- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചയിൽ സഭാ തലവനെ കള്ളനെന്ന് വിളിച്ച വൈദികന്റെ ധ്യാനം കൂടാൻ ഞങ്ങൾക്ക് മനസില്ലെന്ന് വിശ്വാസികൾ; എറണാകുളത്തെ വൈദികന്റെ ധ്യാനം വേണ്ടെന്ന് വെച്ച് പാലാ രൂപതയിലെ തുടങ്ങാനാട് പള്ളി; സഭയെ തള്ളിപ്പറയുന്ന സത്യദീപം ബഹിഷ്ക്കരിച്ചും തെക്കൻ രൂപതകൾ; സീറോ മലബാർ സഭയിലെ തെക്കു വടക്ക് വിഭാഗീയത രൂക്ഷമാകുന്നു
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലായ സഭയിൽ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. പരസ്പ്പരം ആക്രമിച്ചു കൊണ്ട് രണ്ട് വിഭാഗം വൈദികരും രംഗത്തുള്ള സാഹചര്യത്തിൽ വിശ്വാസ പ്രശ്‌നത്തെ കൂടി വിവാദങ്ങൾ ബാധിച്ചു തുടങ്ങി. സഭയിൽ തെക്ക് -വടക്ക് വിഭജനം കൂടുതൽ രൂക്ഷമാക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കർദിനാളിനെതിരെ രംഗത്തുള്ള വിമത വൈദികർക്കെതിരെ വിശ്വാസികൾ തെരുവിലിറങ്ങിയ അവസ്ഥ ഉണ്ടായിരുന്നു. ഇത് കൂടുതൽ ശക്തമാകുകയാണ് ഇപ്പോൾ. ഒരു ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവേ സഭാ തലവനെ കള്ളനെന്ന് വൈദികൻ വിളിച്ചുകൊണ്ട് വൈദികൻ രംഗത്തെത്തിയതോടെ അദ്ദേഹത്തെ ബഹിഷ്‌ക്കരിക്കുകയാണ് വിശ്വാസികൾ. സീറോമലബാർ സഭാതലവനെ ചാനൽ ചർച്ചകളിൽ കള്ളൻ എന്നും വിശ്വാസികളെ പട്ടി എന്നും അഭിസംബോധന ചെയ്ത വിവാദപുരുഷനായ വൈദികനെതിരെയാണ് വിശ്വാസികൾ രംഗത്തെത്തിയത്. ഫാ.ജോസഫ് പാറേക്കാട്ടിലാണ് വിശ്വാസികളുടെ രോഷത്തിന് ഇരയായിരിക്കുന്നത്. സഭാപിതാവിനെ അവഹേളിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ പാറോട്ടിൽ നടത്താനിരുന്ന ധ്യാന
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലായ സഭയിൽ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. പരസ്പ്പരം ആക്രമിച്ചു കൊണ്ട് രണ്ട് വിഭാഗം വൈദികരും രംഗത്തുള്ള സാഹചര്യത്തിൽ വിശ്വാസ പ്രശ്‌നത്തെ കൂടി വിവാദങ്ങൾ ബാധിച്ചു തുടങ്ങി. സഭയിൽ തെക്ക് -വടക്ക് വിഭജനം കൂടുതൽ രൂക്ഷമാക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കർദിനാളിനെതിരെ രംഗത്തുള്ള വിമത വൈദികർക്കെതിരെ വിശ്വാസികൾ തെരുവിലിറങ്ങിയ അവസ്ഥ ഉണ്ടായിരുന്നു. ഇത് കൂടുതൽ ശക്തമാകുകയാണ് ഇപ്പോൾ.
