- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ ശവമടക്കിന് മകൻ ഏർപ്പാടാക്കിയത് അമ്പത് സുന്ദരികളുടെ നഗ്നനൃത്തം; ശവസംസ്‌കാര ജാഥയിലെ ഓരോ ജീപ്പിന് മുകളിലും നഗ്‌നനൃത്തവുമായി സുന്ദരിമാർ
തായ് വാനിലെ ഒരാൾ തന്റെ അച്ഛന്റെ ശവമടക്ക് വളരെ വ്യത്യസ്തവും ആഘോഷപൂർവവുമായി നടത്താൻ അൽപം ഗ്ലാമറിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഈ മകൻ ശവമടക്കിന് ഏൽപ്പാടാക്കിയത് അമ്പത് സുന്ദരിമാരുടെ നഗ്‌നനൃത്തമായിരുന്നു. ഇത് പ്രകാരം ശവസംസ്‌കാര ജാഥയിലെ ഓരോ ജീപ്പിന് മുകളിലും നഗ്‌നനൃത്തവുമായി സുന്ദരിമാർ അണിനിരന്നിരുന്നു. പിതാവിനുള്ള തന്റെ അവസാന സമ്മാനമെന്ന നിലയിലാണിത് മകൻ ഏർപ്പെടുത്തിയിരുന്നത്. ഈ അപൂർവ സംസ്‌കാരച്ചടങ്ങിന്റെ ഫൂട്ടേജ് ഇപ്പോൾ ഓൺലൈനിൽ വൈറലായി മാറുന്നുമുണ്ട്. രാജ്യത്തെ ചിലായ് കൗണ്ടിയിൽ നിന്നും ജനുവരി മൂന്നിനാണിത് പകർത്തപ്പെട്ടിരിക്കുന്നത്. തന്റെ പിതാവ് വളരെയധികം ജീവിതാസക്തിയുള്ളയാളായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തിന് യോജിച്ച ശവമടക്ക് ഏർപ്പെടുത്തുകയാിരുന്നുവെന്നാണ് മകൻ പറയുന്നത്. 76ാം വയസിൽ മരിച്ച ടുൻഗ് സിയാൻഗിന്റെ ശവസംസ്‌കാരത്തിനാണ് ഇത്തരത്തിൽ സുന്ദരിമാർ തുണിയുരിഞ്ഞ് നൃത്തം ചെയ്യാനെത്തിയത്. ചിലായ് കൗണ്ടി കൗൺസിലിലെ മുൻ ചെയർമാനാണ് പരേതൻ. ഡിസംബർ 14നായിരുന്നു ഇദ്ദേഹം മരിച്ചതെങ്കിലും ശവസം
തായ് വാനിലെ ഒരാൾ തന്റെ അച്ഛന്റെ ശവമടക്ക് വളരെ വ്യത്യസ്തവും ആഘോഷപൂർവവുമായി നടത്താൻ അൽപം ഗ്ലാമറിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഈ മകൻ ശവമടക്കിന് ഏൽപ്പാടാക്കിയത് അമ്പത് സുന്ദരിമാരുടെ നഗ്‌നനൃത്തമായിരുന്നു. ഇത് പ്രകാരം ശവസംസ്‌കാര ജാഥയിലെ ഓരോ ജീപ്പിന് മുകളിലും നഗ്‌നനൃത്തവുമായി സുന്ദരിമാർ അണിനിരന്നിരുന്നു. പിതാവിനുള്ള തന്റെ അവസാന സമ്മാനമെന്ന നിലയിലാണിത് മകൻ ഏർപ്പെടുത്തിയിരുന്നത്.
ഈ അപൂർവ സംസ്‌കാരച്ചടങ്ങിന്റെ ഫൂട്ടേജ് ഇപ്പോൾ ഓൺലൈനിൽ വൈറലായി മാറുന്നുമുണ്ട്. രാജ്യത്തെ ചിലായ് കൗണ്ടിയിൽ നിന്നും ജനുവരി മൂന്നിനാണിത് പകർത്തപ്പെട്ടിരിക്കുന്നത്. തന്റെ പിതാവ് വളരെയധികം ജീവിതാസക്തിയുള്ളയാളായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തിന് യോജിച്ച ശവമടക്ക് ഏർപ്പെടുത്തുകയാിരുന്നുവെന്നാണ് മകൻ പറയുന്നത്.
76ാം വയസിൽ മരിച്ച ടുൻഗ് സിയാൻഗിന്റെ ശവസംസ്‌കാരത്തിനാണ് ഇത്തരത്തിൽ സുന്ദരിമാർ തുണിയുരിഞ്ഞ് നൃത്തം ചെയ്യാനെത്തിയത്. ചിലായ് കൗണ്ടി കൗൺസിലിലെ മുൻ ചെയർമാനാണ് പരേതൻ. ഡിസംബർ 14നായിരുന്നു ഇദ്ദേഹം മരിച്ചതെങ്കിലും ശവസംസ്‌കാരം ജനുവരി 3നാണ് നടത്തിയതെന്ന് മകന്റെ ഫേസ്‌ബുക്ക് പേജ് വ്യക്തമാക്കുന്നു. ടുൻഗ് കുവോ ചെൻഗ് എന്നാണീ മകന്റെ പേര്. പിതാവ് ജനകീയനും പ്രശസ്തനുമായതിനാൽ ശവസംസ്‌കാരം കൊഴുപ്പിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും മകൻ വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ ചടങ്ങുകൾക്ക് ശേഷം രാവില 10 മണിക്കായിരുന്നു പൊതു അനുസ്മരണപരിപാടി നടന്നത്. ശവസംസ്‌കാരഘോഷയാത്രയിൽ വലിയ 50 ജീപ്പുകളാണ് അണിനിരന്നിരുന്നത്. ഇവയ്ക്ക് ഓരോന്നിന് മുകളിലും സുന്ദരിമാർ അണിനിരന്നത് കാണാമായിരുന്നു.
ഈ സുന്ദരികളെയും വഹിച്ച് കൊണ്ടുള്ള ജീപ്പുകൾ സോൻഗ്സെൻഗ് റോഡിലൂടെയായിരുന്നു കടന്ന് പോയത്. ഈ ജാഥ പത്ത് മിനുറ്റോളം മാത്രമാണുണ്ടായിരുന്നതെങ്കിലും ശവസംസ്‌കാര ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ട് നിന്നിരുന്നു. ചടങ്ങിനെ തുടർന്ന് ജനുവരി 5ന് മകൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ചടങ്ങിനെത്തിയ എല്ലാവരോടും അദ്ദേഹം ഇതിലൂടെ നന്ദി പ്രകടിപ്പിച്ചിരുന്നു. ഈ ചടങ്ങിനെ കുറിച്ച് നിരവധി പേരാണ് വെയ്ബോ എന്ന സോഷ്യൽ മീഡിയ സൈറ്റിലൂടെ ചർച്ച ചെയ്തിരിക്കുന്നത്.