- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളെ കൊല്ലാതെ എങ്ങനെ ലിംഗം മുറിക്കാമെന്ന് അയ്യപ്പദാസ് ഇന്റർനെറ്റിൽ പരിശോധിച്ചു; ആൺസുഹൃത്തുമായുള്ള വിവാഹം തടഞ്ഞതിന് സ്വാമിയുടെ ലിംഗം മുറിച്ചു മാറ്റി; ലിംഗം മുറിച്ചതിന് അതിജീവിതയെയും ആൺസുഹൃത്തും പ്രതികളാകും; ബലാത്സംഗക്കേസിൽ സ്വാമിയേയും കുരുക്കും; ഗംഗേശാനന്ദകേസിൽ വീണ്ടും ട്വിസ്റ്റ്
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ കേസിൽ നാടകീയ വഴിത്തിരിവെന്ന് റിപ്പോർട്ട്. ബലാൽസംഗക്കേസിൽ സ്വാമി ഗംഗാശേനന്ദയെ പ്രതിചേർക്കാനും സ്വാമിയുടെ ലിംഗം മുറിച്ചതിന് അതിജീവിതയെയും ആൺസുഹൃത്തിനെയും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനും അഡ്വക്കേറ്റ് ജനറൽ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷേക്ക് ദർവേഷ് സാഹിബിന് ശിപാർശ നൽകിയെന്നാണ് റിപ്പോർട്ട്. ഇതോടെ രണ്ടു കേസുകളായി ഇത് മാറും.
ഈ കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തൽ എ.ജിക്ക് സമർപ്പിച്ചിരുന്നു. എ.ജിയുടെ ശിപാർശയിൽ ൈക്രംബ്രാഞ്ച് മേധാവി ഒപ്പിടുന്നതോടെ കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. മംഗളത്തിൽ എസ് നാരായണനാണ് ഈ ട്വിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ആൺസുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ് സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാൻ കാരണം.
ഒരാളെ കൊല്ലാതെ എങ്ങനെ ലിംഗം മുറിക്കാമെന്ന് അയ്യപ്പദാസ് ഇന്റർനെറ്റിൽ പരിശോധിച്ചതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കത്തി വാങ്ങിയതും അയ്യപ്പദാസാണ്. ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയാണ് ക്രൈംബ്രാഞ്ച് നിർണായക കണ്ടെത്തലുമായി കോടതിയെ സമീപിക്കുന്നത്. 2017 മെയ് 20ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇതിന്റെ ചുരുളഴിക്കാൻ പൊലീസ് എടുത്തത് നാല് വർഷമാണ്. ഗംഗേശാനന്ദ കേസിൽ ട്വിസ്റ്റുണ്ടാകുമെന്ന് നേരത്തെ വാർത്ത എത്തിയിരുന്നു. എന്നാൽ ബലാത്സംഗ കേസ് കൂടി എടുത്ത് സ്വാമിയേയും വിചാരണ ചെയ്യാനാണ് നീക്കം.
പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴെന്ന് സ്വാമി ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെൺകുട്ടി വാതിൽ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞിരുന്നു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയിൽ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോൾ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു.
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ മൂന്ന് പേരുണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ വിശദീകരിച്ചിരുന്നു. എഡിജിപി ബി.സന്ധ്യയെ ചോദ്യം ചെയ്താൽ ജനനേന്ദ്രിയം മുറിച്ച കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്നു സ്വാമി ഗംഗേശാനന്ദ പറഞ്ഞു. തന്റെ ജനനേന്ദ്രിയം മുറിച്ചശേഷം ആരോപണവിധേയയായ പെൺകുട്ടി പോയത് എഡിജിപി സന്ധ്യയുടെ വീട്ടിലേക്കാണെന്നു ഗംഗേശാനന്ദ ആരോപിച്ചിരുന്നു.
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം വാങ്ങിയ സന്ധ്യയുടെ അറിവോടെയാണ് എല്ലാം നടന്നത്. സംഭവത്തിനു പിന്നിൽ കൂടുതൽ ആളുകളുണ്ട്. ബി.സന്ധ്യ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുവരാത്തത് ഇത്തരം കാര്യങ്ങൾ കാരണമാണെന്നും പറഞ്ഞു. എന്നാൽ ഇതിലേക്ക് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പോകുന്നില്ല. 2017 മേയിൽ തിരുവനന്തപുരം പേട്ടയിൽ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിർന്നപ്പോൾ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാർത്ഥിനിയുടെ പരാതി. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകൻ അയ്യപ്പദാസിന്റെ നിർബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെൺകുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേർക്കേണ്ട സാഹചര്യമായതിനാൽ കേസിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഈ നിയമോപദേശത്തിലാണ് എല്ലാവരേയും പ്രതിയാക്കാൻ നിർദ്ദേശിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