- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ നേരിട്ട് കോടതിയിൽ ഹാജരാകണം; കുറ്റം ചുമതിതി ഗോവ കോടതി; വിചാരണ നവംബർ 21 മുതൽ
ഗോവ: സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിൽ തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെതിരെ കുറ്റം ചുമത്തി. ഗോവ കോടതിയാണ് കുറ്റം ചുമത്തിയത്. തനിക്കെതിരെ കുറ്റം ചുമത്തുന്നത് തടയണമെന്നും കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും തേജ്പാൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് നിഷേധിച്ചു. മാനഭംഗം, ലൈംഗികമായി ഉപദ്രവിക്കൽ, അന്യായമായി തടവിൽ വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിചാരണ നടപടികൾ നവംബർ 21ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും ഗോവയിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നും കാണിച്ച് ബോംബെ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി. തെഹൽകയിലെ യുവ മാധ്യമപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിലാണ് തേജ്പാൽ അറസ്റ്റിലായത്. 2013 നവംബറിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തെ
ഗോവ: സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിൽ തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെതിരെ കുറ്റം ചുമത്തി. ഗോവ കോടതിയാണ് കുറ്റം ചുമത്തിയത്. തനിക്കെതിരെ കുറ്റം ചുമത്തുന്നത് തടയണമെന്നും കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും തേജ്പാൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് നിഷേധിച്ചു.
മാനഭംഗം, ലൈംഗികമായി ഉപദ്രവിക്കൽ, അന്യായമായി തടവിൽ വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിചാരണ നടപടികൾ നവംബർ 21ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും ഗോവയിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നും കാണിച്ച് ബോംബെ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി.
തെഹൽകയിലെ യുവ മാധ്യമപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിലാണ് തേജ്പാൽ അറസ്റ്റിലായത്. 2013 നവംബറിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തെഹൽക സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റ് കോൺഫറൻസിനിടെയാണ് ലിഫ്റ്റിൽ വച്ച് യുവതിക്കു നേർക്ക് അതിക്രമം ഉണ്ടായത്.
സംഭവം യുവതി സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരോട് തുറന്നുപറഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. യുവതിയും തേജ്പാലും തെഹൽകയുടെ അന്നത്തെ എം.ഡി ഷോമ ചൗധരിയും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങളും മാധ്യമങ്ങൾ ചോർത്തി പുറത്തുവിട്ടിരുന്നു. ഇതോടെ നവംബർ 30ന് തേജ്പാൽ അറസ്റ്റിലായി. ഹോട്ടലിലെ സിസിടിവിയിൽ നിന്ന് പീഡനത്തിന്റെ തെളിവ് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
തേജ്പാലിനെതിരെ 2684 പേജുള്ള കുറ്റപത്രമാണ് പൊലീസ് ഗോവ അതിവേഗ കോടതിയിൽ സമർപ്പിച്ചത്. തേജ്പാൽ യുവതിയെ രണ്ടു തവണ ഉപദ്രവിച്ചുവെന്നും കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. യുവതി പിന്നീട് ജോലി വിട്ടു. തേജ്പാലും തെഹൽകയിൽ നിന്ന് രാജിവച്ചു. 2014 ജൂലായിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത് വരെ ഗോ വാസ്‌കോ സബ് ജയിലിൽ തടവിലായിരുന്നു തേജ്പാൽ.