മുംബൈ: അതിവേഗ ട്രെയ്ൻ സർവീസ് ആയ രാജധാനി എക്സ്‌പ്രസിനെ തോൽപിക്കാൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ സ്പീഡിൽ സഞ്ചരിക്കാൻ കഴിയുന്ന ടാൽഗോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പരീക്ഷണാർത്ഥമായാണ് ടാൽഗോ ഒടിയത്. ഡൽഹി മുതൽ മുബൈവരെയാണ് ടാൽഗോ സർവീസ് നടത്തിയ്ത്. സ്‌പെയിനിൽ നിർമ്മിച്ച ടാൽഗോ തീവണ്ടി 12 മണിക്കൂർ 36 മിനിറ്റുകൊണ്ട് ഡൽഹിയിൽനിന്ന് മുംബൈ വരെ ഓടിയെത്തി. ഈ റൂട്ടിൽ രാജധാനി എക്സ്‌പ്രസ് ആയിരുന്നു അതിവേഗ ട്രെയിൻ. ടാൽഗോ യുടെ പരീകഷണ ഓട്ടം വിജയിച്ചതോടെ ഡൽഹി മുബൈ പാതയിലെ അതിവേഗ ട്രെയിൻ എന്ന ബഹുമതി ഇനിമുൽ ടാൽഗോയ്ക്ക് സ്വന്തമാകും. രാജധാനി എക്സ്‌പ്രസിനെക്കാൾ ഭാരംകുറവാണ് ടാൽഗോയ്ക്ക്.

ആദ്യം പരീക്ഷണ ഒട്ടം നടത്തിയപ്പോൾ കനത്ത മഴയെത്തുടർന്ന് മൂന്നു മണിക്കൂർ വൈകിയാണ് ടാൽഗോ ലക്ഷ്യസ്ഥാനത്ത് എത്തിയത്. എന്നാൽ വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിൽ നിന്നു പുറപ്പെട്ട വണ്ടി കനത്ത മഴ വകവയ്ക്കാതെയാണ് ശനിയാഴ്ച പുലർച്ചെ ലക്ഷ്യം പൂർത്തിയാക്കിയതെന്ന് പശ്ചിമ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പുറപ്പെട്ട വണ്ടിക്ക് അന്ന് ഇടയ്ക്കുവച്ച് വേഗം 90 കിലോമീറ്ററായി കുറയ്‌ക്കേണ്ടി വന്നിരുന്നു. പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലായിരുന്നു വെള്ളിയാഴ്ചത്തെ ഓട്ടം.

പരീകിഷണ ഓട്ടത്തിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് ഒമ്പതിനു നടക്കും. അടുത്ത പരീക്ഷണ ഓട്ടത്തിൽ വേഗം മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തും. ഓഗസ്റ്റ് 12ന് നടക്കുന്ന പരീക്ഷണത്തിൽ 150 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാണ് പദ്ധതി. അതു വിജയിച്ചാൽ ഡൽഹി-മൂംബൈ ദൂരം താണ്ടാൻ 11 മണിക്കൂർ 30 മിനിറ്റു സമയം മതിയാവും.

മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമാർജിക്കാൻ ശേഷിയുള്ളതാണ് ടാൽഗോ കമ്പനിയുടെ വണ്ടി. വേഗം കുറയ്ക്കാതെ വളവുകൾ താണ്ടാനാവും എന്നതാണ് ഒമ്പതു കോച്ചുകളുള്ള വണ്ടിയുടെ സവിശേഷത. പരീക്ഷണമെന്ന നിലയിൽ സൗജന്യമായാണ് കമ്പനി തീവണ്ടി ഇന്ത്യയിലെത്തിച്ചത്.