- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌നാ സുരേഷിന്റെ മൊഴി പിണറായിയേയും മകളേയും കുടുക്കുമോ? സ്വർണ്ണ കടത്ത് കേസിലെ കോടതി മാറ്റത്തിനുള്ള ഇഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ വമ്പന്മാരെ ജയിലിൽ അടയ്ക്കേണ്ടി വരുമെന്ന സൂചനയോ? ബംഗ്ലൂരുവിലേക്ക് കേസ് മാറ്റാൻ നിയമ നടപടിയുമായി കേന്ദ്ര ഏജൻസിയുടെ കൊച്ചി സോൺ; എല്ലാം അമിത് ഷാ അറിഞ്ഞോ?
ന്യൂഡൽഹി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ കേസിൽ ഇഡിയുടെ നിർണ്ണായക നീക്കം. ഈ കേസിനെ ഇഡി കൂടുതൽ ഗൗരവത്തോടെ എടുക്കുന്നതെന്നാണ് വരുന്ന സൂചന. എം ശിവശങ്കർ ഉൾപ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അനുവദിച്ചാൽ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തും. ഈ കേസിൽ ഇനി അറസ്റ്റുകളുണ്ടായാൽ അവരുമായി ഇഡിക്ക് ബംഗളൂരുവിലേക്ക് പോകാം. മറ്റൊരു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയെ ഇഡി ജയിലിൽ അടച്ചിരുന്നു. അന്ന് ബംഗ്ലൂരു കേന്ദ്രീകരിച്ചായിരുന്നു നടപടികൾ. ഈ സാഹചര്യത്തിൽ പുതി നീക്കത്തിന് മാനങ്ങൾ ഏറെയാണ്.
സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിർണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഉന്നത തല കൂടിയാലോചനകൾക്ക് ശേഷമാണ് ഇഡി ട്രാൻസ്ഫർ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെയാണ് സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ഇഡിയുടെ നീക്കം സുപ്രീംകോടതി അംഗീകരിച്ചാൽ ഇനി നടപടികൾ എല്ലാം ബംഗ്‌ളുരുവിൽ നടത്താൻ കഴിയും. കൂടുതൽ പ്രതികളെ അറസ്റ്റു ചെയ്യേണ്ടി വന്നാൽ അവരെ ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകാൻ ഇഡിക്ക് കഴിയും.
എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിങ്ങനെയാണ്.കേസ് ബംഗളൂരുവിലേ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബി ബാലഗോപാലിന്റെ റിപ്പോർട്ട് ഇനി ഈ കേസിൽ ഇഡി എന്തു ചെയ്യുമെന്ന സൂചനയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസ് നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നീക്കങ്ങൾ എന്ന വിലയിരുത്തലും സജീവമാണ്.
ഹർജിയുടെ കൂടുതൽ വിശദശാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ ഇഡി വൃത്തങ്ങളോ, അഭിഭാഷക വൃത്തങ്ങളോ തയ്യാറായില്ല. അതേസമയം അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ പ്രകാരം സാക്ഷികളെ ഉൾപ്പടെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ഇഡിയുടെ ട്രാൻസ്ഫർ ഹർജിയെന്നാണ് സൂചന. കേസിലെ പ്രതിയായ എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകൾ ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂൺ 22, 23 തീയ്യതികളിൽ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിൽ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. ഈ മൊഴിയിൽ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരെ കുറിച്ചും, വഹിച്ചവരെ കുറിച്ചും, അവരുടെ അടുത്ത കുടുംബ അംഗങ്ങളെ സംബന്ധിച്ചുമുള്ള ഗുരുതരമായ ചില ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് മാറ്റാൻ ഇഡി നടപടി ആരംഭിച്ചത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നടത്തിയ അന്വേഷണം തടസ്സപെടുത്താൻ സംസ്ഥാന സർക്കാർ മുമ്പും ഇടപെടലുകൾ നടത്തിയെന്ന് കേന്ദ്രം വിലയിരുത്തുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആയിരുന്നു ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സെഷൻസ് കോടതിയിലെ നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇഡി ഉദ്യോഗസ്ഥർക്കെതിരെ മുമ്പ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് പോലുള്ള നടപടികൾ ഉണ്ടാകുമോയെന്ന ആശങ്കയും കേന്ദ്ര സർക്കാരിനുണ്ട്. ഇതും ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്യുന്നതിനുള്ള ഒരു ഘടകമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിന് എതിരെ നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.
ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ ഉത്തരവ് കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് പുറപ്പടിവിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ഹർജിയിൽ അന്തിമ വാദം ആരംഭിക്കുമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയെങ്കിലും ഇത് വരെയും ഹർജി വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