സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. ഫേസ്‌ബുക്ക് വീഡിയോയിലൂടെ ശ്രീജ കുമാരി ജി എന്ന സ്ത്രീയാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയത്. പല രാത്രികളിലും ഞങ്ങൾ പുലരുവോളം സ്വകാര്യമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. തന്നെ അദ്ദേഹം മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതായും ശ്രീജ ഫേസ്‌ബുക്ക് വീഡിയോയിൽ ആരോപിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും നിഗൂഢത നിറഞ്ഞു നിൽക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

കേരളത്തിലിരിക്കുന്ന സന്ദീപ് ചേട്ടാ, എന്നെ അറിയാം നമ്മൾ വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിനുപരിയുമായിരുന്നു; ആണ് . താങ്കളെ ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു എന്ന് പറഞ്ഞു തുടങ്ങിയാണ് ശ്രീജാകുമാരിയെന്ന പ്രോഫൈലിലൂടെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

താങ്കൾ താമസിക്കുന്നത് ആശ്രമമല്ല, ആ കെട്ടിടത്തിലൊരു നിഗൂഡതയാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്നും ശ്രീജാകുമാരി പറഞ്ഞു. ആശ്രമമല്ലാതെയുള്ള താങ്കളുടെ പല സ്ഥലങ്ങളിലും വന്നിട്ടുണ്ട്. അവിടെ പലിയ വലിയ ക്ഷേത്രങ്ങളിൽ നിന്നും വലിയ തേക്ക് തടികളും വിഗ്രഹങ്ങളും എല്ലാം താമസിക്കുന്നതിനകത്ത് കൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. വല്ലാത്ത നിഗൂഢതയാണ് അതിനകത്തുള്ളത്.

സന്യസിക്കുക എന്നത് ലോക വ്യാപാരങ്ങളെ ഉപേക്ഷിച്ച് ബ്രഹ്മധ്യാനത്തോട് കൂടി ഇരിക്കുക എന്നതാണ് പക്ഷേ താങ്കൾ സന്യാസിയാണോ എന്നും ഇവർ ചോദിക്കുന്നു. തന്നെ കുറിച്ച് സന്ദീപാനന്ദ ഗിരി അനാവശ്യം പറയുന്നതായും ഇവർ വീഡിയോയിൽ ആരോപിക്കുന്നു. നമ്മൾ തമ്മിൽ സ്വകാര്യമായി പലതും സംസാരിച്ചിട്ടുണ്ട്. രാത്രിയിൽ നിന്നും നേരം വെളുക്കുന്നവരെ പലേ ദിവസങ്ങളിലും സംസാരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

പല രാത്രികളിലും നമ്മൾ പുലരുവോളം സംസാരിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിലെ മുഴുവൻ നന്മയും തിന്മയും മുഴുവനും പറഞ്ഞതാണ്. നമ്മൾ തമ്മിലുള്ള ബന്ധം അറിഞ്ഞ ഒരു സ്ത്രീ രാവിലെ മൂന്നരയ്ക്ക് വിളിച്ച് എന്റെ സന്ദീപ് എന്ന് പരാതി പറഞ്ഞതായും ഇവർ വീഡിയോയിൽ പറയുന്നു. ഒരിക്കൽ താങ്കളോട് ഞാൻ താങ്കൾക്ക് എന്നെ ഏത് രീതിയിൽ വേണമെങ്കിലും കാണാം എന്ന് ഞാൻ പറഞ്ഞു. എന്നാൽ എനിക്ക് ഈ രിതീയിൽ കാണാനാണ് ഇഷ്ടം എന്ന് ് വ്യങ്യാർത്ഥത്തിൽ പറഞ്ഞതായും ഇവർ ആരോപിക്കുന്നു.

ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാൻ പ്രണയാഭ്യർത്ഥന താങ്കളോട് ചെയ്തട്ടില്ല . താങ്കൾ എന്നെയാണ് സ്‌നേഹിച്ചിരിക്കുന്നത് . താങ്കളാണ് എന്നോട് പറഞ്ഞത് പുറലോകമറിയാതെ ഒന്നിച്ചു ജീവിക്കാം , 2014 ൽ താങ്കൾ ചെന്നൈക്ക് വരാൻ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞതായും വീഡിയോയിൽ ഈ സ്ത്രീ വെളിപ്പെടുത്തുന്നു.