- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കർ അശ്വത്ഥാമാവ് എന്ന വെറും ഒരു ആനയെങ്കിൽ താൻ ഊട്ടിയിലെ കുതിരയെന്ന് കടന്നാക്രമണം; തുറന്നു കാട്ടുന്നത് മൂന്ന് പുരുഷന്മാരുടെ യഥാർത്ഥ മുഖം; പുസ്തകം എഴുതിയാൽ ഒരു വോള്യം ശിവശങ്കറിന് മാറ്റിവയ്ക്കേണ്ടി വരുമെന്ന് സ്വപ്ന പറയുമ്പോൾ
തിരുവനന്തപുരം: ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എത്തുമ്പോൾ മലയാളി ഇത്രയും ഇത്രവേഗം പ്രതീക്ഷിച്ചില്ല. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നായിരുന്നു ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. താൻ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തിൽ ശിവശങ്കറിന്റെ വാദം.ജയിലിലെ അനുഭവത്തെക്കുറിച്ചും, അന്വേഷണ ഏജൻസികളുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് ആത്മകഥയിൽ പറയുന്നത്. എല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള നീക്കം.
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ശനിയാഴ്ച വിപണിയിലെത്തും. പുസ്തകം പുറത്തിറങ്ങിയാൽ മാത്രമേ 'അശ്വത്ഥമാവ്' എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും, ' ആന' എന്ന് ആരെക്കുറിച്ചാണ് പറയുന്നതെന്ന കാര്യത്തിലുമൊക്കെ വ്യക്തത വരികയുള്ളൂ എന്നായിരുന്നു വിലയിരുത്തലുകൾ. നയതന്ത്ര ചാനലിലെ സ്വർണ്ണക്കടത്ത് കേസിൽ ജയിൽമോചിതനായ ശേഷം മാധ്യമപ്രവർത്തകരൊക്കെ പ്രതികരണമറിയാൻ ശ്രമിച്ചിരുന്നെങ്കിലും ശിവശങ്കർ ഒഴിഞ്ഞുമാറുകയായിരുന്നു. ഒന്നര വർഷത്തെ സസ്‌പെൻഷന് ശേഷം അദ്ദേഹം അടുത്തിടെയാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. ഇതിന് പിന്നാലെയായിരുന്നു അനുഭവ കുറിപ്പ് എഴുത്തി. ഇതിൽ പ്രതിക്കൂട്ടിൽ നിർത്തിയത് സ്വപ്നാ സുരേഷിനെയാണ്. ഓൺലൈനിലൂടെ പുസ്തകം പുറത്തു വന്നതോടെയാണ് ശിവശങ്കറിന്റെ കഷ്ടകാലം തുടങ്ങിയത്. പിന്നാലെ സ്വപ്ന വെളിപ്പെടുത്തലുമായി എത്തി.
തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താൻ പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വോള്യം വരും. ഒരവസരം വന്നപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാൽ തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കോടതിക്ക് മുമ്പിലുള്ള ഒന്നും പറയില്ലെന്നും പുസ്തകത്തിലെ ആരോപണങ്ങൾക്ക് മറുപടി നൽകാമെന്നുമായിരുന്നു സ്വപ്നാ സുരേഷിന്റെ പ്രതികരണം. ന്യൂസ് 18 മലയാളത്തിന് നൽകിയ ആദ്യ അഭിമുഖം അത്തരത്തിലൊന്നുമായിരുന്നു. ശിവശങ്കറിനെയാണ് ആക്രമിച്ചത്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് മുന്നിൽ സ്വപ്ന എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള വ്യക്തിപരമായ ബന്ധം കൂടി തുറന്നു കാട്ടി. മന്ത്രിയായിരുന്ന കെടി ജലീലിനെ വെറുതെ വിടുകയും ചെയ്തു. ശിവശങ്കർ തന്നെ അശ്വത്ഥമാവിന്റെ ആനയെന്ന് പറയുമ്പോൾ ഊട്ടിയിലെ കുതിരയെന്ന പരമാർശത്തിലൂടെ സ്വപ്ന തനിക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമായി പറയുകയാണ്.
സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിൽ സ്പേസ് പാർക്കിൽ ജോലി ലഭിക്കാൻ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. പിഡബ്ല്യുസിയെ തനിക്ക് അറിയില്ല. അവരുടെ ബെംഗളൂരുവിലെ ഓഫീസിൽ പോയി ഒരു ലാപ്ടോപ് വാങ്ങിയത് ഒഴിച്ചാൽ താനൊന്നിനും അവരുമായി ബന്ധപ്പെട്ടിട്ടില്ല. പിഡബ്ല്യുസിയിലെ സ്ഥിരം ജീവനക്കാർ ചെയ്യുന്ന ഒരു ജോലിയും താൻ ചെയ്തിട്ടില്ല. തന്റെ മധ്യേഷ്യയിലെ ബന്ധങ്ങൾ വെച്ച് കൂടുതൽ ഐടി പ്രൊജക്ടുകൾ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ചുമതല. പിഡബ്ല്യുസിയും കെഎസ്ഐടിഐഎൽ എന്നിവരെല്ലാം തനിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണം. ആദ്യം അവിടുത്തെ കരാർ കെപിഎംജിക്കായിരുന്നു. എന്നാൽ തന്നെ നിയമിക്കുന്നതിൽ അവർ തടസം പറഞ്ഞെന്നും അതിനാൽ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഭാഗമാകുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കെപിഎംജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കർ പറഞ്ഞത്. തുടർന്നാണ് കരാർ പിഡബ്ല്യുസിക്ക് നൽകിയതെന്നും സ്വപ്ന വെളിപ്പെടുത്തി. പിണറായി സർക്കാരിനെ തീർത്തും വെട്ടിലാക്കുന്നതാണ് ഇതെല്ലാം.
സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെ താൻ നിരന്തരം അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുന്നതായാണ് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ലെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഎഇ കോൺസുലേറ്റിലെ ബന്ധം വച്ചാണ് ശിവശങ്കരൻ തന്നെ പരിചയപ്പെട്ടത്. തന്റെ മിഡിൽ ഈസ്റ്റ് കണക്ഷനും കാര്യക്ഷമതയും കണ്ടാണ് ക്ലോസായത്. പിന്നെ കുടുംബത്തിന്റെ ഭാഗമായെന്നും ജീവിതത്തിൽ പേഴ്സണൽ കംപാനിയനായി അദ്ദേഹം മാറിയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തിൽ ശിവശങ്കർ അറിയാതെ ഒന്നും നടന്നിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കരൻ തന്ന സ്പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുത്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല. അദ്ദേഹം പറഞ്ഞിട്ടാണ് താൻ സ്പേസ് പാർക്കിലും സർക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരൻ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്‌പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.
ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്‌സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ലന്നും സ്വപ്ന പറഞ്ഞു.
വി.ആർ.എസ് എടുത്ത് യുഎയിൽ ഒരുമിച്ച് താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വർഷത്തിലേറെയാണ് അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. യൂണിടാക്കിൽ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. തന്നെ നശിപ്പിച്ചതിൽ അദേഹത്തിന് മുഖ്യപങ്കുണ്ട്. രണ്ടുമാസത്തിലൊരിക്കൽ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവിൽ പതിവായി പോയി. താൻ ബുക്ക് എഴുതിയാൽ പലരും ഒളിവിൽ പോകേണ്ടിവരും. ശിവശങ്കർ തന്നെ ചൂഷണം ചെയ്തു.
യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് മൊബൈൽഫോൺ നൽകിയത്. കോൺസുലേറ്റിൽ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ചാണ്. ശിവശങ്കർ ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിൽ എം ശിവശങ്കർ ബുക്ക് എഴുതിയതോടെയാണ് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