- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലിൽ ആൾക്കുട്ടം അടിച്ചു കൊന്ന ഷബീറിന്റെ ഉമ്മയ്ക്ക് ജോലിയൊരുക്കാൻ മുന്നിൽ നിന്നു; ഫയർഫോഴിസിൽ നസീമ പാർട്ട്ടൈം ജോലി കിട്ടിയപ്പോൾ ശ്രദ്ധയിൽ പെട്ടത് ഫയർ വുമണിന്റെ അസാന്നിധ്യം; ചെന്നിത്തലയ്ക്ക് കൊടുത്ത കത്ത് പിണറായി കാര്യമാക്കിയപ്പോൾ ചരിത്ര ഉത്തരവും പുറത്ത്; അഗ്നിശമനാ സേനയിലെ വനിതാശാക്തീകരണത്തിൽ സ്വപ്നാ ജോർജ് പങ്കാളിയായത് ഇങ്ങനെ
തിരുവനന്തപുരം: കേരള ഫയർഫോഴ്സിൽ വനിതകളും എത്തുമ്പോൾ സ്വപ്നാ ജോർജിന് അത് അഭിമാന നിമിഷമാണ്. പിണറായി സർക്കാരിന്റെ ഫയർ വുമൺ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനത്തിന് ചാലക ശക്തിയായത് സ്വപ്നാ ജോർജാണ്. കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതകളെ നിയമിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് യുവജന കമ്മീഷൻ അംഗമായിരുന്നു സ്വപ്ന. ഈ സമയത്താണ് ഫയർ ഫോഴ്‌സിൽ വനിതകളില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തുടങ്ങിയ പോരാട്ടമാണ് ഫലം കാണുന്നത്. ഫയർ വുമണുമാരെ നിയമിക്കാനുള്ള നടപടികൾ പി എസ് എസി തുടങ്ങി കഴിഞ്ഞു. കേരളം രൂപീകൃതമായ 1956ൽ തന്നെയാണ് കേരള ഫയർ സർവ്വീസും നിലവിൽ വരുന്നത്. അന്നു മുതൽ ഇന്നുവരെ സേനയിൽ സ്ത്രീ നിയമനങ്ങൾ നടന്നിട്ടില്ല. 1962-ൽ കേരള ഫയർ സർവ്വീസ് നിയമം വരുന്നതുവരെ സേന കേരള പൊലീസ് വകുപ്പിന് കീഴിൽ ആയിരിന്നു. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു ഈ സേനയുടെ തലവൻ. 1963 മുതലാണ് പ്രത്യേക വകുപ്പായി ഫയർ ഫോഴ്‌സ് പ്രവർത്തനം ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ സ്ത്രീകളെ ഈ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇതിനാ
തിരുവനന്തപുരം: കേരള ഫയർഫോഴ്സിൽ വനിതകളും എത്തുമ്പോൾ സ്വപ്നാ ജോർജിന് അത് അഭിമാന നിമിഷമാണ്. പിണറായി സർക്കാരിന്റെ ഫയർ വുമൺ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനത്തിന് ചാലക ശക്തിയായത് സ്വപ്നാ ജോർജാണ്. കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതകളെ നിയമിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് യുവജന കമ്മീഷൻ അംഗമായിരുന്നു സ്വപ്ന. ഈ സമയത്താണ് ഫയർ ഫോഴ്‌സിൽ വനിതകളില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തുടങ്ങിയ പോരാട്ടമാണ് ഫലം കാണുന്നത്. ഫയർ വുമണുമാരെ നിയമിക്കാനുള്ള നടപടികൾ പി എസ് എസി തുടങ്ങി കഴിഞ്ഞു.
കേരളം രൂപീകൃതമായ 1956ൽ തന്നെയാണ് കേരള ഫയർ സർവ്വീസും നിലവിൽ വരുന്നത്. അന്നു മുതൽ ഇന്നുവരെ സേനയിൽ സ്ത്രീ നിയമനങ്ങൾ നടന്നിട്ടില്ല. 1962-ൽ കേരള ഫയർ സർവ്വീസ് നിയമം വരുന്നതുവരെ സേന കേരള പൊലീസ് വകുപ്പിന് കീഴിൽ ആയിരിന്നു. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു ഈ സേനയുടെ തലവൻ. 1963 മുതലാണ് പ്രത്യേക വകുപ്പായി ഫയർ ഫോഴ്‌സ് പ്രവർത്തനം ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ സ്ത്രീകളെ ഈ ജോലിക്ക് നിയോഗിച്ചിരുന്നില്ല. ഇതിനാണ് സ്വപ്നയുടെ ഇടപെടൽ മാറ്റമുണ്ടാക്കിയത്. കോൺഗ്രസ് നേതാവായ സ്വപ്ന ഒരു പൊതു വിഷയത്തിൽ ഇടപെടുമ്പോഴാണ് ഫയർ ഫോഴ്സിലെ വനിതാ അസാന്നിധ്യത്തെ കുറിച്ച് അറിയുന്നത്. ഇതോടെ യുവജന കമ്മീഷൻ അംഗമെന്ന നിലയിൽ പ്രശ്നം ഏറ്റെടുത്തു. ഒടുവിൽ യുവജന കമ്മീഷൻ തീരുമാനമായി സർക്കാരിന് കത്തയപ്പിക്കുകയും ചെയ്തു.
