തായ്‌പെ: ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്‌ത്തിയെന്ന അവകാശവാദവുമായി തായ്വാൻ ട്വിറ്റർ ഉപയോക്താക്കൾ. തായ്വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്‌നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയിൽ വിമാനം തകർന്നു വീണെന്നാണ് റിപ്പോർട്ട്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ലഡാക്കിൽ ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കിയ ചൈന ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതിയും വരുതിയിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെ വർഷങ്ങളായി കണ്ണുവെച്ചിരുന്ന തായ് വാനിലും ഇപ്പോൾ സൈനിക നീക്കം നടത്താൻ ഒരുങ്ങുകയാണ് ചൈന. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി അമേരിക്കയും നിലയുറപ്പിച്ചതോടെ തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാടുന്ന അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ചൈനയുടെ വിമാനം വെടിവെച്ചിട്ടുള്ള നടപടി.

സമീപദിവസങ്ങളിലെ തുടർച്ചയായ സൈനിക നടപടികൾ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്. ചൈനയുടെയും യുഎസിന്റെയും സൈനികാഭ്യാസങ്ങൾ, അതിർത്തിയിൽ നുഴഞ്ഞുകയറിയ ചൈനീസ് പോർവിമാനങ്ങളെ തയ്വാൻ മിസൈലുകൾ കണ്ടെത്തിയത് തുടങ്ങിയ സാഹചര്യങ്ങൾ മേഖലയിൽ പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ നുഴഞ്ഞ കയറ്റത്തിന് ബദലായി സൗത്ത് ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തിയാണ് ചൈന പ്രതികരിച്ചത്.

രണ്ട് മധ്യദൂര മിസൈൽ ലോഞ്ചു ചെയ്തു എന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ യുഎസ് സേനയുടെ അഭ്യാസങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും അവർ വ്യക്തമാക്കി. എ ഡിഎഫ് 26 എന്ന മിസൈലാണ് ചാന ലോഞ്ചു ചെയ്തിരിക്കുന്നത്. ആണവായുധം വഹിക്കാൻ ശേഷയുള്ള മിസൈലാണിത്. രണ്ടാമതതെ മിസൈൽ ഡിഎഫ് 21 എന്നതാമ്. കപ്പലുകൾ തകർക്കാൻ ശേഷിയുള്ള മിസൈലാണ് ഇത്. തായ് വാന്റെ പേരിൽ അമേരിക്ക ചൈനയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന കൃത്യമായ സന്ദേശമാണ് ചൈന നൽകിയിരിക്കുന്നത്. ഇതോടെ മേഖലയിൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കയാണ്.

 

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, ചൈന തങ്ങളുടെ തീരത്ത് നാല് വ്യത്യസ്ത സൈനിക പരിശീലന പ്രകടനങ്ങൾ പ്രഖ്യാപിച്ചു, വടക്ക് ബോഹായ് കടലിടുക്ക്, കിഴക്കൻ, യെല്ലോ കടലുകൾ, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിലാണിത്. മറ്റ് സൈനിക പരിശീലനങ്ങൾക്കൊപ്പം ഇവയും പ്രഖ്യാപിക്കുമ്പോൾ ചൈന പറയുന്നൊരു കാര്യമുണ്ട്; 'തയ്വാൻ കടലിടുക്കിലെ നിലവിലെ സുരക്ഷാ സാഹചര്യം'.

സംഘർഷസാധ്യത വർധിപ്പിക്കില്ലെന്നും സംഘർഷത്തിന് കാരണമാകില്ലെന്നുമാണു ചൈനീസ് അഭ്യാസങ്ങളോടു തായ് വാൻ പ്രതിരോധ മന്ത്രാലയം മുൻപ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സുഖോയ് തകർത്തുള്ള തായ് വാന്റെ നടപടി. ദക്ഷിണ ചൈനാക്കടലിൽ യുഎസ് സംഘം പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷം തയ് വാൻൻ കടലിടുക്ക് വഴി അമേരിക്ക മറ്റൊരു യുദ്ധക്കപ്പൽ കൂടി അയച്ചിരുന്നു. യുഎസ് ചാരവിമാനം തങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്ന് ചൈന പരാതിയിയുമായി രംഗത്തെത്തിയിരുന്നു.

ഒരേ സമയം ഒന്നിലധികം ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്നതു വളരെ അപൂർവമാണെന്നു ഷാങ്ഹായ് യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ലോയിലെ റിട്ട. പ്രഫസറും ചൈനീസ് സൈനിക വിദഗ്ധനുമായ നി ലെക്സിയോങ് പറഞ്ഞു. ചരിത്രപരമായി, പതിവ് അഭ്യാസങ്ങൾ യുദ്ധത്തിന്റെ വ്യക്തമായ പ്രവചനമാണെന്നും അദ്ദേഹം പറഞ്ഞു. തയ്വാൻ ആസ്ഥാനമായ സുരക്ഷ, നയതന്ത്ര വൃത്തങ്ങൾ പറയുന്നത്, 'തോക്ക് പോളിഷ് ചെയ്യുന്നതിനിടയിൽ വെടിയുതിർക്കാനുള്ള സാധ്യത' ഉണ്ടെന്നാണ്.

ഇരുപക്ഷവും സംഘട്ടനം ആരംഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അടിസ്ഥാന കാര്യങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംഘർഷ സാധ്യത കൂടിയെന്ന നിരീക്ഷണങ്ങളോടു ചൈനയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും തയ്വാൻ അഫയേഴ്‌സ് ഓഫിസും പ്രതികരിച്ചില്ല. പെന്റഗണോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ ഇക്കാര്യത്തിൽ പരസ്യമായി ഒന്നും പറഞ്ഞിട്ടുമില്ല.