പാലാ: സംസ്ഥാന കായികോത്സവത്തിൽ കോതമംഗലം സെന്റ് ജോർജ്ജിന്റെ മണിപ്പൂരി താരം താങ് ജാം അലേർട്ടൻ സിംഗിനു ട്രപ്പിൾ സ്വർണം. സബ് ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിലാണ് താങ്ജാം മൂന്നാം സ്വർണം കരസ്ഥമാക്കിയത്. മേളയിലെ വേഗമേറിയ താരം കൂടിയാണ് താങ്ജാം. സബ്ജൂനിയർ 100 മീറ്റർ 12.34 സെക്കൻഡിൽ പൂർത്തിയാക്കിയാണ് താങ്ജാം ആദ്യ സ്വർണം നേടിയത്. ലോങ്ജംപിലാണ് താങ്ജാമിന്റെ മറ്റൊരു സ്വർണം.