കൊച്ചി:സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കൽ കേസിൽ പൊലീസീനെതിരെയുള്ള വാദമുഖങ്ങൾ കൂടുതൽ ശക്തമാവുന്നു.പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണിപ്പോൾ ഗംഗേശാനന്ദയുടെ അടുപ്പക്കാരും ബന്ധുക്കളും ഉയർത്തുന്നത്. കേസിന്റെ മുന്നോട്ടുള്ള നീക്കത്തിൽ ഇതുവരെ സംഘടിപ്പിച്ച തെളവുകളും സാക്ഷിമൊഴികളും കാര്യമായി പ്രയോജനപ്പെടില്ലന്ന് പൊലീസിന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.മൂന്ന് മാസമായി റിമാന്റിൽ കഴിഞ്ഞിരുന്ന ഗംഗേശാനന്ദ കഴിഞ്ഞ ദിവസം മോചിതനായിരുന്നു.

കേസിൽ യഥാർത്ഥ ഇര താനായിരുന്നെന്നും പുറത്ത് പ്രചരിച്ച വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പൊലീസ് ശരിയായി കേസ് അന്വേഷിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും ജാമ്യം ലഭിച്ച ശേഷവും മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്ന ഗംഗേശാനന്ദ അടുപ്പക്കാരോടും ബന്ധുക്കളോടും വ്യക്തമാക്കിയിരുന്നു. ഇതോടെ നാണക്കേടുണ്ടാക്കിയ സംഭവത്തിന് പിന്നിലെ നിഗൂഡ ശക്തികളെ ഏതുവിധേനയും വെളിച്ചത്തുകൊണ്ടുവരുമെന്ന ദൃഡനിശ്ചയത്തിലാണിപ്പോൾ ഇക്കൂട്ടർ.

നിലവിലെ സാഹചര്യത്തിൽ സ്വാമിക്കെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകൾക്ക് എഴുതിയ പേപ്പറിന്റെ വിലപോലുമില്ലന്നുമാത്രമല്ല, ഇതിന്റെ പേരിൽ പൊലീസിന്റെ മാനം കാക്കാൻ പ്രൊസിക്യൂഷൻ കോടതിയിൽ വല്ലാതെ വിയർപ്പൊഴുക്കേണ്ടിവരുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇരയായ നിയമ വിദ്യാർത്ഥി സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസിനെതിരെ തിരിഞ്ഞിരുന്നു. പിന്നീട് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളും യുവതിയുടെ ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.

തന്റേതെന്ന പേരിൽ പൊലീസ് കോടതിയിൽ എഴുതിത്തയ്യാറാക്കി നൽകിയ മൊഴിയിൽ താൻ പറയാത്ത ഭാഗം കൂടി എഴുതിച്ചേർത്തിരുന്നെന്നും മലയാളം വായിക്കാനറിയാത്ത തന്നിൽ നിന്നും പൊലീസ് ഇത് മറച്ചുവച്ചെന്നുമായിരുന്നു യുവതിയുടെ പ്രധാന വെളിപ്പെടുത്തൽ. പൊലീസ് പറഞ്ഞ് പഠിപ്പിച്ച പ്രകാരമുള്ള മൊഴിയാണ് ആദ്യം കോടതിയിൽ നിൽകിയതെന്നും കാമുകൻ അയ്യപ്പദാസിന്റെയും കൂട്ടാളികളും ഇത്തരത്തിൽ മൊഴി നൽകാൻ തന്നേ പ്രേരിപ്പിച്ചെന്നും ഇവരുടെ വലയിൽ താൻ പെടുകയായിരുന്നും പിന്നീട് യുവതി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ താനാണ് എല്ലാം ചെയ്തതെന്നും സ്വാമി നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയിൽ സത്യാവാങ് മൂലവും സമർപ്പിച്ചു.

സ്വാമികിടക്കുന്ന മുറിയിലെത്തിയത് മുതൽ താൻ ചെയ്ത പ്രവർത്തികളുടെ പൂർണ്ണ വിവരങ്ങൾ പെൺകുട്ടി സത്യവാംങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ കാമുകൻ അയ്യപ്പദാസിന്റെയും സുഹൃത്തുക്കളുടെയും ഇടപെടലും വിവരണത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ അയ്യപ്പദാസിനും കൂട്ടർക്കും പൊലീസ് ക്ലീൻചീട്ട് നൽകുകയായിരുന്നു.വിവാഹവാഗ്ദാനം നൽകി അയ്യപ്പദാസ് തന്നെ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടിട്ടും അയ്യപ്പദാസിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.സംഭവ ദിവസം രാത്രി 10 മണിയോടടുത്താണ് അയ്യപ്പദാസ് പെൺകുട്ടിയുടെ വീട്ടിൽ നിന്നും പോയതെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്.

സംഭവം സംബന്ധിച്ച് യുവതി വെളിപ്പെടുത്തിയതെന്ന പേരിൽ പൊലീസ് എഴുതിത്തയ്യാറാക്കിയിട്ടുള്ള എഫ് ഐ ആറിലെ വാക്കുകൾ പലതും നാട്ടിൻ പുറങ്ങളിൽ പണ്ട് പ്രചരിച്ചിരുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളിലുള്ളതിനേക്കാൾ തരം താഴ്ന്നതും അറപ്പുളവാക്കുന്നതുമാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

സംഭവ സമയത്ത് രണ്ട് ബൈക്കുകൾ വീടിനടുത്തുനിന്നും സ്റ്റാർട്ടാക്കി പോകുന്നത് കണ്ടതായി അയൽവാസികൾ വെളിപ്പെടുത്തിയിട്ടും പൊലീസ് കണക്കിലെത്തില്ലന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.പെൺകുട്ടിയെ കാണാനില്ലന്ന് കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതിൽ നിന്നും ഇവരുടെ ബന്ധം ആർക്കും വ്യക്തമാവുമെന്നും പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കൂടി കണക്കിലെടുക്കുമ്പോൾ ഇയാൾക്ക് കേസിൽ നിർണ്ണായ പങ്കുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നുമാണ് പെൺകുട്ടിയുടെ വീട്ടുകാരുടെയും സ്വാമിയുടെ ബന്ധുക്കളുടെയും സംശയം.

23 വയസുള്ള യുവതിയെ 38 കാരനായ അയ്യദാസ് വിവാഹം ചെയ്യാൻ തയ്യാറായത് ചോദ്യം ചെയ്തതിനേത്തുടർന്നുണ്ടായ വൈരാഗ്യം തീർക്കുകയായിരുന്നു ആക്രമണം ആസൂത്രണം ചെയ്തതിലൂടെ ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും സ്വാമിയുമായി ശത്രുതപുലർത്തിയിരുന്ന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥയുടെ കുരുട്ടുബുദ്ധിയിൽ രൂപമെടുത്തതാണ് ലിംഗഛേദമെന്നുമാണ് ഇക്കൂട്ടരുടെ വിശ്വാസം. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് അയ്യപ്പദാസിനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടെിയായിരുന്നെന്ന് പൊലീസ് കോടതിയിൽ വെളിപ്പെടുത്തേണ്ടിവരുമെന്നും ഇതോടെ സംഭവത്തിനുപിന്നിലെ യാഥാർത്ഥ വസ്തുതകൾ ഏറെക്കറെ പുറത്തുവരുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.