- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയുടെ ലിംഗഛേദം നടത്തിയ മൂവരെയും കൊണ്ടുനടന്നതും വളർത്തിയതും സ്വാമി തന്നെ! അയ്യപ്പദാസും മനോജ് മുരളിയും അജിത് കുമാറും മുങ്ങി; ജനനേന്ദ്രീയം മുറിച്ച കേസിൽ പെൺകുട്ടി മലക്കം മറിയുമ്പോൾ വെട്ടിലാകുന്നത് പൊലീസ്
കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗഛേദം സംബന്ധിച്ച കേസിൽ ഇനി നിർണ്ണായകം അയ്യപ്പദാസിന്റെയും മനോജ് മുരളിയുടേയും അജിത് കുമാറിന്റെയും വെളിപ്പെടുത്തലുകൾ. ഗംഗേശാനന്ദ സ്വാമിയുടെ ലിംഗഛേദം നടത്തിയതു താനല്ലെന്നും തന്റെ കാമുകനായ അയ്യപ്പദാസും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്നാണെന്നു വെളിപ്പെടുത്തി പെൺകുട്ടി കഴിഞ്ഞദിവസം സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകൻ അഡ്വ. ശാസ്്തമംഗലം അജിത്തിനു കത്തയച്ചിരുന്നു. മൂവരും ഗംഗേശാനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ്. സംഭവദിവസം രാത്രി വൈകിയും തനിക്കൊപ്പം അയ്യപ്പദാസ് ഉണ്ടായിരുന്നെന്ന് സ്വാമി ഗംഗേശാനന്ദ ബന്ധുവിനെ അറിയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അക്രമത്തിൽ മുഖ്യപങ്കെന്ന് പൊലീസിൽ മൊഴി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് കേസിന്റെ മുമ്പോട്ടുള്ള നീക്കത്തിൽ ഇവരുടെ വെളിപ്പെടുത്തൽ നിർണ്ണായകമായിരിക്കുന്നത്. അയ്യപ്പദാസിനേ കോലഞ്ചേരിയിലെത്തിച്ച് താൻ നടത്തിയിരുന്ന ഹോട്ടൽ എൽപ്പിച്ചതിനു പുറമേ മനോജ് മുരളിക്ക് പുത്തൻകുരിശിൽ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കുന്ന
കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗഛേദം സംബന്ധിച്ച കേസിൽ ഇനി നിർണ്ണായകം അയ്യപ്പദാസിന്റെയും മനോജ് മുരളിയുടേയും അജിത് കുമാറിന്റെയും വെളിപ്പെടുത്തലുകൾ. ഗംഗേശാനന്ദ സ്വാമിയുടെ ലിംഗഛേദം നടത്തിയതു താനല്ലെന്നും തന്റെ കാമുകനായ അയ്യപ്പദാസും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്നാണെന്നു വെളിപ്പെടുത്തി പെൺകുട്ടി കഴിഞ്ഞദിവസം സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകൻ അഡ്വ. ശാസ്്തമംഗലം അജിത്തിനു കത്തയച്ചിരുന്നു.
മൂവരും ഗംഗേശാനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ്. സംഭവദിവസം രാത്രി വൈകിയും തനിക്കൊപ്പം അയ്യപ്പദാസ് ഉണ്ടായിരുന്നെന്ന് സ്വാമി ഗംഗേശാനന്ദ ബന്ധുവിനെ അറിയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അക്രമത്തിൽ മുഖ്യപങ്കെന്ന് പൊലീസിൽ മൊഴി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് കേസിന്റെ മുമ്പോട്ടുള്ള നീക്കത്തിൽ ഇവരുടെ വെളിപ്പെടുത്തൽ നിർണ്ണായകമായിരിക്കുന്നത്.
അയ്യപ്പദാസിനേ കോലഞ്ചേരിയിലെത്തിച്ച് താൻ നടത്തിയിരുന്ന ഹോട്ടൽ എൽപ്പിച്ചതിനു പുറമേ മനോജ് മുരളിക്ക് പുത്തൻകുരിശിൽ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകിയതും സ്വാമി ഗംഗേശാനന്ദയാണെന്നാണ് നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരം. സ്വാമിയുടെ ഉടമസ്ഥതയിൽ കോലഞ്ചേരിയിൽ ആരംഭിച്ച ഹോട്ടലിലെ ജീവനക്കാരനായി എത്തിയ അജിത് കുമാറും മനോജ് മുരളിയും കൊല്ലം സ്വദേശികളും അയ്യപ്പാദാസ് കൊട്ടാരക്കര സ്വദേശിയുമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് വരെ പുത്തൻകുരിശിലെ വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന മനോജ് മുരളി പിന്നീട് ഇവിടെ നിന്നും അപ്രത്യക്ഷനായി. പെൺകുട്ടിയെ ആരെങ്കിലും സ്വാധീനിച്ചതായിരിക്കുമെന്നാണ് പിന്നീട് ഫോണിൽ ബന്ധപ്പെട്ട സഹൃത്തുക്കളോട് മനോജ് മുരളി ഇതു സംബന്ധിച്ച് പ്രതികരിച്ചത്. നേവിയിലെ ജോലി രാജിവച്ചാണ് താൻ വ്യാപാരസ്ഥാപനം തുടങ്ങിയതെന്നാണ് മനോജ് മുരളി അടുപ്പക്കാരുമായി പങ്കുവച്ചിട്ടുള്ള വിവരം. അടുത്തകാലത്തായി സദാസമയവും ഗംഗേശ്വരാനന്ദക്കൊപ്പമുണ്ടായിരുന്ന അയ്യപ്പദാസ് ലിംഗഛേദസംഭവവുണ്ടായി ദിവസങ്ങൾക്കകം നാട്ടിൽ നിന്നും അപ്രത്യക്ഷനായതായിട്ടാണ് ലഭ്യമായ വിവരം. മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് എന്ന വിവരമാണ് ലഭിക്കുന്നത്.
സംഭവശേഷം അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാമിയുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇയാൾ നേരിലും അല്ലാതെയും ബന്ധപ്പെട്ടിട്ടില്ല. ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നു കോലഞ്ചേരി പട്ടിമറ്റത്ത് താമസിക്കുന്ന ഗംഗേശാനന്ദയുടെ ബന്ധുക്കൾ വ്യക്തമാക്കി. കേസിന്റെ ആരംഭഘട്ടത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷം തന്നോട് അയ്യപ്പദാസ് കൊടും ചതി ചെയ്‌തെന്നും തന്നേ ആക്രമിച്ചത് അയ്യപ്പദാസാണെന്നും തെളിവെടുപ്പിനിടെ ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ഇനിയും കാര്യമായ അന്വേഷണം നടത്തിയട്ടില്ലെന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തിലാണ് ഇവർ മൂവരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ കത്ത് സ്വാമിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവരെ കണ്ടെത്തി പൊലീസ് വിവരശേഖരണം നടത്തുമെന്നാണ് അറിയുന്നത്. സംഭവത്തിൽ സ്വാമിയെ കുറ്റവിമുക്തനാക്കുന്ന തരത്തിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ കത്ത് കോടതിയിൽ എത്തിയ സാഹചര്യത്തിൽ സ്വാമിക്കെതിരെയുള്ള പൊലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികൾ ശക്തിപ്പെടുത്തുന്നതിനാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നീക്കം.
ഇക്കാര്യത്തിൽ ഇതുവരെ മൗനം പുലർത്തിയിരുന്ന വിവിധ സന്യാസിസമൂഹങ്ങളുടെ പിൻതുണയും തങ്ങൾക്കുണ്ടാവുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ.