- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതിന് തെളിവില്ലെന്ന് ഫോറൻസിക്ക് പരിശോധനാ ഫലം; മൊഴി മാറ്റത്തിന് പിന്നിൽ സംഘപരിവാറെന്ന് ആരോപിച്ച് കാമുകൻ അയ്യപ്പദാസ്; പെൺകുട്ടി വീട്ടുതലങ്കലിലെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകൻ അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചു.സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നും അയ്യപ്പദാസ് ആരോപിച്ചു.അതേസമയം സ്വാമിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. പെൺകുട്ടിയെ പ്രായപൂർത്തിയാകും മുമ്പെ സ്വാമി പീഡിപ്പിച്ചിട്ടുണ്ട്. പീഡനം തുടർന്നതോടെ പെൺകുട്ടി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും അയ്യപ്പദാസ് പറയുന്നു.വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചാൽ പെൺകുട്ടി സത്യം പറയുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.ഈ മാസം 26ന് ഹർജി പരിഗണിക്കും സ്വാമിയുടെ അഭിഭാഷകന് നൽകിയ കത്തിലും അഭിഭാഷകനുമായുള്ള സംഭാഷണത്തിലും കോടതിയിൽ നൽകിയ ഹർജിയിലും കൃത്യത്തിന് പിന്നിൽ അയ്യപ്പദാസെന്നാണ് പെൺകുട്ടി കുറ്റപ്പെടുത്തിയത് . മൊഴിമാറ്റത്തിൽ പൊലീസും ഗൂഢാലോചന സംശയ
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകൻ അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചു.സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നും അയ്യപ്പദാസ് ആരോപിച്ചു.അതേസമയം സ്വാമിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
പെൺകുട്ടിയെ പ്രായപൂർത്തിയാകും മുമ്പെ സ്വാമി പീഡിപ്പിച്ചിട്ടുണ്ട്. പീഡനം തുടർന്നതോടെ പെൺകുട്ടി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും അയ്യപ്പദാസ് പറയുന്നു.വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചാൽ പെൺകുട്ടി സത്യം പറയുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.ഈ മാസം 26ന് ഹർജി പരിഗണിക്കും
സ്വാമിയുടെ അഭിഭാഷകന് നൽകിയ കത്തിലും അഭിഭാഷകനുമായുള്ള സംഭാഷണത്തിലും കോടതിയിൽ നൽകിയ ഹർജിയിലും കൃത്യത്തിന് പിന്നിൽ അയ്യപ്പദാസെന്നാണ് പെൺകുട്ടി കുറ്റപ്പെടുത്തിയത് . മൊഴിമാറ്റത്തിൽ പൊലീസും ഗൂഢാലോചന സംശയിക്കുമ്പോഴാണ് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസും സമാനവാദം ഉയർത്തുന്നത്. അയ്യപ്പദാസിന്റെ ഹർജിയിൽ പൊലീസ് നിലപാട് ശ്രദ്ധേയമാകും.
അതിനിടെ സ്വാമിയുടെ ജാമ്യാപേക്ഷയും പെൺകുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് തിരുവനന്തപുരം പോക്‌സോ കോടതി നാളത്തേക്ക് മാറ്റി. കേസിൽ മറ്റ് ഏജൻസിയുടെ അന്വേഷണം വേണമെന്ന പെൺകുട്ടിയുടെ ഹർജി വ്യാഴാഴ്ചയും പരിഗണിക്കും.
അതിനിടെ ഫോറൻസിക് പരിശോധനയിൽ പീഡനം നടന്നതായി തെളിവൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.സംഭവ സമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ പരിശോധിച്ചതിൽ ലൈംഗിക പീഡനം നടന്നതിന്റേതായ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല.എന്നാൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും പെൺകുട്ടി അതിന് തയ്യാറാകാത്തത് പൊലീസിനെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണിപ്പോൾ. അന്വേഷണം നടത്തുന്ന പേട്ട പൊലീസിനെതിരെ പെൺകുട്ടി ആക്ഷേപം ഉന്നയിക്കുകയും മജിസ്‌ട്രേറ്റിന് നൽകിയ മൊഴി മാറ്റിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു.ബലാൽസംഗം ശ്രമം ചെറുക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ രഹസ്യമൊഴി.
എന്നാൽ എല്ലാം പൊലീസ് കഥയാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടി പെൺകുട്ടി നൽകിയ കത്തും പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തായതോടെയാണ് ദുരൂഹതകൾ വർദ്ധിക്കുന്നത്. പെൺകുട്ടിയെ സ്വാമിയുടെ ഇടനിലക്കാർ സ്വാധീനിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്നവിവരം.സ്വാമിയുടെ സഹായി അയ്യപ്പദാസിന്റെ പ്രേരണയാൽ സ്വാമിയെ ആക്രമിച്ചെന്ന് പറയുന്ന പെൺകുട്ടിയുടെ ഫോൺ സംഭാഷണം പൊലീസ് ഫൊറൻസിക് പരിശോധിക്കയയ്ക്കും. പെൺകുട്ടിക്കും സഹായിക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.