- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ പശുവിനെ കൊന്ന് മുസ്ലീമിന്റെ തലയിൽ വച്ചും കേരളാ ഹൗസിൽ ബീഫ് വിവാദം ഉണ്ടാക്കിയും കലാപത്തിന് ശ്രമിച്ചു; 14ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി ഹിന്ദുക്കളെ കുരുതി കൊടുക്കാൻ പദ്ധതി ഒരുക്കുന്നു; പെട്രോൾ ബോംബ് എറിഞ്ഞും കലാപം ഉണ്ടാക്കും; പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ കിടന്ന ഞാൻ പറയുന്നത് മനസ്സിലാക്കുക; അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാൻ പ്രതീഷ് വിശ്വനാഥൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തോക്ക് സ്വാമി എന്ന സ്വാമി ഭദ്രാനന്ദ്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. പിണറായി സർക്കാർ അതിനെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെയുള്ള വികാരം ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന് സ്വാമി ഭദ്രാനന്ദ്. തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ ഹിന്ദുക്കളെ കുരുതി കൊടുത്തും വളരാനുള്ള ശ്രമങ്ങളാണ് തുറന്ന് കാട്ടുന്നത്. ഒക്ടോബർ 11 ന് പന്തളത്തു നിന്ന് ആരംഭിച്ചു 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതിന് പിന്നിൽ വ്യാജലക്ഷ്യമുണ്ടെന്നാണ് സ്വാമിയുടെ വെളിപ്പെടത്തൽ. ഇതോടെ ശബരിമല പ്രതിഷേധങ്ങളെ കുറിച്ചുള്ള ആശങ്കയും ശക്തമാകുകയാണ്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥാണ് സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിലെ കള്ളക്കളികളാണ് സ്വാമി ഭദ്രാനന്ദ് തുറന്ന് കാട്ടുന്നത്. ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്ന
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. പിണറായി സർക്കാർ അതിനെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെയുള്ള വികാരം ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന് സ്വാമി ഭദ്രാനന്ദ്. തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ ഹിന്ദുക്കളെ കുരുതി കൊടുത്തും വളരാനുള്ള ശ്രമങ്ങളാണ് തുറന്ന് കാട്ടുന്നത്. ഒക്ടോബർ 11 ന് പന്തളത്തു നിന്ന് ആരംഭിച്ചു 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതിന് പിന്നിൽ വ്യാജലക്ഷ്യമുണ്ടെന്നാണ് സ്വാമിയുടെ വെളിപ്പെടത്തൽ. ഇതോടെ ശബരിമല പ്രതിഷേധങ്ങളെ കുറിച്ചുള്ള ആശങ്കയും ശക്തമാകുകയാണ്.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥാണ് സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിലെ കള്ളക്കളികളാണ് സ്വാമി ഭദ്രാനന്ദ് തുറന്ന് കാട്ടുന്നത്. ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്നും ഇതിൽ ആരും വീഴരുതെന്നുമാണ് സ്വാമിയുടെ അഭ്യർത്ഥന. സ്ത്രീ പ്രവേശനത്തിൽ മാർച്ച് നടത്തേണ്ടത് പമ്പയിലേക്കാണ്. വിശ്വാസികൾ ആകെ പമ്പയിലെത്തണം. സ്ത്കീകൾ അതുകഴിഞ്ഞ് പോകരുത്. ഇത് ആചാരങ്ങളുടെ ലംഘനമാണ്. അവിടെയാകണം സമരം നടക്കേണ്ടത്. സെക്രട്ടറിയേറ്റിലേക്ക് വിശ്വാസികളെ കൊണ്ടു പോകുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. വിശ്വാസികളെ പൊലീസിന് എറിഞ്ഞു കൊടുക്കാനാണ് ശ്രമം. ഇതിന് ചെന്ന് നിൽക്കരുതെന്നാണ് സ്വാമിയുടെ ആഹ്വാനം.
പലതിനും പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ കിടന്ന ആളാണ് സ്വാമി. മുമ്പ് സ്വാമിമാരുടെ താടി എടുപ്പിച്ചപ്പോഴൊന്നും ആരുമില്ലായിരുന്നു. അന്ന് ഞാൻ തോക്കുമെടുത്ത് ഇറങ്ങി. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് വ്യക്തമായ അജണ്ടയുണ്ട്. ആർഎസ്എസ് ബാനർ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുന്ന ആളാണ് പ്രതീഷ് എന്നും സ്വാമി ആരോപിക്കുന്നു. സംഘപരിവാറുമായി ഇയാൾക്ക് ബന്ധമില്ല. ഇതോടെ പ്രവീൺ തൊഗാഡിയയ്‌ക്കൊപ്പം കൂടി. ശബരിമല പ്രശ്‌നം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിൽ ആരും വീഴരുതെന്നാണ് സ്വാമിയുടെ ആഭ്യർത്ഥന. സെക്രട്ടറിയേറ്റിലേക്ക് അഞ്ച് ലക്ഷം പേരെ എത്തിച്ച് കുഴപ്പമുണ്ടാക്കാനാണ് നീക്കം. ഇത് ദൂരവ്യാപക പ്രശ്‌നമാകുമെന്നും സ്വാമി വിശദീകരിക്കുന്നു.
അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാനാണ് നീക്കം. പെരുമ്പാവൂരിൽ പശുവിനെ കൊന്ന ശേഷം അത് മുസ്ലീങ്ങളുടെ തലയിൽ വച്ചു കൊടുത്ത ആളാണ് പ്രതീഷ്. ഡൽഹിയിലെ കേരളാ ഹൗസിലെ ബീഫ് വിവാദവും ഉണ്ടാക്കി. എ എച്ച് പി ലോഞ്ച് ചെയ്തതിന്റെ അടുത്ത ദിവസമാണ് ശബരിമല വിധി ഉണ്ടാകുന്നത്. പരിവാറിനൊപ്പമായിരുന്നു ഇയാൾ. എന്നാൽ പരിവാറുകാർ സ്വഭാവം മനസ്സിലാക്കി പുറത്താക്കി. ഇപ്പോൾ തൊഗാഡിയക്കൊപ്പം കൂടിയിരിക്കുകയാണ്. തീവ്ര ഹിന്ദുത്വം പറഞ്ഞ് ഇയാൾ പ്രചരിപ്പിച്ച ഓരോന്നും മനസ്സിലാക്കണമെന്നും ഫെയ്‌സ് ബുക്ക് ലൈവിലെത്തി സ്വാമി വിശദീകരിക്കുന്നു.
പെരുമ്പാവൂരിൽ പശുവിനെ കൊന്ന് വർഗ്ഗീയ കലാമുണ്ടാക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. കേരളാ ഹൗസിലെ ബീഫ് വിവാദവും അതു തന്നെയാണ്. ആർ എസ് എസിന്റെ പേരു പറഞ്ഞ് ഏറെ വൃത്തികേടുണ്ടാക്കിയ ആളാണ് പ്രതീഷ്. അത് തിരിച്ചറിയണം. ശബരിമലയിലെ പ്രശ്‌നത്തിന് യാത്ര ചെയ്യേണ്ടത് പമ്പയിലേക്കാണ്. ശബരിമലയിലേക്ക് സ്ത്രീകൾ പോകരുത്. പമ്പയിൽ നിന്നും സമരം ചെയ്യണം. പ്രതീഷ് പറഞ്ഞത് അനുസരിച്ച് ആരും സെക്രട്ടറിയേറ്റിലേക്ക് പോകരുത്. ഇതിന് പിന്നിലെ ചതി മനസ്സിലാക്കണം. അഞ്ച് ലക്ഷം പേർ പോകുമ്പോൾ അവർ പൊലീസിന് നേരെ കല്ലെറിയും. പെട്രോൾ ബോംബ് എറിയൂം. സ്വാഭാവികമായി പൊലീസ് ഡ്യൂട്ടി നടപ്പാക്കും. ഇതോടെ സ്ത്രീകളും കുട്ടികളും വൃദ്ധരും പ്രശ്‌നത്തിലാകും. ആർക്കും രക്ഷപ്പെടാനാകില്ല. നിരവധി പേർ മരിച്ച് വീഴും. അതുകൊണ്ട് കുറുക്കൻ പറയുന്നത് കേട്ട് ആരും പോകരുത്-ഇതാണ് സ്വാമി ഭദ്രാനന്ദ് പറയുന്നത്.
പിണറായി വിജയനെ താഴ ഇറക്കാനാണ് പ്രതീഷ് വിശ്വനാഥന്റെ ശ്രമം. പിണറായി വിജയനെ താഴ ഇറക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ അതിന് ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പമാണ് പ്രതീഷ് നീങ്ങുന്നത്. അതുകൊണ്ട് ആരും പ്രതീഷിനൊപ്പം ചേരരുത്. അത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. ദക്ഷിണേന്ത്യയിലെ നേതാക്കളോടെല്ലാം ഇത് സംസാരിച്ചിട്ടുണ്ട്. റിവ്യൂ ഹർജി കൊടുക്കാൻ ഇവരെല്ലാം പിണറായി വിജയനോട് സമ്മർദ്ദം ചെലുത്തും. വ്യക്തിക്ക് വളരാനോ പ്രസ്ഥാനത്തിന് വളരാനോ അല്ല വിശ്വാസം. കഴിവില്ലാത്തവർക്കുള്ള ആയുധമാണ് വർഗ്ഗീയത-സ്വാമി ഭദ്രാനന്ദ് വിശദീകരിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രതിഷേധം തടയണം. നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നും സ്വാമി ആവശ്യപ്പെടുന്നു.
