- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാശ്വതീകാനന്ദയുടെതുകൊലപാതകമാണെന് ആദ്യം പറഞ്ഞത് ശിവഗിരി മഠത്തിലെ സ്വാമി പ്രീതാത്മാനന്ദ; വെളിപ്പെടുത്തൽ നടത്തിയ സ്വാമിയെ പിന്നെ ആരും കണ്ടില്ല; കേസിലെ പുതിയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് എസ് പി വി കെ മധു അന്വേഷിക്കും
തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ധർമ്മവേദി നേതാവ് ബിജു രമേശ് അല്ല. സ്വാമിയുടെ മരണം സംഭവിച്ച വേളയിൽ തന്നെ ശിവഗിരിയിലെ മറ്റൊരു സന്യാസി ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. അന്ന് വെള്ളാപ്പള്ളിയെ സംശിച്ച് രംഗത്തെത്തിയ
തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ധർമ്മവേദി നേതാവ് ബിജു രമേശ് അല്ല. സ്വാമിയുടെ മരണം സംഭവിച്ച വേളയിൽ തന്നെ ശിവഗിരിയിലെ മറ്റൊരു സന്യാസി ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. അന്ന് വെള്ളാപ്പള്ളിയെ സംശിച്ച് രംഗത്തെത്തിയത് സ്വാമി പ്രീതാത്മാനന്ദ ആയിരുന്നു. ഇത് സംബന്ധിച്ച അദ്ദേഹം കത്തെഴുതുകയും ഉണ്ടായി. എന്നാൽ, പിന്നീട് ഈ സ്വാമിയെ തന്നെ കാണാതാകുകയാണ് ഉണ്ടായത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും ആർക്കും ഒരു എത്തുംപിടിയും ഇല്ല.
ശാശ്വതീകാനന്ദയുടെ മരണത്തിന് വെള്ളാപ്പള്ളി ഉത്തരവാദിയാണെന്ന് കാണിച്ച് ക്രൈം വാരികയുടെ ടി പി നന്ദകുമാറിന് അയക്കാനുള്ള കത്ത് ശിവഗിരിമഠവുമായി അടുപ്പമുള്ള വിജയൻ എന്നയാളെ ഏൽപ്പിച്ച പ്രീതാത്മാനന്ദ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. ശിവഗിരിമഠത്തിന്റെ ഭരണം പിടിക്കുന്നതിനുള്ള കാര്യങ്ങൾ സംബന്ധിച്ച് വെള്ളാപ്പള്ളിയുമായി സ്വാമി പ്രീതാത്മാനന്ദ കണിച്ചുകുളങ്ങരയിൽവച്ച് ചർച്ച നടത്തിയെന്ന് കത്തിൽ പറയുന്നുണ്ട്. ഇതിനുള്ള പണം സ്വാമിമാർതന്നെ ശേഖരിച്ചുതരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞുവെന്നും കത്തിൽ സൂചിപ്പിക്കുന്നു. 23.5 ലക്ഷംരൂപ ശേഖരിച്ച് ഏൽപ്പിച്ചു. വെള്ളാപ്പള്ളി പിന്നീട് സൂക്ഷ്മാനന്ദയുമായി സഹകരിക്കാൻ തുടങ്ങിയതോടെ തന്നെ ഒറ്റപ്പെടുത്തി.
പിരിച്ചുകൊടുത്ത പണം മടക്കിത്തന്നില്ല. ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിൽ വെള്ളാപ്പള്ളിയുടെ പങ്ക് തുറന്നുപറയുമെന്ന് കത്തിൽ സൂചിപ്പിക്കാനുള്ള പശ്ചാത്തലം ഇതാണ്. ഈ കത്ത് ലക്ഷ്യസ്ഥാനമത്തെത്തിയോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ കത്തിന്റെ കോപ്പി ശിവഗിരി ആക്ഷൻ കൗൺസിലിന്റെ മുൻ ജനറൽ സെക്രട്ടറിയും ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രത്തിന്റെ സെക്രട്ടറിയുമായ വാവറ സുരേന്ദ്രന് ലഭിച്ചിരുന്നു.
2002 ജൂൺ 24ന് ദുബായിൽവച്ച് തുഷാർ വെള്ളാപ്പള്ളി തന്നെ ആക്രമിച്ചുവെന്ന് ശാശ്വതീകാനന്ദ തന്നോട് പറഞ്ഞുവെന്ന് സുരേന്ദ്രൻ പറഞ്ഞു. രണ്ട് വിശ്വസ്തർക്കൊപ്പമാണ് സ്വാമി ദുബായിൽ തങ്ങിയത്. മുറിപൂട്ടി പുറത്തുപോയി തിരിച്ചുവന്നപ്പോൾ മുറി തുറന്നിരിക്കുന്നതായി കണ്ടു. മുറിയിൽ നിന്ന് തുഷാർ പുറത്തേക്കുവന്നു. മുറിയിൽ ഒരു സ്ത്രീയുണ്ടായിരുന്നു. ദുബായിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയശേഷം തന്നോട് സ്വാമി കാര്യങ്ങൾ പറഞ്ഞിരുന്നു. അതിനുശേഷമാണ് ആലുവയിൽ ബുക് സ്റ്റാൾ ഉദ്ഘാടനത്തിന് പോയത്. രാവിലെ എട്ടുമണിക്കാണ് ആലുവയിൽ സ്വാമി എത്തിയത്. കുളിക്കാൻ ബാത്ത്‌റൂമിൽ കയറിയപ്പോൾ മലിനമായി കിടക്കുന്നതു കണ്ടു.
പൈപ്പിൽ വെള്ളമില്ലായിരുന്നു. അതേത്തുടർന്നാണ് പുഴയിൽ കുളിക്കാൻ തീരുമാനിച്ചത്. അതിനിടെ സാബു ഒരു ഗ്ലാസ് പാൽ സ്വാമിക്ക് കൊടുത്തു. അത് കുടിച്ചശേഷമാണ് പുഴയിലേക്കു പോയത്. സ്വാമി സോപ്പ് തേച്ചശേഷം വീണ്ടും പുഴയിലേക്കു പോയെന്ന് ക്രൈംബ്രാഞ്ച് പറയുന്നത് ശരിയല്ല. സ്വാമി സോപ്പ് തേയ്ക്കാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും മുറുകുമ്പോൾ വിഷയത്തിൽ പുനരന്വേഷണ സാധ്യത തേടുകയാണ് ക്രൈം ബ്രാഞ്ച്. ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് എറണാകുളം യൂനിറ്റ് എസ്‌പി വി.കെ. മധു അന്വേഷിക്കാനാണ് തീരുമാനം. പുതിയ വെളിപ്പെടുത്തലുകൾ നേരത്തേ നടന്ന അന്വേഷണത്തിന്റെ പരിധിയിലുണ്ടായിരുന്നോ, ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നിവയടക്കം വിശദമായി അന്വേഷിക്കാൻ മധുവിന് ക്രൈംബ്രാഞ്ച് മേധാവി എസ്. ആനന്ദകൃഷ്ണൻ നിർദ്ദേശം നൽകി.
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണത്തിന് ഇതുവരെ സർക്കാർ നിർദ്ദേശിച്ചിട്ടില്‌ളെന്നും ആനന്ദകൃഷ്ണൻ വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ സാധ്യത ആരായാൻ ആഭ്യന്തരവകുപ്പിൽനിന്ന് നിർദ്ദേശമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌പിയുടെ റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.