- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ അധിനിവേശം ഭയന്ന് സ്വീഡൻ യുദ്ധസമാനമായ ഒരുക്കങ്ങൾ തുടങ്ങി; 1,80,000 സൈനികരിൽ നിന്നും 20,000 ആയി കുറച്ച സ്‌കാൻഡിനേവിയൻ രാജ്യം ആകെ ആശങ്കയിൽ
ഏത് സമയവും യുദ്ധത്തിന് സജ്ജരായിരിക്കാൻ സൈനികരോട് ഉത്തരവിട്ട് സ്വീഡൻ ഒഫീഷ്യലുകൾ രംഗത്തെത്തി. റഷ്യൻ അധിനിവേശം ഭയന്നാണ് സ്വീഡൻ യുദ്ധസമാനമായ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. 1,80,000 സൈനികരിൽ നിന്നും 20,000 ആയി കുറച്ച സ്‌കാൻഡിനേവിയൻ രാജ്യം ഇപ്പോൾ റഷ്യൻ ഭീഷണിയിൽ ആകെ ആശങ്കയിലായിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. റഷ്യ ഉയർത്തുന്ന യുദ്ധ ഭീഷണി നേരിടാൻ ഒരുങ്ങിയിരിക്കാൻ രാജ്യത്തെ സിവിൽ കണ്ടിജൻസീസ് ഏജൻസി എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്വീഡൻ പഴയ ശീതസമരകാലത്തെ പ്രതിരോധ തന്ത്രത്തിലേക്ക് തിരിച്ച് പോവുകയാണെന്നാണ് സൂചന. സാമ്പത്തികപരവും സിവിലിയന്മാരെ കൂടി ഭാഗഭാക്കാക്കിയിട്ടുള്ളതുമായ മുൻകരുതലകളിലൂടെയും അതേ സമയം സൈനികമായി ഒരുങ്ങിയിരുന്നും വിദേശത്ത് നിന്നുമുള്ള ആക്രമണഭീഷണികളെ നേരിടുകയെന്ന നയമായിരുന്നു ശീതസമര കാലത്ത് സ്വീഡൻ പയറ്റിയിരുന്നത്. അതിലേക്ക് തിരിച്ച് പോകാനാണ് പ്രസ്തുത കത്ത് ആഹ്വാനം ചെയ്യുന്നത്. ഇത് നിർണായകമായ സന്ദർഭമാണെന്നും ഈ അവസരത്തിൽ തീരുമാനങ്ങൾ വേഗത്തിൽ എടുക്കേണ്ടതു
ഏത് സമയവും യുദ്ധത്തിന് സജ്ജരായിരിക്കാൻ സൈനികരോട് ഉത്തരവിട്ട് സ്വീഡൻ ഒഫീഷ്യലുകൾ രംഗത്തെത്തി. റഷ്യൻ അധിനിവേശം ഭയന്നാണ് സ്വീഡൻ യുദ്ധസമാനമായ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. 1,80,000 സൈനികരിൽ നിന്നും 20,000 ആയി കുറച്ച സ്‌കാൻഡിനേവിയൻ രാജ്യം ഇപ്പോൾ റഷ്യൻ ഭീഷണിയിൽ ആകെ ആശങ്കയിലായിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. റഷ്യ ഉയർത്തുന്ന യുദ്ധ ഭീഷണി നേരിടാൻ ഒരുങ്ങിയിരിക്കാൻ രാജ്യത്തെ സിവിൽ കണ്ടിജൻസീസ് ഏജൻസി എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്വീഡൻ പഴയ ശീതസമരകാലത്തെ പ്രതിരോധ തന്ത്രത്തിലേക്ക് തിരിച്ച് പോവുകയാണെന്നാണ് സൂചന. സാമ്പത്തികപരവും സിവിലിയന്മാരെ കൂടി ഭാഗഭാക്കാക്കിയിട്ടുള്ളതുമായ മുൻകരുതലകളിലൂടെയും അതേ സമയം സൈനികമായി ഒരുങ്ങിയിരുന്നും വിദേശത്ത് നിന്നുമുള്ള ആക്രമണഭീഷണികളെ നേരിടുകയെന്ന നയമായിരുന്നു ശീതസമര കാലത്ത് സ്വീഡൻ പയറ്റിയിരുന്നത്. അതിലേക്ക് തിരിച്ച് പോകാനാണ് പ്രസ്തുത കത്ത് ആഹ്വാനം ചെയ്യുന്നത്.
