- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത തിരിച്ചടിക്കൊരുങ്ങി റഷ്യ; യുഎൻ സുരക്ഷാ യോഗത്തിൽ ചൂടേറിയ വാഗ്വാദം; സഖ്യകക്ഷികൾ അയച്ച 105 മിസൈലുകളിൽ 71ഉം സിറിയ തകർത്തെന്ന റഷ്യയുടെ വാദവും അമേരിക്ക പുച്ഛിച്ച് തള്ളുന്നു; റഷ്യയുടെ നിർമ്മാണമേഖലകൾ തകർത്ത് ലക്ഷ്യം സാധിച്ചെന്ന് അവകാശപ്പെട്ട് അമേരിക്ക
മോസ്‌കോ: സിറിയയിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും നടത്തിയ കടുത്ത വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയേകാൻ റഷ്യ ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് യുഎൻ സുരക്ഷാ യോഗത്തിൽ ചൂടേറിയ വാഗ്വാദമാണ് അരങ്ങേറിയിരിക്കുന്നത്. സഖ്യകക്ഷികൾ അയച്ച 105 മിസൈലുകളിൽ 71ഉം സിറിയ തകർത്തെന്ന റഷ്യയുടെ വാദം പുച്ഛിച്ച് തള്ളി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ നിർമ്മാണമേഖലകൾ തകർത്ത് ലക്ഷ്യം സാധിച്ചെന്നാണ് യുഎസ് അവകാശവാദമുന്നയിക്കുന്നത്. തങ്ങൾ അയച്ച മിസൈലുകളെ തകർത്തുവെന്നത് റഷ്യയുടെ പൊള്ളയായ അവകാശവാദമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് ജോയിന്റ് സ്റ്റാഫ് ഡയറക്ടറായ മറൈൻ ലെഫ്റ്റനന്റായ ജനറൽ കെന്നത്ത് വൈറ്റാണ്. തങ്ങളുടെ മിസൈലുകളെല്ലാം ലക്ഷ്യം കണ്ടുവെന്ന് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു. റഷ്യ നടത്തുന്ന തെറ്റായ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഈ അവകാശവാദം മോസ്‌കോ പ്രചരിപ്പിക്കുന്നതെന്നും വൈറ്റ് പറയുന്നു. ആക്രമണം കഴിഞ്ഞ് 24 മണിക്കൂറുകൾക്കകം റഷ്യൻ
മോസ്‌കോ: സിറിയയിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും നടത്തിയ കടുത്ത വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയേകാൻ റഷ്യ ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് യുഎൻ സുരക്ഷാ യോഗത്തിൽ ചൂടേറിയ വാഗ്വാദമാണ് അരങ്ങേറിയിരിക്കുന്നത്. സഖ്യകക്ഷികൾ അയച്ച 105 മിസൈലുകളിൽ 71ഉം സിറിയ തകർത്തെന്ന റഷ്യയുടെ വാദം പുച്ഛിച്ച് തള്ളി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ നിർമ്മാണമേഖലകൾ തകർത്ത് ലക്ഷ്യം സാധിച്ചെന്നാണ് യുഎസ് അവകാശവാദമുന്നയിക്കുന്നത്.
തങ്ങൾ അയച്ച മിസൈലുകളെ തകർത്തുവെന്നത് റഷ്യയുടെ പൊള്ളയായ അവകാശവാദമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് ജോയിന്റ് സ്റ്റാഫ് ഡയറക്ടറായ മറൈൻ ലെഫ്റ്റനന്റായ ജനറൽ കെന്നത്ത് വൈറ്റാണ്.
തങ്ങളുടെ മിസൈലുകളെല്ലാം ലക്ഷ്യം കണ്ടുവെന്ന് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു. റഷ്യ നടത്തുന്ന തെറ്റായ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഈ അവകാശവാദം മോസ്‌കോ പ്രചരിപ്പിക്കുന്നതെന്നും വൈറ്റ് പറയുന്നു. ആക്രമണം കഴിഞ്ഞ് 24 മണിക്കൂറുകൾക്കകം റഷ്യൻ ഭാഗത്ത് നിന്നുമുള്ള ട്രോൾ ആക്ടിവിറ്റിയിൽ 2000 ശതമാനം വർധനവുണ്ടായെന്നും അദ്ദേഹം പരിഹസിക്കുന്നു.
നിഷ്‌കളങ്കരായ നിരവധി പേരെ രാസായുധ പ്രയോഗത്തിലൂടെ വധിച്ച അസദ് ഭരണകൂടത്തെ സംരക്ഷിക്കുന്നതിനുള്ള റഷ്യയുടെ തത്രപ്പാടുകളാണ് ഇതിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്നും അമേരിക്ക ആരോപിക്കുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മിസൈലുകൾക്ക് ചെറിയ ആഘാതം മാത്രമേ സിറിയയിൽ വരുത്താൻ സാധിച്ചിട്ടുള്ളുവെന്നാണ് റഷ്യയുടെ ജനറലായ സെർജി റുഡ്സ്‌കോയ് പറയുന്നത്.
30 വർഷങ്ങളായി തങ്ങൾ വിജയകരമായി ഉപയോഗിച്ച് വരുന്ന മിസൈൽ പ്രതിരോധ സിസ്റ്റമുപയോഗിച്ച് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മിസൈലുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ സിറിയക്ക് സാധിച്ചുവെന്നും റഷ്യ അവകാശപ്പെടുന്നു.
എന്നാൽ റഷ്യയുടെ അവകാശവാദത്തെ പെന്റഗണിന്റെ മുഖ്യവക്താവായ ഡാന വൈറ്റും ജോയിന്റ് സ്റ്റാപ് ഡയറക്ടറായ മറൈൻ ലെഫ്റ്റനന്റ് ജനറൽ കെന്നെത്ത് മാക്ക് കെൻസിയും ശനിയാഴ്ച പുച്ഛിച്ച് തള്ളിയിട്ടുണ്ട്. തങ്ങൾ സിറിയയിൽ നടത്തുന്ന നീക്കങ്ങളെ തടയാൻ റഷ്യയ്ക്ക് വീറ്റോ അധികാരമൊന്നുമില്ലെന്നും അദ്ദേഹം വാദിക്കുന്നു.
തങ്ങൾക്ക് റഷ്യയുമായി ഏറ്റ് മുട്ടാൻ താൽപര്യമില്ലെന്നും ഏറ്റ് മുട്ടൽ ഒഴിവാക്കാൻ ഏറ്റവും നല്ല വഴി വിവരങ്ങൾ പരസ്പരം പങ്ക് വയ്ക്കുകയാണെന്നും അമേരിക്ക പറയുന്നു. സിറിയയിൽ അമേരിക്കയും കൂട്ടരും നടത്തിയത് തികഞ്ഞ തെമ്മാടിത്തമാണെന്നാണ് റഷ്യ തിരിച്ചടിച്ചിരിക്കുന്നത്.
ഇതിലൂടെ യുഎസും കൂട്ടരും അന്താരാഷ്ട്ര നിയമമാണ് ലംഘിച്ചിരിക്കുന്നതെന്നും ക്രെംലിൻ ആരോപിക്കുന്നു. സിറിയയിൽ നടത്തിയ ആക്രമണത്തിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വൈറ്റ്ഹൗസിന് മുന്നറിയിപ്പേകുകയും ചെയ്യുന്നു.
കടുത്ത പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു നീക്കത്തിനാണ് ഇതോടെ തിരികൊളുത്തപ്പെട്ടിരിക്കുന്നതെന്നാണ് ന്യൂയോർക്കിൽ വിളിച്ച് കൂട്ടിയ അടിയന്തിരെ യുഎൻ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിൽ വച്ച് റഷ്യൻ നയതന്ത്രജ്ഞനായ വാസിലി നെബെൻസിയ അപലപിച്ചിരിക്കുന്നത്.എന്നാൽ ഈ വിഷയത്തിൽ ചർച്ചകൾക്കുള്ള സമയം അവസാനിച്ചിരിക്കുന്നുവെന്നാണ് യുഎന്നിലെ അമേരിക്കൻ പ്രതിനിധിയായ നിക്കി ഹാലെ തിരിച്ചടിച്ചിരിക്കുന്നത്.
സിറിയയിലെ ആക്രമണത്തെ അപലപിച്ച് ഒരു യുഎൻ റെസല്യൂഷനിൽ ഒരു വോട്ട് വേണമെന്ന ആവശ്യം സുരക്ഷാ സമിതി ഭൂരിപക്ഷ വോട്ടോടെ തള്ളിക്കളഞ്ഞു. റഷ്യയും ചൈനയും ബൊളീവിയയും മാത്രമാണ് ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നത്.സിറിയയിൽ ആക്രമണം നടത്തിയ കാര്യം യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് രാഷ്ട്രത്തലവന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം സിറിയയുടെ പരമാധികാരത്തിൻ മേലുള്ള കടന്ന് കയറ്റമാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുട്ടിൻ പ്രതികരിച്ചിരിക്കുന്നത്. യുഎന്നിന്റെ അനുമതിയില്ലാതെയാണ് ഈ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഡ്യൂമയിൽ സിറിയ കെമിക്കൽ ആക്രമണം നടത്തിയെന്ന ആരോപണത്തിന് വ്യക്തമായ തെളിവ് ഇനിയും ലഭിച്ചിട്ടില്ലെന്നും പുട്ടിൻ ആവർത്തിക്കുുന്നു.ഈ രാസായുധ പ്രയോഗ വാർത്ത ബ്രിട്ടൻ സിറിയയിലെ വൈറ്റ് ഹെൽമറ്റ് എന്ന സന്നദ്ധ സംഘടനയുമായി നടത്തിയ നീക്കത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച കഥയാണെന്ന് റഷ്യ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.