- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ രാഷ്ട്രീയ തന്ത്രങ്ങളിൽ ദിനകരൻ പക്ഷത്തിന് കാലിടറുന്നു; 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി; നടപടി നിയമപരമായി നേരിടുമെന്ന് ദിനകരൻ; ഇപിഎസ്-ഒപിഎസ് പക്ഷത്തിന് ഇനി വിശ്വാസ വോട്ടെടുപ്പിൽ ജയം എളുപ്പം
ചെന്നൈ: തമിഴ്‌നാട്ടിൽ ടി.ടി.വി.ദിനകരൻ പക്ഷത്തിന് തിരിച്ചടി നൽകി കൊണ്ട് 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി.കുറുമാറ്റംതടയൽ നിയമപ്രകാരമുള്ള നിയമസഭാചട്ടപ്രകാരമാണ് നടപടി.18 എംഎൽഎമാരെ അയോഗ്യരാക്കിയ വിവരം നിയമസഭാസെക്രട്ടറി കെ.ഭൂപതിയാണ് അറിയിച്ചത്. നേരത്തെ വിമത എംഎൽഎമാർ തനിക്ക് മുന്നിൽ ഹാജരാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ചുരുക്കം ചിലർ മാത്രമാണ് എത്തിയത്.സ്പീക്കർ പി.ധനപാലിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് ദിനകരന്റെ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി നേരത്തേ 18 എംഎൽഎമാർ ഗവർണർക്കു കത്തു നൽകിയിരുന്നു. അതിന്മേൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ നോട്ടീസും അയച്ചു. ഈ മാസം 14നായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എംഎൽഎമാർ പാർട്ടി നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചതിനു നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണു നിർദ്ദേശം. എന്നാൽ 14നു ഹാജരായില്ലെന്നു മാത്രമല്ല അഞ്ചു ദിവസം കൂടി സമയം നീട്ടി നൽകണമെന്നും ദിനകരൻ പക്ഷം ആവശ്യപ്പെടുക
ചെന്നൈ: തമിഴ്‌നാട്ടിൽ ടി.ടി.വി.ദിനകരൻ പക്ഷത്തിന് തിരിച്ചടി നൽകി കൊണ്ട് 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി.കുറുമാറ്റംതടയൽ നിയമപ്രകാരമുള്ള നിയമസഭാചട്ടപ്രകാരമാണ് നടപടി.18 എംഎൽഎമാരെ അയോഗ്യരാക്കിയ വിവരം നിയമസഭാസെക്രട്ടറി കെ.ഭൂപതിയാണ് അറിയിച്ചത്. നേരത്തെ വിമത എംഎൽഎമാർ തനിക്ക് മുന്നിൽ ഹാജരാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ചുരുക്കം ചിലർ മാത്രമാണ് എത്തിയത്.സ്പീക്കർ പി.ധനപാലിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് ദിനകരന്റെ തീരുമാനം.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി നേരത്തേ 18 എംഎൽഎമാർ ഗവർണർക്കു കത്തു നൽകിയിരുന്നു. അതിന്മേൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ നോട്ടീസും അയച്ചു. ഈ മാസം 14നായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എംഎൽഎമാർ പാർട്ടി നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചതിനു നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണു നിർദ്ദേശം. എന്നാൽ 14നു ഹാജരായില്ലെന്നു മാത്രമല്ല അഞ്ചു ദിവസം കൂടി സമയം നീട്ടി നൽകണമെന്നും ദിനകരൻ പക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്പീക്കറുടെനടപടി.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്ന് നേരത്തേ ദിനകരൻപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷമായ ഡിഎംകെയും സഖ്യകക്ഷികളും സമാനമായ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെയും രാഷ്ട്രപതിയെയും സമീപിച്ചിരുന്നു. എടപ്പാടി സർക്കാരിനോട് ഉടൻ വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തുമയച്ചു.
ഗവർണർ സി.വിദ്യാസാഗർ റാവു ഇന്ന് തമിഴ്‌നാട്ടിലേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടിയെന്നാണ് കരുതുന്നത്. അയോഗ്യരാക്കിയതിനെതിരെ കോടതിയെ സമീപിക്കുക എന്നതാണ് ഇനി ദിനകരൻപക്ഷത്തിനു മുന്നിലുള്ള വഴി. നേരത്തേ ഒപ്പമുണ്ടായിരുന്ന 19 പേരിൽ ഒരു എംഎൽഎ എതിർചേരിയിലേക്കു മാറിയിരുന്നു. തനിക്കൊപ്പമുള്ള എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിൽ നിന്ന് കൂർഗിലേക്കു മാറ്റിയിരിക്കുകയാണ് ദിനകരനിപ്പോൾ.
18 എംഎൽഎമാർ അയോഗ്യരായ സാഹചര്യത്തിൽ ഇനി ദിനകരനൊപ്പം മൂന്ന് എംഎൽഎമാർ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഔദ്യോഗിക പക്ഷത്തിന് ജയം എളുപ്പമാണ്.