- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനാണ് വില്ലനെന്ന് നിയമ വിദ്യാർത്ഥിനി മൊഴി നൽകിയിട്ടും പൊലീസ് കനിയുന്നില്ല; വിവാഹവാഗ്ദാനം നൽകി അയ്യപ്പദാസ് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയിലും ഉദ്യോഗസ്ഥർ മുഖം തിരിച്ചു; ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദക്ക് നീതി നിഷേധിക്കുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ഗംഗേശാനന്ദയെ വീണ്ടും ശസ്ത്രക്രീയക്ക് വിധേയനാക്കി
കൊച്ചി: കാമുകനും കൂട്ടാളിയും ഗൂഢാലോചന നടത്തി തന്നെക്കൊണ്ട് കൃത്യം നടത്തിക്കുകയായിരുന്നെന്ന് നിയമ വിദ്യാർത്ഥിനി മൊഴി നൽകിയിട്ടും ഇത് പ്രകാരം പൊലീസ് നടപടി സ്വീകരിക്കാത്തത് കടുത്ത നീതി നിഷേധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ലിംഗം ഛേദിക്കൽ കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ബന്ധുക്കളും സുഹൃത്തുക്കളും. സംഘം ചേർന്നാണ് സ്വാമിയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നും ലിംഗം മുറിക്കാൻ ആയുധം എത്തിച്ച് നൽകിയത് കാമുകനാണെന്നും ഇരയായ പെൺകുട്ടി പൊലീസിൽ മൊഴിനൽകിയിട്ട് മാസങ്ങളായി.നടിക്കെതിരെയുണ്ടായ ആക്രമണ സംഭവത്തിൽ നടൻ ദിലീപിനെ ഗൂഢാലോചന കുറ്റംചുമത്തിയാണ് പൊലീസ് അകത്താക്കിയത്. എന്നാൽ ഈ സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ സംമ്പന്ധിച്ച് പേരുവിവരങ്ങൾ സഹിതം ഇര തന്നെ വെളിപ്പെടുത്തിയിട്ടും പൊലീസ് ഇടപെടുന്നില്ല.ഇത് ഇരട്ട നീതിയാണ് .ഗംഗേശാനന്ദയ്ക്ക് നീതി ഉറപ്പാക്കാൻ രംഗത്തുള്ള സന്യാസി സമൂഹത്തിലെ പ്രമുഖൻ സ്വാമി ഗരുഡഭജാനന്ദ തീർത്ഥ ചൂണ്ടിക്കാട്ടി. കാമുകനും സുഹൃത്തും കൂടിയാലോചിച്ച് തന്നേക്ക
കൊച്ചി: കാമുകനും കൂട്ടാളിയും ഗൂഢാലോചന നടത്തി തന്നെക്കൊണ്ട് കൃത്യം നടത്തിക്കുകയായിരുന്നെന്ന് നിയമ വിദ്യാർത്ഥിനി മൊഴി നൽകിയിട്ടും ഇത് പ്രകാരം പൊലീസ് നടപടി സ്വീകരിക്കാത്തത് കടുത്ത നീതി നിഷേധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ലിംഗം ഛേദിക്കൽ കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ബന്ധുക്കളും സുഹൃത്തുക്കളും. സംഘം ചേർന്നാണ് സ്വാമിയെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നും ലിംഗം മുറിക്കാൻ ആയുധം എത്തിച്ച് നൽകിയത് കാമുകനാണെന്നും ഇരയായ പെൺകുട്ടി പൊലീസിൽ മൊഴിനൽകിയിട്ട് മാസങ്ങളായി.നടിക്കെതിരെയുണ്ടായ ആക്രമണ സംഭവത്തിൽ നടൻ ദിലീപിനെ ഗൂഢാലോചന കുറ്റംചുമത്തിയാണ് പൊലീസ് അകത്താക്കിയത്.
