- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗച്ഛേദനത്തിന് ഇരയായ സ്വാമി ഗംഗേശ്വാനന്ദയെ റിമാൻഡ് ചെയ്തു; സർജറി കഴിഞ്ഞു വിശ്രമിക്കുന്ന സ്വാമിയെ റിമാൻഡ് ചെയ്യാൻ മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി; മൊഴി രേഖപ്പെടുത്തി പെൺകുട്ടിയെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി
തിരുവനന്തപുരം: പീഡനശ്രമത്തിനൊടുവിൽ ലിംഗച്ഛേദനത്തിന് ഇരയായ ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ മഡിസ്‌ട്രേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. അടുത്തമാസം മൂന്നുവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ പ്രത്യേക സെല്ലിലേക്കു മാറ്റാനുള്ള പൊലീസിന്റെ അപേക്ഷ, ചികിത്സ പൂർത്തിയായശേഷം പരിഗണിക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. വർഷങ്ങൾ നീണ്ട പീഡനം സഹിക്കവയ്യാതായപ്പോഴാണ് പേട്ട സ്വദേശിയായ യുവതി സ്വാമിയുടെ ലിംഗം മുറിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജറിക്കുശേഷം ചികിത്സയിൽ തുടരുന്ന സ്വാമിയുടെ അറസ്റ്റ് ഇന്നരെ പേട്ട പൊലീസ് രേഖപ്പെടുത്തി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് പ്രത്യേക സെല്ലിലേക്കു മാറ്റാൻ പൊലീസ് അനുമതി തേടിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതിനാൽ ഇയാളെ ഇന്നലെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. പീഡനം, പോക്‌സോ നിയമം എന്നിവപ്രകാരമാണ് സ്വാമിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താൽ സം
തിരുവനന്തപുരം: പീഡനശ്രമത്തിനൊടുവിൽ ലിംഗച്ഛേദനത്തിന് ഇരയായ ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ മഡിസ്‌ട്രേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. അടുത്തമാസം മൂന്നുവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ പ്രത്യേക സെല്ലിലേക്കു മാറ്റാനുള്ള പൊലീസിന്റെ അപേക്ഷ, ചികിത്സ പൂർത്തിയായശേഷം പരിഗണിക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.
വർഷങ്ങൾ നീണ്ട പീഡനം സഹിക്കവയ്യാതായപ്പോഴാണ് പേട്ട സ്വദേശിയായ യുവതി സ്വാമിയുടെ ലിംഗം മുറിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജറിക്കുശേഷം ചികിത്സയിൽ തുടരുന്ന സ്വാമിയുടെ അറസ്റ്റ് ഇന്നരെ പേട്ട പൊലീസ് രേഖപ്പെടുത്തി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് പ്രത്യേക സെല്ലിലേക്കു മാറ്റാൻ പൊലീസ് അനുമതി തേടിയത്.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതിനാൽ ഇയാളെ ഇന്നലെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. പീഡനം, പോക്‌സോ നിയമം എന്നിവപ്രകാരമാണ് സ്വാമിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതിനിടെ, വർഷങ്ങളോളം ഇയാൾ പീഡനത്തിന് ഇരയാക്കിയ യുവതിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. വെള്ളിയാഴ്ചയാണ് പീഡനശ്രമം ചെറുക്കാൻ ഇരുപത്തിമൂന്നുകാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. അതേസമയം, യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.
ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.
പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്.
വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യങ്ങൾ അറിവില്ലായിരുന്നുവെന്നാണു പ്രാഥമിക നിഗമനമെന്നും മറിച്ചു തെളിവുലഭിച്ചാൽ അവർക്കെതിരെയും കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ് കുമാർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പെൺകുട്ടിക്കു പിന്തുണ അറിയിച്ചിരുന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും ജി.സുധാകരനും ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദനും പെൺകുട്ടിയെ പിന്തുണച്ചു. പൂജകളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിട്ടു. പെൺകുട്ടിക്ക് എല്ലാ സഹായവും ചെയ്യുമെന്നു വ്യക്തമാക്കിയ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.