- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സത്യം തെളിയും, ഇഡിയിൽ പൂർണവിശ്വാസം; കേസ് വന്നപ്പോൾ മുതൽ ഭയപ്പെട്ട മുഖ്യമന്ത്രി പെരുമാറുന്നത് അസാധാരണമായി; എൻഐഎയുടെ കേരളത്തിലെ അന്വേഷണങ്ങൾ നിയന്ത്രിക്കുന്നത് പിണറായി വിജയൻ; കെ ടി ജലീൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ രേഖകൾ നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്നും സ്വപ്ന സുരേഷ്
കൊച്ചി: മന്ത്രിയായിരിക്കെ കെ ടി ജലീൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ രേഖകൾ നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രേഖകൾ അഭിഭാഷകന് കൊടുത്തിട്ടുണ്ട്. ദേശവിരുദ്ധ പ്രവർത്തികൾ ആരാണ് ചെയ്തതെന്ന് നാളെ തെളിയുമെന്നും ആ സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവർത്തികൾ ചെയ്തത് ആരാണെന്ന് നാളെ തെളിയുമെന്നും സ്വപ്‌നപറഞ്ഞു.
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വപ്‌ന പറഞ്ഞു കേസിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും സർക്കാരും കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി പല നാടകങ്ങളും നടന്നു. താൻ 164 മൊഴി നൽകിയ ശേഷം തന്റെ ഡ്രൈവർ, വക്കീൽ, തനിക്കു ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവർക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തു. നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു
കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമത്തിലായിരുന്നു. ഇഡിയിൽ പൂർണമായ വിശ്വാസമുണ്ട്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇഡിയുടെ നീക്കം പ്രതീക്ഷ നൽകുന്നതാണ്. സത്യം ഒരിക്കൽ പുറത്തുവരും. കേരളത്തിലാണെങ്കിൽ അന്വേഷണം തടസപ്പെടും. കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. 164 മൊഴിയിൽ മുഖ്യമന്ത്രിക്കും വീണാ വിജയനും എതിരായി നൽകിയ മൊഴിയുടെ തെളിവുകൾ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്
കേന്ദ്ര ഏജൻസിയായ എൻഐഎയുടെ കേരളത്തിലെ അന്വേഷണങ്ങൾ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ എൻഐഎ എടുത്ത കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞു. കേസ് ഡീൽ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ടീമിലുള്ള കേരളാ പൊലീസിൽ നിന്നുള്ളവരാണ് കേസ് കൈകാര്യം ചെയ്യുന്നത്. സ്വാധീനിക്കപ്പെടാൻ കഴിയുന്നവരാണ് അവരെന്നും സ്വപ്ന പറഞ്ഞു.
തന്റെ അമ്മ താമസിക്കുന്ന വാർഡിലുള്ള സിപിഐഎം നേതാവായ ആൻസലൻ എന്നയാൾ തന്നെ പൊതുവേദിയിൽ പ്രോസ്റ്റിറ്റിയൂട്ട് എന്ന് വളിച്ചു. എങ്ങനെയാണ് ഒരാൾക്ക് പൊതു വേദിയിൽ ഒരു സ്ത്രീയെ അങ്ങനെ വിളിക്കാൻ കഴിയുക. മുഖ്യമന്ത്രിയുടെ മുന്നിൽ തല ചൊറിയാതെയും കുമ്പിടാതെയും എത്ര പേർ സംസാരിച്ചിട്ടുണ്ടാവും. എന്നാൽ താൻ തല ചൊറിയാതെയും കുമ്പിടാതെയും മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വരുന്ന ആരോപണങ്ങളിൽ ആൻസലനെപ്പോലുള്ളവർ അസ്വസ്ഥമാണെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ:
