- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടും കാട്ടുവാസികളും പിന്നിൽ നിന്നും കുത്തില്ല, ചതിക്കില്ല; അതുകൊണ്ട് അവരെ മനസ്സറിഞ്ഞ് സ്‌നേഹിക്കാം; ലിംഗ ഛേദത്താൽ വാർത്തകളിൽ നിറഞ്ഞ സ്വാമി ഗംഗേശാനന്ദ ശിഷ്ട ജീവിതം തിരുനെല്ലിയിൽ കഴിച്ചുകൂട്ടാനുള്ള ശ്രമത്തിൽ; ജീവിതത്തിന്റെ നേർരേഖ തേടിയുള്ള യാത്ര തുടരുമെന്ന് സ്വാമി
കൊച്ചി: പിന്നിൽ നിന്നും കുത്തില്ലന്നുറപ്പുള്ളവരുടെ കൂടെ ജീവിക്കാണ് താൽപര്യം. ആരെയും നന്നാക്കാനില്ല. പണത്തിനും സ്വത്തിനും വേണ്ടി ആർത്തിപൂണ്ടവരുടെ ചതിപ്രയോഗം കണ്ട് മടുത്തു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാര-അനുഷ്ഠാനങ്ങൾ നേരിന്റെ നിറവാണ്. അവ സംരക്ഷിക്കപ്പെടണം. ഒപ്പം അവർ സമൂഹത്തിന്റെ മഖ്യധാരയിലെത്തുകയും വേണം. ഇനിയുള്ള കാലം ഈ വഴിക്കുള്ള പ്രവർത്തനങ്ങളിൽ സജീവമാവും. തിരുവനന്തപുരത്ത് പെൺകുട്ടി ലിംഗം ഛേദിച്ച സ്വാമി ജയിൽ ജീവിതത്തിനും ആശുപത്രി ജീവിതത്തിനും ശേഷം ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വാമി ഗംഗേശാനന്ദയുടെ കാഴ്ചപ്പാടുൾ ഇങ്ങനെയാണ്: ലിംഗം ഛേദിക്കൽ കേസിൽ വാർത്തമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സ്വാമി, ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം വീണ്ടും അലച്ചിലിലാണ്. വിവാദമായ പൂർവ്വ ജീവിതത്തെ കുറിച്ചൊന്നും ഓർക്കാൻ സ്വാമി ഗംഗേശാനന്ദ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. വേദ-വേദാന്തങ്ങൾക്കപ്പുറം പച്ചയായ ജീവിതം പകർന്ന പാഠങ്ങിളിലൂടെയും തിരിച്ചറിവുകളിലൂടെയുമായിരിക്കും ഇനി തന്റെ ജീവിതയാത്രയെന്നാണ് സ്വാമി സ്വയം പറയുന്നത്. പുതിയ വ
കൊച്ചി: പിന്നിൽ നിന്നും കുത്തില്ലന്നുറപ്പുള്ളവരുടെ കൂടെ ജീവിക്കാണ് താൽപര്യം. ആരെയും നന്നാക്കാനില്ല. പണത്തിനും സ്വത്തിനും വേണ്ടി ആർത്തിപൂണ്ടവരുടെ ചതിപ്രയോഗം കണ്ട് മടുത്തു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാര-അനുഷ്ഠാനങ്ങൾ നേരിന്റെ നിറവാണ്. അവ സംരക്ഷിക്കപ്പെടണം. ഒപ്പം അവർ സമൂഹത്തിന്റെ മഖ്യധാരയിലെത്തുകയും വേണം. ഇനിയുള്ള കാലം ഈ വഴിക്കുള്ള പ്രവർത്തനങ്ങളിൽ സജീവമാവും. തിരുവനന്തപുരത്ത് പെൺകുട്ടി ലിംഗം ഛേദിച്ച സ്വാമി ജയിൽ ജീവിതത്തിനും ആശുപത്രി ജീവിതത്തിനും ശേഷം ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വാമി ഗംഗേശാനന്ദയുടെ കാഴ്ചപ്പാടുൾ ഇങ്ങനെയാണ്:
ലിംഗം ഛേദിക്കൽ കേസിൽ വാർത്തമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സ്വാമി, ആശുപത്രി വാസത്തിനും വിശ്രമത്തിനും ശേഷം വീണ്ടും അലച്ചിലിലാണ്. വിവാദമായ പൂർവ്വ ജീവിതത്തെ കുറിച്ചൊന്നും ഓർക്കാൻ സ്വാമി ഗംഗേശാനന്ദ ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. വേദ-വേദാന്തങ്ങൾക്കപ്പുറം പച്ചയായ ജീവിതം പകർന്ന പാഠങ്ങിളിലൂടെയും തിരിച്ചറിവുകളിലൂടെയുമായിരിക്കും ഇനി തന്റെ ജീവിതയാത്രയെന്നാണ് സ്വാമി സ്വയം പറയുന്നത്. പുതിയ വഴിത്താരയിലൂടെ ജീവിതത്തിന്റെ നേർരേഖ തേടിയുള്ള സ്വാമിയുടെ യാത്ര ഇപ്പോഴെത്തി നിൽക്കുന്നത് വയനാട് തിരുനെല്ലിയിലാണ്.
കാടും കാട്ടുവാസികളും പിന്നിൽ നിന്നും കുത്തില്ല, ചതിക്കില്ല. അതുകൊണ്ട് അവരെ മനസ്സറിഞ്ഞ് സ്‌നേഹിക്കാം. എന്തെങ്കിലുമൊക്കെ അവർക്ക് വേണ്ടി ചെയ്യണമെന്നുണ്ട്. തനത് പാരമ്പര്യം നിലനിർത്തി, അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. സ്വാമി മറുനാടനോട് വ്യക്തമാക്കി.
സന്യാസിവര്യർ ജപവും പൂജയുമെല്ലാം നടത്തുന്നതിനൊപ്പം തന്നെ ഒപ്പമുള്ളവരുടെ ദുഃഖങ്ങൾ അകറ്റുന്നതിനും കഴിയുന്നതെല്ലാം ചെയ്യണമെന്ന മുൻ കാഴ്ചപ്പാട് വരുത്തി വച്ച ദുരിതങ്ങൾ ചെറുതല്ല.ഇനി ജീവിത്തിൽ ഇത്തരം ചിന്തകൾക്ക് സ്ഥാനമില്ല. ചട്ടമ്പി സ്വാമിയാണ് പരമഗുരു. ഞാൻ ദിവ്യനോ ഉപദേശകനോ അല്ല.സാധാരണ മനുഷ്യനാണ്- സ്വാമി കൂട്ടിച്ചേർത്തു
'ഇപ്പോൾ എല്ലാം സാധാാരണ പോലെ..അസുഖങ്ങളില്ല. ഒരു ചെറിയ ഓപ്പറേഷൻകൂടി ബാക്കിയയുണ്ട്. താമസിയാതെ ഇത് ചെയ്യണം.അടുത്തമാസം ഇതിനായി ഒരിക്കൽകൂടി ആശുപത്രിയിലെത്തണം.'ആരോഗ്യ നിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു സ്വാമിയുടെ മറുപിടി. എഡിജിപി ബി സന്ധ്യയെ ക്രമസമാധനച്ചുമതലയിൽ നിന്നും മാറ്റിയത് നന്നായെന്നും ഇതുവരെ തനിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തത് തെളിവില്ലാഞ്ഞിട്ടാണെന്നും സ്വാമി കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ജന്മ-സ്ഥലത്ത് പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭ പരിപാടിയുടെ അമരക്കാരൻ എന്ന നിലയിലാണ് സ്വാമി ഗംഗേശാനന്ദ ശ്രദ്ധേയനായത്.