- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധുവിനും വീട്ടുകാർക്കും വിസ നിഷേധിച്ചപ്പോൾ പാക്കിസ്ഥാനിയെ കെട്ടാൻ ഉറച്ച ഇന്ത്യാക്കാരന്റെ വിവാഹം മുടങ്ങുമെന്നായി; സുഷമ്മാ സ്വരാജിന് ട്വീറ്റ് ചെയ്ത് വിസ അനുവദിപ്പിച്ച് വിവാഹം മുടങ്ങാതെ കാത്ത് വരൻ
ജോധ്പുർ: ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ പാക് സ്വദേശിനിയുമായി വിവാഹത്തിനൊരുങ്ങിയ യുവാവിന് തുണയാകാൻ വിദേശകാര്യമന്ത്രി സുഷമ്മാ സ്വരാജിന്റെ സഹായം. വിവാഹം മുടങ്ങുന്ന ംഭവം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നപരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ജോധ്പുർ സ്വദേശിയായ വരനും കുടുംബവും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരകോടിയിലെത്തുംമുമ്പേ നരേഷ് തെവാനിയും കറാച്ചി സ്വദേശിനി പ്രിയ ബച്ചാനിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അടുത്തമാസം വിവാഹിതരാകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ വധുവിനും ബന്ധുക്കൾക്കും ഇന്ത്യൻ എംബസി വിസ അനുവദിക്കാതിരുന്നതാണ് രണ്ടു കുടുംബങ്ങളേയും പ്രശ്‌നത്തിലാക്കിയത്. വിസ വിഷയത്തിൽത്തട്ടി വിവാഹം നടക്കുമോ എന്നുപോലും ആശങ്ക ഉയർന്നു. ഒടുവിൽ പ്രശ്‌നം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള വരന്റെ തീരുമാനമാണ് പ്രശ്‌നപരിഹാരത്തിനു വഴിതെളിച്ചത്. ട്വിറ്ററിലൂടെ വിഷയം അവതരിപ്പിച്ചതിനു പിന്നാലെ വിസ ഉടൻ അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി വാക്കു നൽ
ജോധ്പുർ: ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ പാക് സ്വദേശിനിയുമായി വിവാഹത്തിനൊരുങ്ങിയ യുവാവിന് തുണയാകാൻ വിദേശകാര്യമന്ത്രി സുഷമ്മാ സ്വരാജിന്റെ സഹായം. വിവാഹം മുടങ്ങുന്ന ംഭവം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നപരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ജോധ്പുർ സ്വദേശിയായ വരനും കുടുംബവും.
പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പരകോടിയിലെത്തുംമുമ്പേ നരേഷ് തെവാനിയും കറാച്ചി സ്വദേശിനി പ്രിയ ബച്ചാനിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അടുത്തമാസം വിവാഹിതരാകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ വധുവിനും ബന്ധുക്കൾക്കും ഇന്ത്യൻ എംബസി വിസ അനുവദിക്കാതിരുന്നതാണ് രണ്ടു കുടുംബങ്ങളേയും പ്രശ്‌നത്തിലാക്കിയത്. വിസ വിഷയത്തിൽത്തട്ടി വിവാഹം നടക്കുമോ എന്നുപോലും ആശങ്ക ഉയർന്നു. ഒടുവിൽ പ്രശ്‌നം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള വരന്റെ തീരുമാനമാണ് പ്രശ്‌നപരിഹാരത്തിനു വഴിതെളിച്ചത്. ട്വിറ്ററിലൂടെ വിഷയം അവതരിപ്പിച്ചതിനു പിന്നാലെ വിസ ഉടൻ അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി വാക്കു നൽകി. ഇതോടെ വിവാഹ ഒരുക്കങ്ങൾ വേഗത്തിലാക്കി
വധുവിനും ബന്ധുക്കൾക്കും കറാച്ചിയിലെ ഇന്ത്യൻ എംബസി വീസ നിഷേധിച്ചതോടെ നരേഷ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു ട്വിറ്ററിൽ പരാതി നൽകുകയായിരുന്നു. വിഷമിക്കേണ്ട, വേഗം വീസ അനുവദിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതോടെ എല്ലാവർക്കും ആശ്വാസമായി. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മൂന്നുമാസം മുൻപേ വധുവിന്റെ കുടുംബം വീസയ്ക്ക് അപേക്ഷിച്ചതാണെങ്കിലും ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷം കനത്തതോടെ ഇന്ത്യൻ എംബസി വീസ നൽകൽ നിർത്തിവയ്ക്കുകയായിരുന്നു.