- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വസ്ത്രം അണിഞ്ഞ് 30 സുന്ദരിമാർ നിരന്ന് നിന്നപ്പോൾ ലോകം പുഞ്ചിരിച്ചു; യുദ്ധത്തിന്റെ കെടുതികൾക്കും കടുത്ത ഇസ്ലാമിക നിയമങ്ങളുടെ കടുംപിടിത്തത്തിനും ഇടയിൽ ആധുനിക വേഷം അണിഞ്ഞ് ഇവർ പുതുജീവിതത്തിലേക്ക്
സിറിയ എന്ന പേര് തന്നെ യുദ്ധങ്ങളുടെയും വംശീയ കലാപങ്ങളുടെയും പര്യായമായി മാറിയിരിക്കുകയാണല്ലോ.എന്നാൽ അതിനിടെ അവിടെ നിന്നിതാ ഒരു സമൂഹവിവാഹ വാർത്തയെത്തിയിരിക്കുന്നു. ഇത് പ്രകാരം വിവാഹ വസ്ത്രം അണിഞ്ഞ് 30 സുന്ദരിമാർ നിരന്ന് നിൽക്കുകയായിരുന്നു. അത് കണ്ടപ്പോൾ ലോകം പുഞ്ചിരിച്ചു. സിറിയയിലെ യുദ്ധത്തിന്റെ കെടുതികൾക്കും കടുത്ത ഇസ്ലാമിക നിയമങ്ങളുടെ കടുംപിടിത്തത്തിനും ഇടയിൽ ആധുനിക വേഷം അണിഞ്ഞ് ഇവർ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെ അഭ്യന്തരകലാപം രൂക്ഷമായതിന് ശേഷം ആദ്യമായി നടക്കുന്ന സമൂഹവിവാഹമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രൗഢമായ വൈറ്റ് ഗൗണുകളും തിളങ്ങുന്ന ടിയാറകളും ധരിച്ച് അതിസുന്ദരികളായിട്ടായിരുന്നു ഈ സിറിയൻ വധുക്കൾ കതിർമണ്ഡപത്തിലെത്തിയത്. ഇതിന് പുറമെ ചുവപ്പ്, കറുപ്പ് , വെളുപ്പ് നിറങ്ങളിലുള്ള പട്ടുകച്ചയും ഇവർ ശരീരത്തിൽ ക്രോസായി ധരിച്ചിട്ടുണ്ട്. മാസങ്ങളോളം നീണ്ട കടുത്ത കലാപത്തിന് ശേഷം ആസാദ് ഭരണകൂടവും എതിർഗ്രൂപ്പുകളും ഡിസംബറിൽ സമാധാന സന്ധിയിലെത്തിയതോടെയാണ് ഈ കൂട്ട വിവാഹത്തിനുള്ള സാഹചര്യം ഒരുങ
സിറിയ എന്ന പേര് തന്നെ യുദ്ധങ്ങളുടെയും വംശീയ കലാപങ്ങളുടെയും പര്യായമായി മാറിയിരിക്കുകയാണല്ലോ.എന്നാൽ അതിനിടെ അവിടെ നിന്നിതാ ഒരു സമൂഹവിവാഹ വാർത്തയെത്തിയിരിക്കുന്നു. ഇത് പ്രകാരം വിവാഹ വസ്ത്രം അണിഞ്ഞ് 30 സുന്ദരിമാർ നിരന്ന് നിൽക്കുകയായിരുന്നു. അത് കണ്ടപ്പോൾ ലോകം പുഞ്ചിരിച്ചു. സിറിയയിലെ യുദ്ധത്തിന്റെ കെടുതികൾക്കും കടുത്ത ഇസ്ലാമിക നിയമങ്ങളുടെ കടുംപിടിത്തത്തിനും ഇടയിൽ ആധുനിക വേഷം അണിഞ്ഞ് ഇവർ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെ അഭ്യന്തരകലാപം രൂക്ഷമായതിന് ശേഷം ആദ്യമായി നടക്കുന്ന സമൂഹവിവാഹമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രൗഢമായ വൈറ്റ് ഗൗണുകളും തിളങ്ങുന്ന ടിയാറകളും ധരിച്ച് അതിസുന്ദരികളായിട്ടായിരുന്നു