- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികളുടെ എണ്ണം കൂടി, ആവശ്യക്കാരുമേറി; വൈൻ ഉൽപ്പാദനം കൂട്ടാൻ അനുമതി വേണമെന്ന് സീറോ മലബാർ സഭ; എക്‌സൈസ് വകുപ്പിന് കത്തു നൽകിയത് കർദിനാൾ; ആവശ്യം പരിഗണിക്കേണ്ടതെന്ന് മന്ത്രി കെ ബാബു
കൊച്ചി: വിശ്വാസികളുടെ എണ്ണം കൂടിയതിനാലും ആവശ്യക്കാർ ഏറിയതിനാലും വൈൻ ഉൽപ്പാദനം കൂട്ടുന്നതിനുള്ള അനുമതി തരണമെന്ന് സീറോ മലബാർ സഭ. ഈ ആവശ്യമുന്നയിച്ച് എക്‌സൈസ് വകുപ്പിന് സഭ കത്തുനൽകി. വിശ്വാസികളുടെ എണ്ണം കൂടിയെന്നും ആവശ്യക്കാരേറിയെന്നും വ്യക്തമാക്കി കദിനാൾ തന്നെയാണു കത്തു നൽകിയിരിക്കുന്നത്. അതിനിടെ, സീറോ മലബാർ സഭയുടെ ആവശ്യം പരിഗണ
കൊച്ചി: വിശ്വാസികളുടെ എണ്ണം കൂടിയതിനാലും ആവശ്യക്കാർ ഏറിയതിനാലും വൈൻ ഉൽപ്പാദനം കൂട്ടുന്നതിനുള്ള അനുമതി തരണമെന്ന് സീറോ മലബാർ സഭ. ഈ ആവശ്യമുന്നയിച്ച് എക്‌സൈസ് വകുപ്പിന് സഭ കത്തുനൽകി. വിശ്വാസികളുടെ എണ്ണം കൂടിയെന്നും ആവശ്യക്കാരേറിയെന്നും വ്യക്തമാക്കി കദിനാൾ തന്നെയാണു കത്തു നൽകിയിരിക്കുന്നത്.
അതിനിടെ, സീറോ മലബാർ സഭയുടെ ആവശ്യം പരിഗണിക്കേണ്ടതാണെന്ന് മന്ത്രി കെ ബാബു പറഞ്ഞു. കൊച്ചിയിലെ എക്‌സൈസ് ഓഫിസിലാണു കർദിനാൾ മാർ ജോർജ് ആലഞ്ചേരി വൈൻ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയത്. കുർബാന അർപ്പിക്കുന്നതിനുള്ള വൈൻ ലൈസൻസിനാണ് സഭ അപേക്ഷിച്ചിരിക്കുന്നത്.
സഭയുടെ നിയന്ത്രണത്തിൽ തൃക്കാക്കരയിലാണു വൈൻ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1600 ലിറ്ററിനുള്ള അനുമതിയായിരുന്നു നൽകിയിരുന്നത്. ഇത് 5000 ലിറ്ററാക്കി കൂട്ടണമെന്നാണ് സഭയുടെ ആവശ്യം. വിശ്വാസികളുടെ എണ്ണം ഏറിയെന്നും ആവശ്യം കൂടിയെന്നും അതിനാൽ കൂടുതൽ വൈൻ ഉൽപാദിപ്പിക്കാൻ അനുമതി നൽകണമെന്നുമാണ് ആവശ്യം. ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു സഭാ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ആവശ്യം വന്നതുകൊണ്ടാണ് കൂട്ടിചോദിച്ചത്. ഓരോ വർഷത്തെയും ആവശ്യമനുസരിച്ചാണു ലൈസൻസ് പുതുക്കുമ്പോൾ അനുമതി ചോദിക്കുന്നതെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.