ഒരു ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവേ സഭാ തലവനെ കള്ളനെന്ന് വൈദികൻ വിളിച്ചുകൊണ്ട് വൈദികൻ രംഗത്തെത്തിയതോടെ അദ്ദേഹത്തെ ബഹിഷ്‌ക്കരിക്കുകയാണ് വിശ്വാസികൾ. സീറോമലബാർ സഭാതലവനെ ചാനൽ ചർച്ചകളിൽ കള്ളൻ എന്നും വിശ്വാസികളെ പട്ടി എന്നും അഭിസംബോധന ചെയ്ത വിവാദപുരുഷനായ വൈദികനെതിരെയാണ് വിശ്വാസികൾ രംഗത്തെത്തിയത്. ഫാ.ജോസഫ് പാറേക്കാട്ടിലാണ് വിശ്വാസികളുടെ രോഷത്തിന് ഇരയായിരിക്കുന്നത്.
സഭാപിതാവിനെ അവഹേളിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ പാറോട്ടിൽ നടത്താനിരുന്ന ധ്യാനം വേണ്ടെന്ന് വച്ചാണ് വിശ്വാസികൾ രംഗത്തെത്തിയത്. പാലാ രൂപതയിലെ തൊടുപുഴക്കടുത്തുള്ള തുടങ്ങാനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ വച്ചാണ് ധ്യാന പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാദ വൈദികന്റെ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഇദ്ദേഹം ധ്യാനത്തിന് നേതൃത്വം നൽകുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് വിശ്വാസികൾ തുറന്നു പറഞ്ഞു. ഇതോടെ ഇടവകയിൽ ഈ അച്ചന്റെ ധ്യാനം വേണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
സഭാതലവനെ ചാനൽ ചർച്ചകളിൽ കള്ളൻ എന്നും വിശ്വാസികളെ പട്ടി എന്നും അഭിസംബോധന ചെയ്ത വൈദികൻ എങ്ങനെ ധ്യാനത്തിന് നേതൃത്വം നൽകാൻ യോഗ്യനാകും എന്നാണ് വിശ്വാസികൾ ചോദിച്ചത്. ധ്യാന വിവരം അറിഞ്ഞതിനെ തുടർന്ന് പാലാ രൂപതയിലെ വിവിധ യുവജനസംഘടനകൾ തുടങ്ങനാട്ട് പള്ളിയിൽ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. വൈദികൻ ധ്യാനത്തിനെത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ബോധ്യമായതോടെയാണ് പള്ളി അധികൃതർ പിന്മാറിയത്.
പാലാ രൂപതാകേന്ദ്രം ഇടപെടുകയും ധ്യാനം നിർത്തിക്കുകയുമായിരുന്നു. പള്ളിയിലേക്ക് പ്രതിഷേധപ്രകടനവുമായി എത്താനിരുന്ന യുവാക്കളെ തടഞ്ഞുവെന്നും രൂപതയിൽ നിന്നും വേറെ ധ്യാനടീമിനെ പള്ളിയിലേക്കയച്ചുവെന്നും പാലാ രൂപതയുടെ ചാൻസലർ ഫാ .ജോസ് കാക്കല്ലിൽ പറയുകയും ചെയ്തു. വിമത വൈദികരെ ഒറ്റപ്പെടുത്താൻ കിട്ടിയ അവസരമെല്ലാം മുതലാക്കുകയാണ് സഭയിലെ തെക്കൻ അനുകൂലികൾ.
സഭാനിലപാടിന് വിരുദ്ധമായ നിലപാടാണ് പലപ്പോഴും സത്യദീപം സ്വീകരിക്കുന്നതെന്ന വിമർശനവും ഇതിനിടെയുണ്ട്. അതുകൊണ്ട് തെക്കൻ രൂപതകൾ സത്യദീപത്തെ ബഹിഷ്‌ക്കരിക്കുകയും തുടങ്ങി. ഇതോടെ വിവാദം കൂടുതൽ സങ്കീർണമാകുകയാണ്. സഭയിൽ തെക്ക് വടക്ക് വിഭാഗീയതക്ക് ഏറെ പഴക്കമുണ്ടെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ വിഷയം പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങുകയായിരുന്നു.