ഇത് നിർണായകമായ സന്ദർഭമാണെന്നും ഈ അവസരത്തിൽ തീരുമാനങ്ങൾ വേഗത്തിൽ എടുക്കേണ്ടതുണ്ടെന്നും പെട്ടെന്ന് പ്രവർത്തിക്കണമെന്നും വിവരങ്ങൾ പെട്ടെന്ന് പങ്ക് വയ്ക്കണമെന്നും അയവുണ്ടായിരിക്കണമെന്നും രഹസ്യാത്മക വിവരങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമെന്നുമാണ് സിവിൽ കണ്ടിജൻസീസ് ഏജൻസിയുടെ കത്ത് മുന്നറിയിപ്പേകുന്നത്. എന്നാൽ ഈ കത്തിനെ യുദ്ധം സമാഗതമായതിന്റെ സൂചനയായി കണക്കാക്കേണ്ടതില്ലെന്നാണ് എംഎസ്ബിയുടെ ഇൻഫർമേഷൻ തലവനായ സ്വാവന്റെ വെർഗർ പറയുന്നത്. എന്നാൽ ഈ കത്തിനോട് മോശപ്പെട്ട രീതിയിൽ പ്രതികരിച്ച് ചില പ്രാദേശിക ഭരണകൂടതലവന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഈ കത്തിൽ ആവശ്യപ്പെട്ടത് പോലുള്ള സൗകര്യങ്ങൾ ഒരുക്കി സജ്ജരാകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിയുന്ന കാര്യമല്ലെന്നും അത് യാഥാർത്ഥ്യ വിരുദ്ധമാണെന്നുമാണ് അവർ പറയുന്നത്.
ബാൾട്ടിക് കടലിലുള്ള ദ്വീപായ ഗോട്ട്ലാൻഡിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് സ്ഥലം വാടകയ്ക്ക് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദ്വീപിലെ ഒഫീഷ്യലുകൾ ഇതിന് വഴങ്ങിയിരുന്നില്ല. ഇത് രാജ്യത്തിന്റെ പ്രതിരോധപരവും രാഷ്ട്രീയപരവുമായ താൽപര്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സ്വീഡിഷ് ഗവൺമെന്റ് നൽകിയ മുന്നറിയിപ്പ് മാനിച്ചായിരുന്നു ഗോട്ട് ലാൻഡ് അധികാരികൾ റഷ്യൻ ആവശ്യം നിരാകരിച്ചിരുന്നത്. സ്വീഡനെ സംബന്ധിച്ചിടത്തോളം സൈനിക തന്ത്രപരമായി വളരെ നിർണായകമാണീ ദ്വീപ്. ഇക്കാര്യത്തിൽ തങ്ങൾ സ്വീഡിഷ് ഗവൺമെന്റിന്റെ നിർദ്ദേശമനുസരിച്ചാണ് റഷ്യൻ ആവശ്യത്തോട് പ്രതികരിച്ചിരിക്കുന്നതെന്നാണ് ദ്വീപിന്റെ തലവനായ ടോമി ഗാർഡെൽ പറയുന്നത്. തന്ത്രപ്രധാമായ ഗോട്ട്ലാൻഡ് ദ്വീപിൽ റഷ്യയ്ക്ക് ഹാർബർ സ്പേസ് വാടകയ്ക്ക് കൊടുക്കുന്നത് രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഭീഷണിയായിത്തീരുമെന്നാണ് പ്രതിരോധ മന്ത്രി പീറ്റർ ഹൾട്ട്ക്യുവിസ്റ്റ് പ്രതിരകിച്ചിരിക്കുന്നത്.
ഇതിനെ തുടർന്ന് ഈ പ്രദേശത്ത് റഷ്യയും സ്വീഡനും തമ്മിലുള്ള ഉരസലുകൾ വർധിച്ച് വരുകയാണ്. ഈ സാഹചര്യത്തിൽ സ്വീഡന് ഭീഷണി ഉയർത്തിക്കൊണ്ട് റഷ്യൻ വിമാനങ്ങൾ സ്വീഡന്റെ ആകാശ അതിർത്തി ലംഘിക്കുന്ന നടപടികളും അനുവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൽഫളമായി സ്വീഡനും ഫിൻലാന്റും തങ്ങളുടെ നാറ്റോ സഖ്യകക്ഷികളുമായി ചേർന്നുള്ള സൈനിക അഭ്യാസങ്ങൾ വർധിപ്പിച്ചിട്ടുമുണ്ട്. സെപ്റ്റംബർ മുതൽ റഷ്യൻ ഭീഷണിയെ നേരിടുന്നതിനായി ഗോട്ട് ലാൻഡിൽ സ്ഥിരമായി സേനയെ നിലനിർത്തുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രി പറയുന്നത്. 2014ൽ റഷ്യ ക്രിമിയ ആക്രമിച്ചത് പോലെ ഇവിടെയും അധിനിവേശം നടത്തുമെന്ന സ്വീഡന്റെ ഭയം ശക്തമായതിനെ തുടർന്നാണിത്.