- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ അടങ്ങിക്കഴിഞ്ഞ സ്വപ്നയെ ക്യാമറയ്ക്ക് മുമ്പിലെത്തിച്ചത് ശിവശങ്കറിന്റെ പുസ്തകം; ഐ ഫോൺ കൊടുത്ത് ചതിച്ചെന്ന് പരാമർശം അടക്കം വന്നപ്പോൾ ചതിക്കപ്പെട്ടെന്ന് ഫീലിൽ സ്വപ്ന; തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമെന്ന് തുറന്നു പറഞ്ഞ് രംഗപ്രവേശനും; പുസ്തകമെഴുതി ശിവശങ്കർ പണി ഇരന്നുവാങ്ങി
തിരുവനന്തപുരം: സ്വർണ്ണക്കടത്്തു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുകയായിരുന്നു സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇതിനിടെയാണ് എം ശിവശങ്കരൻ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകവുമായി രംഗത്തുവന്നത്. സർക്കാറിനെ സംരക്ഷിക്കാനും സ്വയം വെള്ളപൂശാനും മാധ്യമങ്ങളെയും കേന്ദ്ര ഏജൻസികളെയും വെള്ളപൂശാനുമാണ് ഈ പുസതകം എഴുതിയത്. എന്നാൽ, ഈ പുസ്തകത്തിൽ അധികം പരാമർശിക്കാതെ പോയ സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള ചുരുങ്ങിയ വാക്കുകൾ തന്നെയാണ് അവരെ വീണ്ടും ചാനൽ ക്യാമറകൾക്ക് മുന്നിൽ എത്തിച്ചത്.
ചതിക്കപ്പെട്ടു എന്ന തോന്നതും സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു എന്ന ഫീലുമാണ് ശിവശങ്കറിനെതിരെ തിരിയാൻ സ്വപ്‌ന സുരേഷിനെ പ്രേരിപ്പിച്ചത്. സ്ത്രീ എന്ന നിലയിൽ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വർഷമായി ശിവശങ്കർ ജീവിതത്തിന്റെ ഭാഗമാണെന്നും അനൗദ്യോഗിക കാര്യങ്ങൾ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളൂയെന്നും സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങൾക്ക് നൽകിയ തുറന്നു പറഞ്ഞു.
തന്നെ ഏറ്റവും വേദനിപ്പിച്ചത് ശിവശങ്കറിന്റെ എഴുത്താണെന്നും സ്വപ്‌ന തുറന്നു പറയുന്നുണ്ട്. ശിവശങ്കർ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കർ എന്താണ് പൊതു സമൂഹത്തിനോട് പറയാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കർ തന്റെ ഫ്‌ളാറ്റിലായിരുന്നു. ശിവശങ്കറിന് ഫോൺ നൽകിയത് കോൺസുൽ ജനറൽ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങൾ ശിവശങ്കറിന് നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ സഹായിച്ചതിനാണ് സമ്മാനങ്ങൾ നൽകിയതെന്നും സ്വപ്‌ന പറഞ്ഞു. അപൂർണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ ശിവശങ്കർ എഴുതിയെങ്കിൽ മോശമാണ്. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ലെനന്നുമാണ് അവർ തുറന്നു പറഞ്ഞത്. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്നും ചാനലുകൾക്കു നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കി. ബെംഗളൂരുവിലേക്ക് ഉൾപ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോൾ ശിവശങ്കറെ വിളിച്ചു.
ഇക്കാര്യം നോക്കാമെന്ന് ശിവശങ്കർ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. വിആർഎസ് എടുത്ത് യുഎഇയിൽ താമസിക്കാമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. കേസ് ഉണ്ടാകുന്നതിന് മുൻപാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായ അടുപ്പംവച്ചാണ് തന്നോട് ഇതു പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്ന എന്നും സ്വപ്‌ന പറഞ്ഞു വെക്കുന്നു.
ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകൾ യൂണിടാക് സ്പോൺസർ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നൽകാൻ പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായപ്പോൾ വിട്ടിൽ വന്നപ്പോൽ ഫോൺ കോടുത്തു. ജന്മദിനത്തിൽ ഫോൺ മാത്രമല്ല ഒരുപാട് സാധങ്ങൾ കൊടുത്തിട്ടുണ്ട്.
ശിവശങ്കർ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോൾ എനിക്കറിയില്ല. ശിവശങ്കർ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ജന്മദിനത്തിലും പാർട്ടികൾ നടത്തിയിട്ടുണ്ട്, സമ്മാനങ്ങൾ നൽകാറുണ്ട്. ഒരു ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാൾ കൊടുക്കാൻ പറഞ്ഞത്, എന്റെ കൈയിൽ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വർഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിർത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കർ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്