സന്ദീപ് നായർ എന്ന സ്ഥിരം കുറ്റവാളിയെ ഉപയോഗിച്ചു കൊണ്ട് ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്നു. ഇ ഡിക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കുന്നു. ഇ ഡി കസ്റ്റഡിയിൽ ഇരിക്കുമ്പോൾ എന്റെ വോയ്സ് റെക്കോർഡ് ചെയ്ത് ശിവശങ്കർ സാർ അകത്താകുമ്പോൾ അത് പുറത്ത് വിടുന്നു. ഇതുവരെ അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. മന്ത്രിയായിരിക്കെ കെ ടി ജലീൽ സർ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നതിന്റെ രേഖകൾ ഞാൻ എന്റെ വക്കീലിന് കൊടുത്തിട്ടുണ്ട്. നാളെ കോടതിയിൽ ഫയൽ ചെയ്യും. ദേശവിരുദ്ധ പ്രവർത്തികൾ ആരാണ് ചെയ്തതെന്ന് നാളെ വെളിവാവും, തെളിയും. മന്ത്രിക്ക് ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ ചെയ്തത്, ആ സ്ഥാനത്തിരുന്ന് ദേശവിരുദ്ധ പ്രവർത്തികൾ ചെയ്തത് ആരാണെന്ന് നാളെ തെളിയും. എൻഐഎയെ കൊണ്ടു വന്ന് തീവ്രവാദ കുറ്റം ചുമത്തി എന്നെ അകത്താക്കാൻ നോക്കിയ ശിവശങ്കർ സാറിനും മുഖ്യമന്ത്രിയുടേയും മകളുടേയും കാര്യങ്ങൾ പുറത്ത് വന്നപ്പോളുള്ള ഇവരുടെ ഈ വെപ്രാളം എല്ലാം പുറത്ത് വരും എന്ന് ഉറപ്പാണ്. ഇനി അത് കൈവിട്ട് പോകുമെന്ന് എനിക്ക് ഉറപ്പാണ്, അതിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.
എന്റെ അമ്മയുടെ വാർഡിലുള്ള ആൻസലൻ എന്ന സിപിഐഎം നേതാവ്, കുടുംബവുമായി ബന്ധമുണ്ടായിരുന്ന ആള് എന്നെ പ്രോസ്റ്റിറ്റിയൂട്ട് എന്ന് വിളിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണത്. എങ്ങനെയാണ് ഒരാൾക്ക് ഒരു വേദിയിൽ ഒരു സ്ത്രീയെ പ്രോസ്റ്റിറ്റിയൂട്ട് എന്ന് വിളിക്കാൻ കഴിയുക. ഈ ആൻസലനെ പോലുള്ള വ്യക്തികൾ എത്ര പ്രാവശ്യം മുഖ്യമന്ത്രിയുടെ മുന്നിൽ പോയി നിന്നിട്ടുണ്ടാവും. തല ചൊറിയാതെ കുമ്പിടാതെ എത്ര പ്രാവശ്യം ഈ ആൻസലൻ മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ടാവും. ഞാൻ കുമ്പിടാതെയും തലചൊറിയാതെയും അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഈ ആൻസലനെ പോലയുള്ളവരും ഡിസ്റ്റർബ്ഡ് ആണ്. സത്യം പുറത്ത് വന്ന് കഴിഞ്ഞാൽ കേരളത്തെ മൊത്തത്തിൽ ബാധിക്കും.
എൻഐഎ കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് എന്നോട് ശിവശങ്കർ സർ പറഞ്ഞിരുന്നു. ആ കേസ് മുഴുവൻ ഡീൽ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ടീമുലുള്ള, കേരളാ പൊലീസിലുള്ള ആൾക്കാരാണ്. എന്റെ ഒരു ഫോൺ എൻഐഎ എടുത്തുകൊണ്ടുപോയി. അത് എവിടെയെന്ന് മഹസറിൽ പോലും എഴുതിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാവരും മലയാളികളാണ്. നമ്മളെപ്പോലെ സ്വാധീനിക്കാൻ കഴിയുന്നവരാണ് അവരും. കേസ് പുറത്തേക്ക് പോകുമ്പോൾ ഇത്തരം കാര്യങ്ങളിൽ എനിക്ക് പ്രതീക്ഷയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