എന്നാൽ ഈ സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ സംമ്പന്ധിച്ച് പേരുവിവരങ്ങൾ സഹിതം ഇര തന്നെ വെളിപ്പെടുത്തിയിട്ടും പൊലീസ് ഇടപെടുന്നില്ല.ഇത് ഇരട്ട നീതിയാണ് .ഗംഗേശാനന്ദയ്ക്ക് നീതി ഉറപ്പാക്കാൻ രംഗത്തുള്ള സന്യാസി സമൂഹത്തിലെ പ്രമുഖൻ സ്വാമി ഗരുഡഭജാനന്ദ തീർത്ഥ ചൂണ്ടിക്കാട്ടി. കാമുകനും സുഹൃത്തും കൂടിയാലോചിച്ച് തന്നേക്കൊണ്ട് നിർബന്ധപൂർവ്വം കൃത്യം നടത്തിച്ചെന്ന് പെൺകുട്ടി സ്വാമിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലും കേസിൽ ഗൂഢാലോചന നടത്തിയ ഇരയുടെ കാമുകനെയും സുഹൃത്തിനെയും അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
ഇതിനും പുറമേ വിവാഹവാഗ്ദാനം നൽകി കാമുകൻ അയ്യപ്പദാസ് പീഡിപ്പിച്ചതായി ഇര വെളിപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങളിൽ കേട്ടപാടെ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുന്ന പൊലീസ് ഇവിടെ ഇരയുടെ പരാതിയിൽ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല. കൃത്യം ചെയ്തത് താനാണെന്നുള്ള മൊഴി കണക്കിലെടുത്ത് പെൺകുട്ടിയെ അറസ്റ്റുചെയ്താലും പീഡനക്കേസിൽ കാമുകനെ അറസ്റ്റുചെയ്താലും മൊഴിയെടുപ്പിൽ സ്വാമിക്കെതിരെ പൊലീസ് മെനഞ്ഞ പീഡനക്കഥ പൊളിയുമെന്നുറപ്പാണ്.ഈ സാഹചര്യത്തിൽ സ്വമിയെ ജയിലാക്കിയ നടപടിക്കെതിരെ പ്രതിഷേധം ഉയരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഈ ദുരവസ്ഥ മുന്നിൽക്കണ്ടാണ് പൊലീസ് മുടന്തൻ ന്യായങ്ങൾ നിരത്തി ജാമ്യഹർജിയെ എതിർക്കുന്നതെന്നും ഇതിനെതിരെ തെളിവുകൾ നിരത്തി കോടതിയെ സമീപിക്കുമെന്നുമാണ് ബന്ധുക്കൾ മറുനാടനുമായി പങ്കുവച്ച വിവരം.
മുൻ വൈരാഗ്യത്താൽ ഐ ജി ബി സന്ധ്യ സ്വാമിയെ കാലാകാലം അകത്തിടണമെന്ന പിടിവാശിയിലാണെന്ന സംശയവും ഇവർക്കുണ്ട്.കൃത്യത്തിന് ശേഷം സമീപത്തെ ഐ ജി സന്ധയുടെ വീട്ടിലെത്തണമെന്ന് കാമുകൻ അയ്യപ്പദാസ് തന്നോട് പറഞ്ഞിരുന്നതായുള്ള ഇരയുടെ വെളിപ്പെടുത്തൽ കൂടി കൂട്ടിവായിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ജൂഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന ഗംഗേശാനന്ദയെ വീണ്ടും ശസ്ത്രക്രീയക്ക് വിധേയനാക്കി.ആദ്യത്തെ ശസ്ത്രക്രീയക്ക് ശേഷം മൂത്രം പോകാൻ ട്യൂബ് സ്ഥാപിച്ചിരുന്നു.ട്യൂബ് ഒഴിവാക്കി സാധാരണ നിലയിൽ മൂത്രം പോകുന്നത് സാദ്ധ്യമാക്കാൻ ലക്ഷ്യമിട്ടാണ് വീണ്ടും ശസ്ത്രക്രീയക്ക് വിധേയമാക്കിയത്.ശസ്ത്രക്രീയ വിജയകരമാണോ എന്നുറപ്പിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന.