- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ശിവശങ്കർ തന്നെ ചൂഷണം ചെയ്തു; തന്നെ നശിപ്പിച്ചത് അദ്ദേഹമാണ്; വി.ആർ.എസ് എടുത്ത് യുഎഇയിൽ ഒരുമിച്ച് താമസിക്കാമെന്ന് പറഞ്ഞിരുന്നു; ഐടി വകുപ്പിൽ ജോലി കിട്ടിയത് ശിവശങ്കറിന്റെ ഒറ്റ ഫോൺകോളിൽ; താൻ ബുക്ക് എഴുതിയാൽ പലരും ഒളിവിൽ പോകേണ്ടിവരും എന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം: എം ശിവശങ്കർ ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കർ തന്നെ ചൂഷണം ചെയ്തതായി സ്വപ്‌ന ആരോപിച്ചു. ശിവശങ്കർ സാറുമായി ഉള്ളത് ഒഫീഷ്യൽ ബന്ധല്ല, അൺഓഫീഷ്യൽ ബന്ധമാണ്. 3 വർഷമായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അൺഓഫീഷ്യലായി മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുള്ളു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
ഐടി വകുപ്പിൽ താനല്ല സ്വപ്‌നയ്ക്ക് ജോലി വാങ്ങി കൊടുത്തതെന്ന അദ്ദേഹത്തിന്റെ ആത്മകഥയിലെ വാദം സ്വപ്‌ന തള്ളി. തനിക്ക് ഐടി വകുപ്പിൽ ജോലി വാങ്ങി തന്നത് ശിവശങ്കറാണ്. ശിവശങ്കറിന്റെ ഒരു ഫോൺ കോൾ വഴി മാത്രമാണ് ജോലി ശരിയായത്.
ശിവശങ്കറുമായുള്ള ബന്ധം സ്വപ്‌ന വിവരിക്കുന്നത് ഇങ്ങനെ:
'ശിവശങ്കർ സാർ അബോധാവസ്ഥയിൽ ഒരിക്കലും എന്റെ വീട്ടിൽ വന്നിട്ടില്ല. ഒരു സോഷ്യൽ ഡ്രിങ്കിങ് അങ്ങനെ മാത്രമേ ഉള്ളു. നമ്മൾ എല്ലാവരും ഒരുമിച്ച് ഡിന്നർ കഴിക്കും, കുടിക്കും. മാസത്തിൽ രണ്ടുതവണ ചെന്നൈയോ, ബാംഗ്ലൂരോ ഒക്കെ യാത്ര ചെയ്യും. ഹി വാസ് എ പാർട്ട് ഓഫ് മൈ ഫാമിലി..അപ്പോ പിന്നെ രാത്രി എന്ത് പകലെന്ത്? അനാശാസ്യമല്ലല്ലോ നടക്കുന്നത്. ഹീ വാസ് എ വെരി ഇമ്പോർട്ടന്റ് പാർട്ട് ഓഫ് അവർ ലൈഫ്..അവർ ഫാമിലി. അതിന്റെ ഭാഗമായിട്ട് ഭക്ഷണം കഴിക്കാൻ വരും...അതിപ്പം കള്ളു കുടിക്കുമായിരിക്കാം. അതല്ലാതെ ഈ പറഞഞ പോലെ അബോധാവസ്ഥയിൽ ഒന്നും ആയിരുന്നില്ല അദ്ദേഹം ..ഹീ വാസ് എ വെരി റെസ്‌പോൺസിബിൾ....വർക്കഹോളിക് പേഴ്‌സൺ.
