- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഐടി മേഖലയിൽ പ്രതിസന്ധി മുറുകുന്നോ? ടാറ്റ കൺസൽട്ടൻസി സർവീസ് ഒറ്റയടിക്ക് പിരിച്ചുവിടാൻ ഒരുങ്ങുന്നത് 30,000 ജീവനക്കാരെ; യാഹുവിലും ഐബിഎമ്മിലും ജോലി ചെയ്യുന്നവരും ഏത് നിമിഷവും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ
ചെന്നൈ: ഇന്ത്യൻ ഐടി മേഖലയുടെ സുവർണ്ണകാലം അസ്തമിക്കാറായോ? പല ഐടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിൽനഷ്ട ഭീതിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) നിന്നും തൊഴിലാളികളെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 30,000ത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്ന
ചെന്നൈ: ഇന്ത്യൻ ഐടി മേഖലയുടെ സുവർണ്ണകാലം അസ്തമിക്കാറായോ? പല ഐടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിൽനഷ്ട ഭീതിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) നിന്നും തൊഴിലാളികളെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 30,000ത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്നതാണ് വാർത്ത. പിരിച്ചുവിടൽ നടപടികൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് തൊഴിൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പിരിച്ചുവിടൽ നടപടികളിലേക്ക് ടിസിഎസ് കടക്കുന്നത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു വിഭാഗം ജീവനക്കാർക്ക് ലേ ഓഫ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 25,000 മുതൽ 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെ പിരിച്ചുവിടൽ നോട്ടീസ് നൽകിയതോടെ തൊഴിലാളികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കൂടുതലായും മിഡ് ലെവൽ മനേജർമാരെയും കൺസൽറ്റന്റുമാരെയും പിരിച്ചുവിടാനാണ് കമ്പനിയുടെ നീക്കം. മോശം പ്രകടനം അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടലെന്നാണ് കമ്പനി വിശദീകരിച്ചിക്കുന്നത്.
ആഗോള തലത്തിൽ ടി സി എസിൽ 1.3 ലക്ഷം ജീവനക്കാരാണുള്ളത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കർശന നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ മുന്നറിയിപ്പൊന്നുമില്ലതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി ടിസിഎസ് ചെന്നൈ വിഭാഗത്തിലെ ജീവനക്കാർ അറിയിച്ചു. ചെന്നൈ ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്നും പിരിച്ചുവിട്ടവരാണ് മാദ്ധ്യമങ്ങളെ സമീപിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പനിയെന്ന നിലയിൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ കുറിച്ച് വാർത്ത എഴുതാനും മുഖ്യധാരയിലുള്ള മാദ്ധ്യമങ്ങൾ തയ്യാറായിട്ടില്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്. എന്നാൽ രണ്ട് വർഷമായി കമ്പനിയുടെ 'നോട്ടപ്പുള്ളി'കളായവരെയാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വാദം.
മാനേജർ തസ്തികകളിൽ ജോലി നോക്കുന്നവർ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടപ്പെട്ടതോടെ അരക്ഷിതമായ അവസ്ഥയിലാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ജോലി ചെയ്യുന്നത്. ഏത് നിമിഷവും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിലാണ് ഇവർ. എ,ബി,സി,ഡി ക്രമത്തിൽ പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ നടപടികളുമായി ടിസിഎസ് നീങ്ങുന്നത്.
അതേസമയം കമ്പനിക്ക് വേണ്ടി ദ്വീർഘകാലമായി ജോലി ചെയ്തുവരുന്നവരെ പിരിച്ചുവിട്ട് 35,000ത്തോളം പുതിയ ജീവനക്കാരെ അടുത്തവർഷത്തോടെ എടുക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യയിൽ നിന്നും പുറമേ നിന്നുമായി 55,000 പ്രൊഫഷണലുകളെ കമ്പനി ജോലിക്കെടുക്കുമെന്നാണ് ടിസിഎസ് വക്താവ് വ്യക്തമാക്കിയത്. അതേസമയം ഇത്രയും കാലം സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്തവരെ അവഗണിച്ച് കുറഞ്ഞ വേതനത്തിന് പുതിയവരെ നിയമിച്ച് ചിലവുചുരുക്കൽ നയത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.
ടിസിഎസിന്റെ പാതയിലേക്ക് മറ്റ് പ്രമുഖ കമ്പനികളും നീങ്ങുന്നത് ഐടി രംഗത്ത് ജോലി ചെയ്യുന്നവരെ കൂടുതൽ ആശങ്കയിൽ ആക്കിയിട്ടുണ്ട്. എങ്കിലും 30,000ത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്ന സംഭവം അസാധാരണമാണ് താനും. മറ്റ് ഐടി കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ടിസിഎസിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണെന്നാണ് ജീവനക്കാർ തന്നെ അഭിപ്രായപ്പെടുന്നത്. എന്നാൽ പഴയ ജീവനക്കാർ ഭീമൻ ശമ്പളം കൈപ്പറ്റി കാര്യമായി ജോലി ചെയ്യുന്നില്ലെന്ന നിഗമനത്തിലാണ് ടിഎസ്എസ് എത്തിച്ചേർന്നിരിക്കുന്നത്. 8-12 വർഷത്തോളമായി കമ്പനികൊപ്പം ജോലി ചെയ്യുന്നവരെയാണ് ടിസിഎസ് പിരിച്ചുവിടൻ ഒരുങ്ങുന്നത്. 20 ലക്ഷത്തോളം പ്രതിവർഷ ശമ്പളം വാങ്ങിയിരുന്നർ ഇപ്പോൾ സുരക്ഷിതമായ പദവിയിലാണെന്ന് പറഞ്ഞാണ് കമ്പനി പിരിച്ചുവിടൽ നടപടിയെ ന്യായീകരിക്കുന്നത്.
ടിസിഎസിന്റെ പാതയിൽ മറ്റ് ഐടി കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ബാംഗ്ലൂരിലെ സോഫ്‌റ്റ്‌വെയർ ഡെവലപ്പ് സെന്ററിൽ നിന്നും 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഒറ്റയടിക്ക് വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളുമായി ടിസിഎസ് നീങ്ങുന്നത്. ജീവനക്കാരുടെ അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും അടുത്തിടെ കമ്പനി കൈക്കൊണ്ടിരുന്നു. ലോകത്ത ഐടി സർവീസ് കമ്പനികളിൽ പത്താം സ്ഥാനത്തുള്ള ടിസിഎസിന് കഴിഞ്ഞ ജൂണിൽ അഞ്ച് ലക്ഷം കോടി രൂപയുടെ മൂലധനത്തിൽ എത്തിയിരുന്നു.
ലോകത്തെ പ്രമുഖ ഐടി കമ്പനികളിൽ ഒന്നായ ഐബിഎമ്മും അടുത്തിടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ആഗോള വ്യാപകമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികൾ ഐബിഎം പോലുള്ള കമ്പനികൾ നടത്തുമ്പോൾ തങ്ങളുടെ സ്ഥാപവത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലണ് ടിസിഎസ്.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)