.ഗുരു സ്വാമിമാരും ഭാരതത്തിന്റെ വിവിധ ഭാഗത്തുള്ള ഹിന്ദു നേതാക്കളും ആണ് യാത്ര നയിക്കുന്നത് എന്ന് പറഞ്ഞാണ് വിശ്വാസികളെ കൂട്ടാൻ പ്രതീഷ് ശ്രമിക്കുന്നത്. എങ്ങനെയാണോ പന്തളത്ത് നിന്നും ശബരിമലയിലേക്ക് തിരുവാഭരണ യാത്ര പുറപ്പെടുന്നത് അതേ രീതിയിൽ ഈ യാത്രയെയും കാണുക. റോഡിനു ഇരുവശത്തുമുള്ള അയ്യപ്പ ഭക്തർ സമര ഭടന്മാർക്ക് ഭക്ഷണവും, വെള്ളവും, ശുചി മുറികൾക്കുള്ള സൗകര്യവും ചെയ്തു കൊടുക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് 25 ലക്ഷം അമ്മമാരേ പട്ടിണി ഇടാതെ സംരക്ഷിക്കുന്ന അതേ മനസോട് കൂടി തിരുവനന്തപുരം നിവാസികൾ ഈ സമര ഭടന്മാരെയും സേവിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. നമ്മുടെ സ്വാഭിമാനം നേടിയെടുക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി യുദ്ധനാളുകൾ ആണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ പിണറായി വിജയൻ സർക്കാർ വിജയിക്കും എന്ന് കരുതേണ്ട. നിങ്ങൾ 14 ആം തീയതി ഹിന്ദു സമൂഹത്തിന്റെ അറസ്റ്റിൽ ആകും എന്നാണ് മനസിലാക്കേണ്ടത്-എന്നും പ്രതീഷ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ ചതിയുണ്ടെന്ന ആരോപണവുമായി സ്വാമി എത്തുന്നത്. ഇതോടെ പ്രതീഷിന്റെ പ്രതിഷേധ ആഹ്വാനം വിവാദത്തിലും എത്തുകയാണ്.
മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽനിന്നു താഴമൺ തന്ത്രികുടുംബം പിന്മാറിയതോടെ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാരിന്റെ സമവായനീക്കം പാളിയിട്ടുണ്ട്. സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരേ ഇന്നലെയും വിശ്വാസിക്കൂട്ടായ്മകൾ ശരണഘോഷം മുഴക്കി തെരുവിലിറങ്ങിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുലാമാസപൂജയ്ക്കു ശബരിമല നടതുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാട് സർക്കാരും കടുപ്പിച്ചു. ഇത് മുതലെടുക്കാനാണ് പ്രതീഷ് വിശ്വനാഥും കൂട്ടരും ശ്രമിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള വിധി നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാരുമായി ചർച്ചയ്ക്കു പ്രസക്തിയില്ലെന്നു തന്ത്രി കണ്ഠര് മോഹനര് വ്യക്തമാക്കിയിട്ടുണ്ട്. പന്തളം രാജകുടുംബവും ഇതേ നിലപാടിലാണ്. എൻ എസ് എസ് പിന്തുണയോടെയാണ് പന്തളം രാജകുടുംബം സമരം ഏകോപിപ്പിക്കുന്നത്. ഇതിനിടെയാണ് പ്രതീഷ് സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്യുന്നത്. പ്രതീഷിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് എൻ എസ് എസും കാണുന്നതെന്നാണ് സൂചന.
പ്രശ്നത്തിൽ എൻ.എസ്.എസും തന്ത്രികുടുംബവും പന്തളം കൊട്ടാരവും സുപ്രീം കോടതിയിൽ പുനഃപരിശോധനാഹർജി നൽകാനൊരുങ്ങുകയാണ്. അന്തിമതീരുമാനമായശേഷം മതി ചർച്ചയെന്ന നിലപാടിലാണു താഴമൺ തന്ത്രികുടുംബം. വിധി നടപ്പാക്കുമെന്നു വ്യക്തമാക്കിയശേഷം ചർച്ച എന്തിനെന്നായിരുന്നു പന്തളം രാജകുടുംബപ്രതിനിധി ശശികുമാരവർമയുടെ ചോദ്യം. എൻ.എസ്.എസുമായി ആലോചിച്ചശേഷമാണു തന്ത്രികുടുംബത്തിന്റെ പിന്മാറ്റമെന്നാണു സൂചന. പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ബിജെപിയുടെ നീക്കം വീണ്ടും പാളി. പ്രശ്നത്തിൽ ദേശീയനേതാക്കൾക്കിടയിലുള്ള ഭിന്നത അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും മുതിർന്നനേതാവ് സുബ്രഹ്മണ്യൻ സ്വാമിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി വിധിക്കെതിരേ രംഗത്തുവന്നു. വിധി നടപ്പാക്കിയാൽ എല്ലാ മതങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ജെയ്റ്റിയുടെ നിലപാട്.
വിധി പുറത്തുവന്നയുടൻ സ്വാഗതം ചെയ്ത ആർഎസ്എസ്. പിന്നീടു മലക്കംമറിഞ്ഞതു ബിജെപി. ദേശീയനേതൃത്വത്തിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പരിവാർ പ്രസ്ഥാനത്തിലെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് പ്രതീഷ് ശ്രമിക്കുന്നത്.