- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഫ്ലാറ്റിൽ നിന്നും എടുത്തു ചാടി മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് കൊല്ലത്തിന് ശേഷം നാട്ടിലെത്തിയ ഭർത്താവിനെ മംഗലാപുരം വിമാനത്താവളത്തിൽ നിന്നും പൊലീസ് പൊക്കി
കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ സുഷമ(25) കുവൈത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സത്യപ്രകാശിനെ(40) പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയാണ് സത്യപ്രകാശ്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2013 സെപ്റ്റംബർ 24നാണ് സുഷമ കുവൈത്തിൽ ഫ്ളാറ്റിൽ നിന്ന് ചാടി മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ സുഷമയുടെ വീട്ടുകാരുടെ പരാതിപ്രകാരം ഇവിടെ വച്ചും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയിരുന്നു. ഭർത്താവ് സത്യപ്രകാശ് മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സുഷമയുടെ മാതാപിതാക്കൾ ഹൊസ്ദുർഗ് പൊലീസിൽ പരാതിയും നല്കി. തുടർന്ന് പൊലീസ് സത്യപ്രകാശിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമായിരുന്നു കേസ്. ഇതിനിടെ വിദേശത്തേക്ക് കടന്ന സത്യപ്രകാശിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മംഗളൂരു വിമാനത്ത
കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ സുഷമ(25) കുവൈത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സത്യപ്രകാശിനെ(40) പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്.
കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയാണ് സത്യപ്രകാശ്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2013 സെപ്റ്റംബർ 24നാണ് സുഷമ കുവൈത്തിൽ ഫ്ളാറ്റിൽ നിന്ന് ചാടി മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ സുഷമയുടെ വീട്ടുകാരുടെ പരാതിപ്രകാരം ഇവിടെ വച്ചും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയിരുന്നു.
ഭർത്താവ് സത്യപ്രകാശ് മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സുഷമയുടെ മാതാപിതാക്കൾ ഹൊസ്ദുർഗ് പൊലീസിൽ പരാതിയും നല്കി. തുടർന്ന് പൊലീസ് സത്യപ്രകാശിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമായിരുന്നു കേസ്. ഇതിനിടെ വിദേശത്തേക്ക് കടന്ന സത്യപ്രകാശിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മംഗളൂരു വിമാനത്താവളം വഴി ഇയാൾ നാട്ടിലേക്ക് എത്തുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. കെ. ദാമോദരന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.