- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{മാമനും മാമിയും എതിര്‍ത്തിട്ടും മുറച്ചെറുക്കനെ വളച്ചെടുത്തു; അച്ഛന്റേയും അമ്മയുടേയും എതിര്‍പ്പ് വകവയ്ക്കാതെ മുറപ്പെണ്ണിന് സൈനികന് ജീവിതവും നല്‍കി; ഒന്നുമില്ലാതെ വീടിന്റെ പടികടന്നെത്തിയ മരുമകളുമായി പ്രേമകുമാരി എന്നും കലഹിച്ചു; സദാനന്ദന്റെ മൊബൈലിലെ സ്‌ക്രീന്‍ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു; തോലന്നൂരിലെ കൊലയില്‍ ഷീജ അറസ്റ്റില്‍; വൃദ്ധ ദമ്പതികളെ ക്രൂരമായി കൊന്നതിന് പിന്നിലെ വൈരാഗ്യം ഇങ്ങനെ}}
പാലക്കാട്: വിമുക്തഭടനെയും ഭാര്യയെയും വീട്ടില്‍ കൊലപ്പെടുത്തിയ കേസില്‍ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. തോലന്നൂര്‍ പൂളയ്ക്കാപപ്പറമ്പില്‍ സ്വാമിനാഥ(75)നെയും ഭാര്യ പ്രേമകുമാരി(66)യെയും കൊലപ്പെടുത്തിയ കേസില്‍ സൈനികനായ മകന്‍ പ്രദീപിന്റെ ഭാര്യ ഷീജ(35)യെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കൊലപാതകം നടത്തിയ വടക്കന്‍പരവൂര്‍ മന്നം ചോപ്പട്ടി വീട്ടില്‍ സദാനന്ദ(53)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷീജയുടെ കാമുകനാണ് സദാനന്ദന്‍. ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു വയോധികദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയത്. കൈയും വായയും കെട്ടിയനിലയില്‍ അബോധാവസ്ഥയില്‍ വീട്ടില്‍ക്കണ്ട ഷീജയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ പോലീസ് ഷീജയുടെ മൊബൈല്‍ ഫോണ്‍ പിരിശോധിച്ചു. ഇതില്‍ നിന്നാണ് ഷീജയാണ് ആസൂത്രകയെന്ന് വ്യക്തമായത്. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. ദമ്പതികളെ കൊലപ്പെടുത്തിയശേഷം ഇവരുടെ തോട്ടം നോക്കാന്‍ സദാനന്ദനെ ഏല്‍പ്പിച്ച് അടുപ്പം തുടരാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറഞ്ഞു. ഷീജയുടെ തറവ
{{പാലക്കാട്: വിമുക്തഭടനെയും ഭാര്യയെയും വീട്ടില്‍ കൊലപ്പെടുത്തിയ കേസില്‍ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. തോലന്നൂര്‍ പൂളയ്ക്കാപപ്പറമ്പില്‍ സ്വാമിനാഥ(75)നെയും ഭാര്യ പ്രേമകുമാരി(66)യെയും കൊലപ്പെടുത്തിയ കേസില്‍ സൈനികനായ മകന്‍ പ്രദീപിന്റെ ഭാര്യ ഷീജ(35)യെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കൊലപാതകം നടത്തിയ വടക്കന്‍പരവൂര്‍ മന്നം ചോപ്പട്ടി വീട്ടില്‍ സദാനന്ദ(53)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷീജയുടെ കാമുകനാണ് സദാനന്ദന്‍.
ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞായിരുന്നു വയോധികദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയത്. കൈയും വായയും കെട്ടിയനിലയില്‍ അബോധാവസ്ഥയില്‍ വീട്ടില്‍ക്കണ്ട ഷീജയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ പോലീസ് ഷീജയുടെ മൊബൈല്‍ ഫോണ്‍ പിരിശോധിച്ചു. ഇതില്‍ നിന്നാണ് ഷീജയാണ് ആസൂത്രകയെന്ന് വ്യക്തമായത്. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. ദമ്പതികളെ കൊലപ്പെടുത്തിയശേഷം ഇവരുടെ തോട്ടം നോക്കാന്‍ സദാനന്ദനെ ഏല്‍പ്പിച്ച് അടുപ്പം തുടരാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
ഷീജയുടെ തറവാട്ടുവീടായ മങ്കര തേനൂരിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായി ആറു മാസം മുന്‍പാണ് അടുപ്പം തുടങ്ങിയത്. ഇതറിഞ്ഞ സ്വാമിനാഥന്‍ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്നു ഷീജയ്ക്കു മുന്നറിയിപ്പു നല്‍കി. ഈ വൈരാഗ്യവും കൊലയ്ക്കു കാരണമായതായി പൊലീസ് പറഞ്ഞു. സഹോദരന്റെ മകളായിരുന്നെങ്കിലും ഷീജയെ പ്രേമകുമാരിക്ക് ഇഷ്ടമായിരുന്നില്ല. സ്വാമിനാഥന്റെയും പ്രേമകുമാരിയുടേയും എതിര്‍പ്പിനെ അവഗണിച്ചായിരുന്നു മകന്‍ പ്രദീപും ഷീജയും പ്രണയിച്ചു വിവാഹിതരായത്. മരുമക്കത്തായ മുറപ്രകാരമുള്ള പ്രദീപ്-ഷീജ വിവാഹത്തെ സ്വാമിനാഥനും ഭാര്യയും ഇരുവരും പ്രണയത്തിലായിരുന്ന കാലം മുതല്‍ എതിര്‍ത്തിരുന്നു.
ഇതിനെ അവഗണിച്ചായിരുന്നു വിവാഹം. ഇതോടെ കാര്യമായ സ്ത്രീധനമോ മറ്റോ കൂടാതെ വന്ന ഷീജയുമായി പ്രേമകുമാരി നിരന്തരം വഴക്കിട്ടിരുന്നു. അമ്മായിയമ്മയുമായുള്ള പോരിനെ തുടര്‍ന്ന് ഷീജ തന്റെ നാടായ തേനൂരിലായിരുന്നു അധികസമയവും താമസിച്ചിരുന്നത്. ഇവിടെ ആറുമാസം മുമ്പ് വാടകയ്ക്ക് എത്തിയ ആളാണ് സദാനന്ദന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള സദാനന്ദനുമായി ഷീജ അടുത്തു. ഇതും സ്വാമിനാഥന്റെ ചെവയിലെത്തി. സദാനന്ദന്റെ മൊബൈലില്‍ ഷീജയുടെ ഫോട്ടോയുള്ളത് അടുപ്പക്കാരില്‍ ഒരാള്‍ കാണുകയും സ്വാമിനാഥനെ അറിയിക്കുകയുമായിരുന്നു. ഇതോടെ എല്ലാം മകനോട് പറയുമെന്ന് സ്വാമിനാഥനും പ്രേമകുമാരിയും ഭീഷണിപ്പെടുത്തി. ഇതോടെ കൊലയ്ക്ക് ആസൂത്രണം തുടങ്ങി.
ദമ്പതികളെ കൊലപ്പെടുത്തിയശേഷം ഇവരുടെ തോട്ടം നോക്കാന്‍ സദാനന്ദനെ ഏല്‍പ്പിച്ച് അടുപ്പം തുടരാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറഞ്ഞു. ഷീജയുടെ തറവാട്ടുവീടായ മങ്കര തേനൂരിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായി ആറു മാസം മുന്‍പാണ് അടുപ്പം തുടങ്ങിയത്. ഇതറിഞ്ഞ സ്വാമിനാഥന്‍ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്നു ഷീജയ്ക്കു മുന്നറിയിപ്പു നല്‍കി. ഈ വൈരാഗ്യവും കൊലയ്ക്കു കാരണമായതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ പതിവായി ഫോണ്‍ വിളികളും ഉണ്ടായിരുന്നു. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊെബെലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
കൃത്യമായ ആസൂത്രണം ഷീജ തന്നെ നടത്തി. നേരത്തെ സ്വാമിനാഥനെ കൊല്ലാന്‍ സദാനന്ദന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ ഷീജയെത്തി. എല്ലാം കൃത്യമായി ച്യെതു തീര്‍ക്കുകയും ചെയ്തു. വീടിന്റെ അടുക്കളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ഷീജ. കേസ് ഷീജയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ വൃദ്ധദമ്പതികളെ വകവരുത്തി എന്ന നിലയിലാക്കാനായിരുന്നു ശ്രമം. കൊലപ്പെടുത്തിയ ശേഷം സദാനന്ദന്‍ ആയുധം വീട്ടിലെ കിണറ്റിലാണ് നിക്ഷേപിച്ചത്. ഇന്നലെ ആശുപത്രി വിട്ടതിനു പിന്നാലെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ഷീജയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
സദാനന്ദന്റെ വീട്ടില്‍ നിന്നാണ് ഷീജയുടെ മാലയും വളകളും കണ്ടെടുത്തത്. ഇവ ഊരിനല്‍കിയതാണെന്നാണ് പ്രതിയുടെ മൊഴി. മുമ്പ് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇയാള്‍ സമ്മതിച്ചു. തേനൂരില്‍ ഷീജയുടെ വീടിനടുത്താണ് സദാനന്ദന്‍ വാടകയ്ക്കു താമസിക്കുന്നത്. വീടും പരിസരവും വന്നുപോകുന്നതിനുള്ള ബസ് റൂട്ടും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയായിരുന്നു പ്രതിയെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സ്ഥലത്തെത്തിയ പ്രതി അര്‍ധരാത്രി കഴിഞ്ഞാണ് ഇരട്ടക്കൊല നടത്തിയത്. വസ്ത്രം മാറിയ ശേഷം ബസിലാണ് മടങ്ങിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.}}