റൻസിയില്ലാത്ത കാലത്തെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നത്. അതിന്റെ ഭാഗമായാണ് നോട്ടുകളെ അസാധുവാക്കിയത്. ഇ ബാങ്കിംഗിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം. എന്നാൽ ഈ ലക്ഷ്യത്തിൽ എത്തിയ മറ്റൊരു രാജ്യമുണ്ട്. സ്വീഡൻ. സ്വീഡനിലെ സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം സ്വീഡനിൽ നടന്ന മുഴുവൻ പണമിടപാടുകളുടെയും രണ്ടു ശതമാനം മാത്രമാണ് കറൻസി മുഖേന നടന്നത്.

പൂർണമായും കറൻസി രഹിതമായ സമ്പദ്വ്യവസ്ഥയായി മാറുന്ന സ്വീഡനിൽ ഇന്ന് കറൻസി നോട്ടുകൾ ഉപയോഗിക്കുന്നവർ വളരെ കുറവാണ്. സ്വീഡൻ നോട്ടോ ചില്ലറയോ ഉപയോഗിക്കുന്നില്ല. സ്വീഡനിലെ യുവതലമുറ കറൻസി നോട്ട് തൊടുന്നതു തന്നെ ആപൂർവം. കടകളിലൊന്നും കറൻസി നോട്ടുകൾ സ്വീകരിക്കില്ല. കറൻസിയുമായി കടയിലെത്തുന്നവർക്ക് സേവനം നിഷേധിക്കാൻ കച്ചവടക്കാർക്ക് നിയമപരമായി അവകാശവും നൽകിയിട്ടുണ്ട്. ബസുകളിലും ട്രെയിനിലും ഒന്നും ടിക്കറ്റിന് ആരും ചില്ലറ ചോദിക്കാറില്ല. ബാക്കി കിട്ടാത്തതിന്റെ പേരിൽ മെട്രോ സ്റ്റേഷനുകളിൽ വാക്കുതർക്കങ്ങളും ഉണ്ടാവാറില്ല. എല്ലാ പണമിടപാടുകളും കാർഡ് അല്ലെങ്കിൽ ഫോൺ വഴിയാണ്. തെരുവുകച്ചവടക്കാർക്കും കറൻസിയോ ചില്ലറയോ ആവശ്യമില്ല.

ആരാധനാലയങ്ങളിൽ പോയി നേർച്ചയിട്ടു പ്രാർത്ഥിക്കാനും പറ്റില്ല. ആരാധനാലയങ്ങൾ ഭക്തജനങ്ങളുടെ സംഭാവന, കാർഡ് - ഫോൺ പേമെന്റ് സംവിധാനങ്ങൾ വഴിയേ സ്വീകരിക്കൂ. സ്വീഡനിൽ ആകെയുള്ള 1600 ബാങ്ക് ശാഖകളിൽ 900 എണ്ണം പേരിനു പോലും കറൻസി നോട്ടുകൾ സൂക്ഷിക്കാറില്ല. നാട്ടിൻപുറങ്ങളിൽപോലും എടിഎമ്മുകൾ കാണാനില്ല. അഞ്ചു വർഷത്തിനുള്ളിൽ സ്വീഡൻ നോട്ടുകളെയും നാണയങ്ങളെയും പടിയടച്ചു പുറത്താക്കും എന്നാണ് സെൻട്രൽ ബാങ്ക് പറയുന്നത്. ഈ മാതൃകയാണ് ഇന്ത്യയും പിന്തുടരാൻ ആഗ്രഹിക്കുന്നത്.