നമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിലവതരിപ്പിച്ച ബജറ്റിൽ ആദായനികുതി അടയ്ക്കുന്ന ഇടത്തരക്കാരന് ഒറ്റനോട്ടത്തിൽ കാര്യമായ ഒരു നേട്ടവുമില്ല. എന്നാൽ, ഏപ്രിൽ മുതൽ ബജറ്റ് നടപ്പിലാകുമ്പോൾ പുതിയ തീരുമാനങ്ങൾ നികുത ദായകരെ എങ്ങനെയാകും ബാധിക്കുകയെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? നികുതി അടയ്ക്കുന്ന ഓരരോരുത്തരും അറിഞ്ഞിരിക്കുന്ന നിർണായകമായ ചില കാര്യങ്ങളുണ്ട്. അതേക്കുറിച്ചാണ് ചുവടെ പരാമർശിക്കുന്നത്.

40,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ തിരിച്ചുവന്നുവെന്നതാണ് ആദ്യത്തെ കാര്യം. ട്രാൻസ്‌പോർട്ട് അലവൻസ് ഇനത്തിൽ നിലവിൽ കിട്ടിക്കൊണ്ടിരുന്ന 19,200 രൂപയുടെയും മെഡിക്കൽ റീയിംബേഴ്‌സ്‌മെന്റിനത്തിലെ 15,000 രൂപയുടെയും കിഴിവിന് പകരമാണ് 40000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പ്രഖ്യാപിച്ചത്. രണ്ടരക്കോടിയോളം വരുന്ന ശമ്പളക്കാരെ ബാധിക്കുന്ന കാര്യമെന്ന നിലയിലാ് ധനമന്ത്രി ഇതവതരിപ്പിച്ചത്. മുമ്പ് നിലവിലുണ്ടായിരുന്ന ആ ആനുകൂല്യം 2006-07 സാമ്പത്തിക വർഷമാണ് ഒഴിവാക്കിയത്.

നിങ്ങളടയ്ക്കുന്ന ആദായനികുതിയുടെ പുറത്ത് ഈടാക്കിയിരുന്ന സെസ് ഒരു ശതമാനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ശതമാനം സെസായിരുന്നു ഈടാക്കിയിരുന്നത്. ഇനിമുതൽ അത് നാല് ശതമാനമാകും. ഒരുലക്ഷം രൂപയിൽക്കൂടുതലുള്ള ഓഹരി വിൽപനയിൽ പത്ത് ശതമാനം നികുതിയും സെസ്സും പുതിയതായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിൽനിന്നുള്ള ഡിവിഡന്റിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.

ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് അതിന്റെ പരിരക്ഷ കിട്ടുന്ന വർഷങ്ങളിലേക്ക് ആദായനികുതി ഇളവ് ലഭിക്കും. മുമ്പ്, പ്രീമിയം അടയ്ക്കുന്ന വർഷം മാത്രമായിരുന്നു ഇളവ്. പുതിയ തീരുമാനമനുസരിച്ച് എത്രവർഷത്തേക്കാണോ ഇൻഷുറൻസ് പരിരക്ഷ, അത്രയും വർഷത്തേക്ക് നികുതിയിളവും ആനുപാതികമായി ലഭിക്കും. പുതിയ ബജറ്റിൽ നാഷണൽ പെൻഷൻ സ്‌കീമിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്കും നികുതിയൊഴിവ് നൽകിയിട്ടുണ്ട്. നിലവിൽ ഒരാൾക്ക് ലഭിക്കുന്ന തുകയുടെ 40 ശതമാനത്തിന് മാത്രമാണ് നികുതിയിളവ് നൽകിയിരുന്നത്. അത് മുഴുവൻ തുകയ്ക്കും ബാധകമാക്കുകയാണ് ജെയ്റ്റ്‌ലി ചെയ്തത്.

ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലുമുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ആദായനികുതി ഇളവ് വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 10,000 രൂപവരെയാണ് ഇളവ് നൽകിയിരുന്നത്. ബജറ്റ് നിർദേശപ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് ലഭിക്കും. പ്രധാനമന്ത്രി വയ യോജയപ്രകാരമുള്ള നിക്ഷേപ പരിധി ഏഴരലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കാനും തീരുമാനിച്ചു. മുതിർന്ന പൗരന്മാരുടെ വരുമാനത്തിൽ നികുതി പിരിക്കുന്നതിനുള്ള പരിധി 10,000-ൽനിന്ന് 50,000 ആക്കി ഉയർത്തുകയും ചെയ്തു.

ഇൻഷുറൻസ് പ്രീമിയങ്ങളിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ആദായനികുതി ഇളവിന്റെ പരിധി 30,000-ൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചു. 60 വയസ്സിൽത്താഴെ പ്രായമുള്ളവർക്ക് സെക്ഷൻ 80ഡി പ്രകാരമുള്ള നികുതിയിളവിന് 25000 രൂപയാണ് പരിധിയെങ്കിലും അവരുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ 50000 രൂപയുടെ വരെ ഇളവ് ലഭിക്കും. ചില പ്രത്യേക അസുഖങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ചികിത്സാച്ചെലവിന്റെ നികുതിയിളവിന്റെ പരിധി 80,0000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കാനും ബജറ്റ് നിർദേശിക്കുന്നു.