- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി പീഡനം; ടാറ്റു ഇടാൻ പ്രത്യേക മുറിയുണ്ടെന്നും കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്ന മൊഴിയും നിർണ്ണായകമായി; സുജീഷ് കൂടുതൽ പീഡനം നടത്തിയെന്ന വിലയിരുത്തലിൽ പൊലീസും; 'ഇൻക്ഫെക്ടഡ്' സ്റ്റുഡിയോ ഉടമ അഴിക്കുള്ളിലേക്ക്
കൊച്ചി: ഇടപ്പള്ളിയിലെ 'ഇൻക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്.സുജീഷിനെ വിശദമായി ചോദ്യം ചെയ്യും. സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികൾ രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി എന്നായിരുന്നു വാർത്ത. എന്നാൽ ഇത് പൊലീസ് നിഷേധിച്ചു. അറസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ചോദ്യം ചെയ്തു. ആറ് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവിൽ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു. ശനിയാഴ്ച പൊലീസ് ടാറ്റൂ സ്റ്റുഡിയോയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ സൂജീഷിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ആറുകേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുജീഷിനെതിരെ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമതിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനെല്ലൂർ സ്റ്റേഷനിലും. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഇൻക്ഫെക്റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ഒരു മണിക്കൂറോളം പരിശോധന തുടർന്നു. ഇവിടെ അടച്ചിട്ട മുറിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ ചൂഷണം നേരിട്ടു എന്നാണ് യുവതികളുടെ മൊഴി.
സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങൾ പങ്കുവച്ചെങ്കിലും പരാതി നൽകിയിരുന്നില്ല. പിന്നീടാണ് ആറു പരാതികൾ ലഭിച്ചത്. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുജീഷിന് വേണ്ടി അന്വേഷണവും ഊർജ്ജിതമാക്കി.
ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പർശിച്ചെന്നുമാണ് ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു.
കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റെഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്. ടാറ്റു ഇടാൻ പ്രത്യേക മുറിയുണ്ടെന്നും കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
സുജീഷ് കൂടുതൽ പേരെ പീഡനത്തിനിരയാക്കിയതായാണ് പൊലീസിന്റെ സംശയം. വരുംദിവസങ്ങളിൽ കൂടുതൽ പരാതി ലഭിക്കുമെന്നും സൂചനയുണ്ട്. അതിനിടെ, കൊച്ചി നഗരത്തിലെ വിവിധ ടാറ്റു പതിപ്പിക്കൽ സ്റ്റുഡിയോകളിൽ പൊലീസ് പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