ശാരീരിക ക്ഷമത പോരെന്ന വാദവുമായാണ് ഫയർ ഫോഴ്സിൽ നിന്ന് വനിതകളെ മാറ്റി നിർത്തിയത്. ആർത്തവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതിനായി ചർച്ചയാക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫയർ ഫോഴ്സിൽ ജോലി ചെയ്യാൻ സ്ത്രീകളെ അനർഹരാക്കുന്നില്ലെന്ന വാദമാണ് സ്വപ്ന ഉയർത്തിയത്. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതോടെ ആഗ്‌നി ശമനാ ദൗത്യനും സ്ത്രീകളെത്തുന്ന അവസ്ഥയെത്തി. വിദേശരാജ്യങ്ങളിലും മറ്റും ഫയർ വുമൺമാരുണ്ട്. ഇതെല്ലാം ചർച്ചയാക്കിയാണ് പിണറായി സർക്കാരിനെ കൊണ്ട് ചരിത്ര തീരുമാനം സ്വപനയുടെ ഇടപെടൽ കാരണം ഉണ്ടാകുന്നത്.
സർക്കാരിന് മുമ്പിൽ ഫയർവുമൺ നിയമന പ്രശ്‌നം എത്തിച്ചതും അത് നേടിയെടുക്കാനായതും അഭിമാനകരമായി സ്വപ്‌നയും കരുതുന്നു. ആറ്റിങ്ങലിലെ കൊലപാതകത്തിൽ നിന്നുള്ള യാത്രയാണ് ഫയർ വുമൺമാരിലേക്ക് എത്തുന്നത്. വക്കത്ത് നടുറോഡിലിട്ട് തല്ലിക്കൊന്ന മണക്കാട് വീട്ടിൽ ഷബീറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നല്ലത് മാത്രമായിരുന്നു. ഈ മകൻ നഷ്ടമായതോടെ അമ്മ നസീമയ്ക്ക് ആരുമില്ലാതെയായി. കുടുംബത്തിന്റെ ആശ്രയമായിരുന്ന മകൻ ഷബീറിനെ നടുറോഡിൽ അടിച്ചുകൊല്ലുന്ന ഭീകര ദൃശ്യം സമൂഹത്തിൽ വൈറലാവുകയും ചെയ്തു. മർദ്ദനമേറ്റ ഷബീർ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചപ്പോൾ പൊലിഞ്ഞത് ഒരു അമ്മയുടെ അവസാന ആശ്രമയായിരുന്നു.
ബിരുദ പഠനം രണ്ടാം വർഷത്തിൽ അവസാനിപ്പിച്ച് കുടുംബം പോറ്റാൻ മീൻകച്ചവടത്തിനിറങ്ങിയതാണ് ഷബീർ. സഹോദരങ്ങളായ ഷമീറിന്റെയും ഷജീറിന്റെയും പഠനചെലവുകൾ വഹിച്ചിരുന്നത് ഷബീറാണ്. ഷജീറിനെ ഗർഭം ധരിച്ചിരുന്ന കാലത്ത് ബാപ്പ കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. ചുമടെടുത്താണ് പിന്നീട് നസീമ കുഞ്ഞുങ്ങളെ വളർത്തിയത്. വക്കം പുത്തൻനട ക്ഷേത്രസമിതി അംഗം കൂടിയായിരുന്ന ഷബീർ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. എന്നിട്ടും ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ ഷബീറിനെ നടുറോഡിൽ അടിച്ചു കൊന്നു. നബീസയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാട് മനസിലാക്കിയ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ചിലതെല്ലാം ചെയ്യാൻ തീരുമാനിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇതിന് മുന്നിട്ടെത്തി.
ഫയർ ആൻഡ് റെസ്‌ക്യു സർവീസിൽ പാർട്ട് ടൈം സ്വീപ്പറായി വെഞ്ഞാറമൂട് ഫയർസ്റ്റേഷനിൽ നിയമനം നൽകാൻ തീരുമാനിക്കുകയും ചെയ്തു. എഴുപത് വയസുവരെ നബീസയ്ക്ക് ജോലിയിൽ തുടരാൻ കഴിയും. ഈ അമ്മയ്ക്ക് താങ്ങും തണലുമാകുന്ന തീരുമാനം എടുപ്പിച്ചത് സ്വപനാ ജോർജിന്റെ ഇടപെടലുകളുടെ ഫലമായിരുന്നു. ഇന്ന് നസീമ വർക്കല സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. അന്ന് സർക്കാർ തീരുമാനങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങിയപ്പോഴാണ് സ്വപ്നാ ജോർജ് വിഷയത്തിൽ ഇടപെട്ടത്. അന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്ന കരകുളം കൃഷ്ണപിള്ള, സാമൂഹ്യപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന ഡി.സി.സി ജനറൽ സെക്രട്ടറിയായ അഡ്വ. സ്വപ്ന ജോർജിനെ ഷബീറിന്റെ വീട്ടുകാരോട് സംസാരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.
നസീമയ്ക്ക് വെഞ്ഞാറമൂട്ടിൽ പുതുതായി തുടങ്ങുന്ന ഫയർ സ്റ്റേഷനിൽ ജോലിനൽകുന്ന കാര്യം പരിഗണിക്കണമെന്ന് സ്വപ്ന ജോർജ് സർക്കാരിന് നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, 24 മണിക്കൂറിനുള്ളിൽ തീർപ്പുണ്ടാക്കാൻ രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടു. നസീമക്ക് ജോലി ഉറപ്പാക്കാൻ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും മന്ത്രി ആവശ്യപ്പെട്ടു. ഇതാണ് നബീസയുടൈ കണ്ണീരൊപ്പിയത്
സിഎസ്‌ഐ ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസാണ് സ്വപ്‌നാ ജോർജ്. പ്രഭാഷകയും എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായി സ്വപ്ന കോൺഗ്രസിലെ പ്രധാന വനിതാ നേതാവുമാണ്. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിൽ സജീവമായ സ്വപ്‌ന യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. അവിടെ നിന്നാണ് ഡിസിസി ജനറൽ സെക്രട്ടറിയായത്.