തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എത്തുമ്പോൾ കരുതലോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിഷയത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിനോട് ഇഡി ആവശ്യപ്പെടും. സാമ്പത്തിക കുറ്റകൃത്യത്തിന് അപ്പുറത്തേക്കുള്ള വ്യാപ്തി കേസിനുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കേരളത്തിലെ കേസും മറ്റു ചർച്ചകളും ഗൗരവത്തോടെ തന്നെ കേന്ദ്ര സർക്കാർ വിലയിരുത്തുന്നുണ്ട്.

കോൺലുസേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനവും സ്വർണക്കടത്തും നടക്കുന്നെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന പറയുന്നു. മറ്റൊരു പ്രതിയായ സരിത്തും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സ്വർണക്കടത്തും ദേശവിരുദ്ധകേന്ദ്ര ഏജൻസികളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദമുണ്ടായെന്നും സ്വപ്ന പറയുന്നു. പൊലീസിൽനിന്ന് ജീവനു ഭീഷണിയുണ്ട്. തന്റെ രഹസ്യമൊഴിയിൽ തുടർനടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്‌ത്തിയെന്നും സ്വപ്ന ആരോപിച്ചു. ഇതെല്ലാം രഹസ്യമൊഴിയായും സ്വപ്‌ന നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഈ രഹസ്യമൊഴി ഇഡി കോടതിയിൽ നിന്ന് വാങ്ങും. അതിന് ശേഷം ഇക്കാര്യത്തിൽ സ്വപ്‌നയുടെ മൊഴി എടുക്കും. ഈ മൊഴി സഹിതമാകും കേന്ദ്ര സർക്കാരിന് കൈമാറുക. ലൈഫ് മിഷനിൽ നിലവിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. സ്വർണ്ണ കടത്തിൽ കൂടി സിബിഐ എത്തിയാൽ അത് മുഖ്യമന്ത്രി പിണറായിയിലേക്ക് നേരിട്ട് അന്വേഷണമെത്തുന്ന സാഹചര്യമുണ്ടാക്കും. ഇതിനാണ് ഇഡിയുടെ ശ്രമം. സ്വപ്‌നയുടെ ലീക്കായ ഓഡിയോ ക്ലിപ്പിലും സിബിഐ അന്വേഷണമാണ് ഉചിതമെന്നാണ് ഇഡി പക്ഷം. ഇതിലെല്ലാം കേന്ദ്ര സർക്കാർ തീരുമാനമെടുക്കും.

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലെ വെളിപ്പെടുത്തലും കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെ എടുക്കും. കേന്ദ്ര ഏജൻസികളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദമുണ്ടായെന്നും സ്വപ്ന പറയുന്നു. പൊലീസിൽനിന്ന് ജീവനു ഭീഷണിയുണ്ട്. കോൺസുലേറ്റ് ജനറലുമായി ചേർന്ന് തന്നെയും സരിത്തിനെയും ഉപയോഗപ്പെടുത്തുകയായിരുന്നെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, നളിനി നെറ്റോ, എം. ശിവശങ്കർ എന്നിവർ കോൺസുലേറ്റിലെ വിവിധ സാമൂഹിക വിരുദ്ധ- ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും സ്വപ്ന ആരോപിച്ചു.

പത്തനംതിട്ട ജില്ലയിലുള്ള സംഘടനയുടെ ഡയറക്ടർ ഷാജി കിരൺ എന്നയാൾ മുഖ്യമന്ത്രിക്കു വേണ്ടി തന്നെ കാണാനായി വന്നുവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിനു വഴങ്ങണം എന്ന് ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ഷാജി കിരൺ കാണാൻ വന്നത്. താൻ കഴിഞ്ഞ ദിവസം കൊടുത്ത രഹസ്യ മൊഴിയിൽ നന്നു പിന്മാറണമെന്നും അഭിഭാഷകന്റെ സമ്മർദത്തിലാണു നൽകിയതെന്നു പറയണം എന്നും ആവശ്യപ്പെട്ടു.

ഒത്തു തീർപ്പിനു തയാറാകാത്ത പക്ഷം കുടുതൽ വകുപ്പുകൾ ചുമത്തി ദീർഘ കാലം ജയിലിലടയ്ക്കുമെന്നും സരിത്തിനെയും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഷാജി കിരണിന് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായും അടുത്ത ബന്ധമുണ്ട്. ഇവരുടെ വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ഇയാളാണ്. നേരത്തെ ശിവശങ്കറാണ് ഷാജി കിരണിനെ തനിക്കു പരിചയപ്പെടുത്തി നൽകിയതെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. ആരോപണം ഷാജി കിരൺ നിഷേധിച്ചിട്ടുണ്ട്.

സ്വർണക്കടത്തു കേസും മറ്റു രണ്ടു കേസുമായി ബന്ധപ്പെട്ട് താനും സരിത്തും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ഈ വിഷയങ്ങൾ പുറത്തുവരാതിരിക്കാൻ തങ്ങൾക്കു മേൽ കടുത്ത സമ്മർദം ചെലുത്തി. പൊലീസിൽനിന്ന് ജീവന് ഭീഷണിയുണ്ടായി. സമ്മർദം രൂക്ഷമായ സാഹചര്യത്തിൽ ഈ വ്യക്തികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കസ്റ്റംസ് വഴി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകി.

എന്നാൽ കസ്റ്റംസ് യാതൊരു അന്വേഷണവും നടത്താതെ ഇത് ഒതുക്കിത്തീർക്കുകയാണ് ചെയ്തത്. എൻഐഎ പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലും ഇതു സംബന്ധിച്ച വിവരങ്ങളും തെളിവുകളുമുണ്ടെന്നും മജിസ്‌ട്രേറ്റിനെ അറിയിച്ചതായും സ്വപ്ന പറയുന്നു.