ഈ സിറിയൻ വധുക്കൾ കതിർമണ്ഡപത്തിലെത്തിയത്. ഇതിന് പുറമെ ചുവപ്പ്, കറുപ്പ് , വെളുപ്പ് നിറങ്ങളിലുള്ള പട്ടുകച്ചയും ഇവർ ശരീരത്തിൽ ക്രോസായി ധരിച്ചിട്ടുണ്ട്. മാസങ്ങളോളം നീണ്ട കടുത്ത കലാപത്തിന് ശേഷം ആസാദ് ഭരണകൂടവും എതിർഗ്രൂപ്പുകളും ഡിസംബറിൽ സമാധാന സന്ധിയിലെത്തിയതോടെയാണ് ഈ കൂട്ട വിവാഹത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. സിറിയൻ ആർമിയുടെ സഖ്യ സേനയിലെ കുടുംബങ്ങളിൽ നിന്നുള്ള 30 യുവതികളുടെ വിവാഹമാണിവിടെ നടന്നിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. പ്രൈവറ്റ് സിറിയ ടെൽ മൊബൈൽ കമ്പനിയാണീ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ വിവാഹ ചടങ്ങ് ഡമാസ്‌കസിലെ ഡമാ റോസ് ഹോട്ടലിലാണ് ഇന്ന് നടക്കുന്നത്. അതിന്റെ മുന്നൊരുക്കത്തിന്റെ ഫോട്ടോകളാണ് ഇന്നലെ പുറത്ത് വന്നിരിക്കുന്നത്. യുദ്ധമുഖരിതമായ സിറിയയിൽ ഇതാദ്യമായിട്ടല്ല കൂട്ടവിവാഹങ്ങൾ നടക്കുന്നത്. 2014ൽ സൈന്യവുമായി ബന്ധപ്പെട്ട 36 പേരുടെ വിവാഹം ഒരുമിച്ച് നടത്തിയിരുന്നു. ആസാദ് അനുകൂല ചാരിറ്റിയായിരുന്നു ഇതിന് ചുക്കാൻ പിടിച്ചിരുന്നത്. യുദ്ധത്തിൽ മുറിവേറ്റ സൈനികരും കലാപത്തിൽ സഹോദരങ്ങളെ നഷ്ടപ്പെട്ടവരും ഈ വിവാഹമേളയിൽ ഭാഗഭാക്കായിരുന്നു.തുർക്കിയുടെ മധ്യസ്ഥതയിലാണ് ആസാദ് ഭരണകൂടവും എതിർഗ്രൂപ്പും സമാധാന സന്ധി അംഗീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 2016ൽ സിറിയ ടെൽ 120 ദമ്പതിമാരുടെ വിവാഹം നടത്തിയിരുന്നു. ഇത്തരത്തിലുള്ള മൂന്നാമത്തെ ഇവന്റായിരുന്നു ഇത്. യുദ്ധ വീരന്മാർക്ക് ആവശ്യമായ പരിഗണന നൽകുന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായിട്ടാണിത്തരം കൂട്ട വിവാഹങ്ങൾ അവർ സംഘടിപ്പിക്കുന്നത്. ഇൻ ഗുഡ് ടൈംസ് ആൻഡ് ഇൻ ബാഡ് എന്നാണീ ഇനീഷ്യേറ്റീവ് അറിയപ്പെടുന്നത്. ചില പ്രമാണങ്ങൾക്കനുസരിച്ചാണ് സിറിയ ടെൽ പ്രവർത്തിക്കുന്നതെന്നും നാം എല്ലാം അതിൽ വിശ്വസിക്കുന്നുവെന്നുമാണ് കമ്പനിയുടെ മീഡിയാ സെക്ഷൻ തലവനായ അള്ളാ സലാമർ പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ സിറിയൻ അറബ് ആർമി നായകന്മാർക്കൊപ്പമാണ് കമ്പനി നിലകൊള്ളുന്നതെന്നും അവരുടെ കുടുംബങ്ങളിലെ രക്തസാക്ഷികൾക്കുള്ള പ്രണാമമാണിതെന്നും അദ്ദേഹം പറയുന്നു.