എന്റെ വീട്ടിൽ വരുമ്പോൾ കൂടുതലും പദ്ധതികളെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്..കൂടുതലും യുഎഇയുമായി ബന്ധപ്പെട്ട പദ്ധതികൾ. ഹീ വാസ് എ വെരി വർക്കഹോളിക് പേഴ്‌സൺ. അതുകൊണ്ട് ഒരിക്കലും ഞാൻ സമ്മതിച്ചു തരില്ല..അദ്ദേഹം അബോധാവസ്ഥയിൽ സെൽഫ് റെസ്പക്റ്റില്ലാതെ പെരുമാറിയെന്ന്. അങ്ങനെ സോഷ്യൽ ഡ്രിങ്കിങ് മാത്രം. അവിടെ എന്റെ മക്കളുണ്ട്..വേറെ ഒന്നും നടക്കത്തില്ല. എവരി ആൾട്ടർനേറ്റ് ഡേ ഹീ യൂസ്ഡ് ടു കം..കാരണം സാറിന്റെ വീട്ടിലേക്ക് നമുക്ക് പോകാൻ പറ്റത്തില്ല...പിന്നെ ഈ രാത്രി എന്നുപറയുന്നത്...ആള് കുറച്ച് ലേറ്റ് ആയിട്ടാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. ഒന്നുകിൽ എന്റെ വീട്ടിൽ നിന്ന വണ്ടിപോകും..അല്ലെങ്കിൽ സ്വന്തം വണ്ടിയിൽ പോകും.
തന്നെ നശിപ്പിച്ചത് ശിവശങ്കറാണ്. വി.ആർ.എസ് എടുത്ത് യുഎയിൽ ഒരുമിച്ച് താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. യൂണിടാക്കിൽ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. തന്നെ നശിപ്പിച്ചതിൽ അദേഹത്തിന് മുഖ്യപങ്കുണ്ട്. രണ്ടുമാസത്തിലൊരിക്കൽ അദേഹവും ഒരുമിച്ചുള്ള യാത്ര പതിവായിരുന്നു. ബെംഗളൂരുവിൽ പതിവായി പോയി. താൻ ബുക്ക് എഴുതിയാൽ പലരും ഒളിവിൽ പോകേണ്ടിവരും. ശിവശങ്കർ തന്നെ ചൂഷണം ചെയ്തു.
യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് മൊബൈൽഫോൺ നൽകിയത്. കോൺസുലേറ്റിൽ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ചാണ്. ശിവശങ്കർ ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
ഐ ഫോൺ കൊടുത്ത് ചതിച്ചെന്ന വാദം തെറ്റ്
ഐ ഫോൺ കൊടുത്ത് എം ശിവശങ്കരനെ ചതിച്ചെന്ന വാദം തെറ്റെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പുസ്തകത്തിൽ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് മോശമാണ്. തന്റെ ജീവിതത്തിന്റെ സുപ്രധാനമായ ഭാഗമായ ആളാണ് ശിവശങ്കർ. ബുക്ക് വായിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
അത്രയും വലിയ ഉന്നത ഉദ്യോഗസ്ഥനെ ഐ ഫോൺ നൽകി ചതിച്ചു എന്നു പറയാൻ ആകുമോ? സ്വപ്ന സുരേഷ് അതിനുമാത്രം വലിപ്പമുള്ള സെലിബ്രിറ്റി അല്ലല്ലോ. ശിവശങ്കർ സാർ ബാക്കിയുള്ളവർക്ക് ഒരു വലിയ സർക്കാർ ഉദ്യോഗസ്ഥനാണ്. ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നാൽ എന്നെ സംബന്ധിച്ചടത്തോളം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്. എന്റെ എല്ലാ കാര്യത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ മൂന്ന് വർഷം താൻ ജീവിച്ചത്. തന്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് പലതവണ യുഎഇയിൽ കോൺസുലേറ്റിലുണ്ടായ കാര്യങ്ങൾ അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്പെയ്സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്.
സ്പെയ്സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. തന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്രി കണ്ടല്ല സ്വപ്ന പറഞ്ഞു. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണെന്നു സ്വപ്ന പറഞ്ഞു.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുപാട് ഗിഫ്റ്റ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് ആപ്പിൾ ഫോൺ. ഭർത്താവ് പോലും തന്നെ കളഞ്ഞിട്ട് പോയി. സരിത്തും ഭർത്താവും ശിവശങ്കർ സാർ എല്ലാവരും ചേർന്ന് തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും സ്വപ്ന പറഞ്ഞു
അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിൽ എം ശിവശങ്കർ ആത്മകഥ എഴുതിയതോടെയാണ് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