഒരുക്കികൊടുത്ത ശേഷം, ഷൈൻ പീഡന രംഗം മൊബൈൽ ക്യാമറയിൽ പകർത്തി.

കുക്കുവുമായുള്ള മലപ്പിടുത്തത്തിൽ തന്നെ തളർന്ന എന്നെ ഷൈനും ഉപയോഗിച്ചു. അത് കുക്കു മൊബൈലിൽ പകർത്തി. രക്ഷപ്പെടാൻ ശ്രമിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പുലർച്ചെ ഏകദേശം രണ്ടര മണിവരെ ഇവർ മാറിമാറി ഉപയോഗിച്ചു. തുടർന്ന് 5 മണിയോടെ എന്നെ പൂട്ടിയിട്ട് പുറത്തുപോയി.

പിന്നീട് രാത്രി ഏഴ് മണിയോടെ ഷൈനും കുമാർ എന്നയാളും വന്ന് കഴിക്കാൻ ചപ്പാത്തി തന്നു. കുമാർ മദ്യം കുടിപ്പിച്ചു. പിന്നെ ഇരുവരും മാറി മാറി പീഡിപ്പിച്ചു. ആറാം തിയതി രാത്രി 10 മണിയോടെ കറുകകുറ്റിയിൽ ഉള്ള അച്ചായൻ എന്ന വിളിക്കുന്ന ആളുമായി വന്ന് ഉപയോഗിച്ചു. അന്നേ ദിവസം ആഹാരം തന്നില്ല. ഏഴിന് ജസ്റ്റിൻ, ദിലീപ്, രഞ്ജിത്ത് എന്നിവർ ഫ്‌ലാറ്റിൽ വന്നു. അതിൽ ജസ്റ്റിൻ ഉപയോഗിച്ചു. എട്ടാം തിയതി മുതൽ ആർത്തവം തുടങ്ങിയതിനാൽ ഷൈനൊപ്പം അന്ന് ഫ്‌ലാറ്റിലെത്തിയവർ മടങ്ങി.

പതിനൊന്നാം തിയതി പുതിയ വസ്ത്രങ്ങളുമായി എത്തിയ ഷൈൻ പുറത്ത് പോകാനായി തയ്യാറാകാൻ പറഞ്ഞു. അന്ന് രാത്രി വരാപ്പുഴയിലെ ഏതോ ഹോട്ടലിൽ ഒരാൾക്ക് എന്നെ എത്തിച്ചുകൊടുത്തു. വാഹനത്തിൽ പോകുമ്പോഴും വരുമ്പോഴും ഇരു വശത്തും ഷൈന്റെ ഗുണ്ടകൾ ഉണ്ടായിരുന്നതിനാൽ രക്ഷപ്പെടൽ അസാധ്യമായിരുന്നു. അന്ന് രാത്രി തന്നെ തിരികെ ഫ്‌ലാറ്റിലെത്തിച്ച എന്നെ ഷൈനും സംഘവും 22 വരെ ഉപയോഗിച്ചു.

23 ന് വീക്ഷണം റോഡിലെ കുമാറിന്റെ ഫ്‌ലാറ്റിൽ എത്തിച്ച എന്നെ രണ്ട് ദിവസം കുമാറും സുഹൃത്തും ചേർന്ന് മാറി മാറി ഉപയോഗിച്ചു. 25 ന് വീണ്ടും ആലിൻചുവടിലെ ഗാർഡൻ കോർട്ടിലെത്തിച്ചു. തുടർന്ന് 31 വരെ ഷൈനും കുക്കുവും ഉപയോഗിച്ചു. 31 ന് വീട്ടിൽ പോകണമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ, കൊല്ലുമെന്ന് പറഞ്ഞ് കത്തികൊണ്ട് ഭീഷണിപ്പെടുത്തി. കൈയിൽ കത്തികൊണ്ട് വരഞ്ഞു. തലയണകൊണ്ട് മുഖത്ത് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതോടെ രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞു.

ഏതാനം ദിവസം ആരും ഫ്‌ലാറ്റിൽ വന്നില്ല. ജനുവരി ഒമ്പതാം തിയതി രാത്രി മദ്യപിച്ച് അർദ്ധ അബോധാവസ്ഥയിലെത്തിയ ഷൈനിൽ ന്ിന്ന് താക്കോലും മൊബൈലും തട്ടിയെടുത്ത് ഫ്‌ലാറ്റിന് പുറത്ത് കടന്നു. എന്നാൽ ഷൈൻ പുറകേ കാറുമായി എത്തി ഇടിച്ചിട്ടു. ആളുകൾ ഓടിക്കുടിയപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്ന വ്യാജേന ഷൈന്റെ കാറിൽ കയറ്റി കൊണ്ടുപോയി ഗാർഡൻ കോർട്ടിൽ പൂട്ടിയിട്ടു.

കാറിന്റെ ഇടിയുടെ ആഘാതത്തിൽ വേദന കൂടിയപ്പോൾ ഞാൻ ആകെ ബഹളം വച്ചു. ഈ സമയം ആലുവയിലെ നജാത്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. എല്ലിന് പൊട്ടെൽ ഉണ്ടെന്ന് അന്ന പരിശോധനയിൽ തെളിഞ്ഞിരുന്നു. വാഹന അപകടമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനം ദിവസം വിശ്രമിക്കാൻ അനുവദിച്ചതിന് ശേഷം ഷൈൻ വീണ്ടും ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങി. എന്റെ എല്ലാ എതിർപ്പുകളേയും അയാൾ ഭീഷണികൊണ്ട് നേരിട്ടു.

ഈ മാസം 24 ന് പുലർച്ചെ 4.30 യ്ക്ക് ഷൈൻ ഫോൺ ചെയ്ത് പുറത്തേക്ക് പോയപ്പോൾ എന്റെ ഫോണും ഫ്‌ലാറ്റിന്റെ താക്കോലുമെടുത്ത് പുറത്തിറങ്ങി. കെയർ ടേക്കറിൽ നിന്ന് അഞ്ഞൂറ് രൂപ കടം വാങ്ങി നോർത്ത് റെയിൽവെ സ്റ്റേഷന് അടുത്ത ചേച്ചിയുടെ വീട്ടിൽ വന്നു. തുടർന്നാണ് 25 ന് പരാതി നൽകുന്നത്. നേരത്തെ പറഞ്ഞവർക്ക് പുറമേ, ജോസ്, കിഷോർ, ജെയ്‌സൺ, സിബി എന്നിവരും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.