- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകരെ പൂജാരിമാരാക്കി സർക്കാർ വിദ്യാർത്ഥികളെ വെള്ളത്തിലാക്കി; അദ്ധ്യാപകരുടെ ഇപ്പോഴത്തെ പണി പ്രസാദവിതരണവും വഴിപാട് കഴിക്കലും; പൂജാരിമാരാകാൻ മടി കാട്ടിയാൽ ശിക്ഷാനടപടി; ഹരിയാന സർക്കാരിന്റെ വിചിത്ര ഉത്തരവിൽ പണികിട്ടിയത് 91 അദ്ധ്യാപകർക്ക്
ബിലാസ്പൂർ: കേരളത്തിൽ ഇതൊരു വിചിത്ര ഉത്തരവായി തോന്നാം. ഹരിയാനയിൽ അങ്ങനെയല്ല. കഴിഞ്ഞ മാസം 30 ന് ആരംഭിച്ച കപൽ മോചൻ മേളയാണ് സർക്കാരിനെ ഇത്തരമൊരു ഉത്തരവിടാൻ പ്രേരിപ്പിച്ചതെന്ന് പറയാം. സർക്കാർ സ്‌കൂളുകളിലെ 91 അദ്ധ്യാപകരെ താൽക്കാലിക പൂജാരിമാരായി നിയമിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ. സംസ്്കൃതാദ്ധ്യാപകനായ പ്രമോദ് കുമാർ ഇപ്പോൾ ശ്രീമഹാകപാലേശ്വർ ക്ഷേത്രത്തിലെ പൂജാരിയാണ്.പിടിഐ അദ്ധ്യാപകനായ സഞ്ജീവ് കുമാർ ശിവക്ഷേത്രത്തിലെ പൂജാരിയും.ഇവർ ഭക്തർക്ക് പ്രസാദം കൊടുക്കുകയും വഴിപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ചില ഉദാഹരണങ്ങൾ മാത്രം.മന്ത്രങ്ങൾ അറിയാവുന്ന സംസ്‌കൃതം അദ്ധ്യാപകരെ മാത്രമല്ല എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും പൂജാരി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിനെ കുറിച്ച് ചോദിച്ചാൽ പുതിയ പൂജാരിമാർ ഒന്നും മിണ്ടില്ല. എന്നാൽ അവരുടെ സംഘടനയ്ക്ക് സർക്കാർ തീരുമാനത്തിൽ കടുത്ത പ്രതിഷേധമുണ്ട്.യോഗ ദിനം, ശുചീകരണയജ്ഞം, ബേഠി ബചാവോ പ്രചാരണം,മാരത്തൺ മൽസരം, മൻ കി ബാത്ത് കേൾക്കാൻ കുട്ടികൾക്ക് റേഡിയോ
ബിലാസ്പൂർ: കേരളത്തിൽ ഇതൊരു വിചിത്ര ഉത്തരവായി തോന്നാം. ഹരിയാനയിൽ അങ്ങനെയല്ല. കഴിഞ്ഞ മാസം 30 ന് ആരംഭിച്ച കപൽ മോചൻ മേളയാണ് സർക്കാരിനെ ഇത്തരമൊരു ഉത്തരവിടാൻ പ്രേരിപ്പിച്ചതെന്ന് പറയാം. സർക്കാർ സ്‌കൂളുകളിലെ 91 അദ്ധ്യാപകരെ താൽക്കാലിക പൂജാരിമാരായി നിയമിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ.
സംസ്്കൃതാദ്ധ്യാപകനായ പ്രമോദ് കുമാർ ഇപ്പോൾ ശ്രീമഹാകപാലേശ്വർ ക്ഷേത്രത്തിലെ പൂജാരിയാണ്.പിടിഐ അദ്ധ്യാപകനായ സഞ്ജീവ് കുമാർ ശിവക്ഷേത്രത്തിലെ പൂജാരിയും.ഇവർ ഭക്തർക്ക് പ്രസാദം കൊടുക്കുകയും വഴിപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ചില ഉദാഹരണങ്ങൾ മാത്രം.മന്ത്രങ്ങൾ അറിയാവുന്ന സംസ്‌കൃതം അദ്ധ്യാപകരെ മാത്രമല്ല എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും പൂജാരി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
സർക്കാർ ഉത്തരവിനെ കുറിച്ച് ചോദിച്ചാൽ പുതിയ പൂജാരിമാർ ഒന്നും മിണ്ടില്ല. എന്നാൽ അവരുടെ സംഘടനയ്ക്ക് സർക്കാർ തീരുമാനത്തിൽ കടുത്ത പ്രതിഷേധമുണ്ട്.യോഗ ദിനം, ശുചീകരണയജ്ഞം, ബേഠി ബചാവോ പ്രചാരണം,മാരത്തൺ മൽസരം, മൻ കി ബാത്ത് കേൾക്കാൻ കുട്ടികൾക്ക് റേഡിയോ സംഘടിപ്പിക്കൽ എന്നിങ്ങനെ ഇപ്പോൾ തന്നെ അദ്ധ്യാപകർക്ക് അമിതജോലിഭാരമാണ്. അതിന് പുറമേയാണ് പൂജാരിമാരായുള്ള ഡപ്യൂട്ടേഷൻ.
പൂജാരിമാരാകാനുള്ള പരീശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരെ വകുപ്പ്തല നടപടിയെന്ന് വിരട്ടിയാണ് വഴിക്ക് കൊണ്ടുവന്നത്.ചിലരൊക്കെ മെഡിക്കൽ ലീവിൽ പോയിട്ടുണ്ട്.ഇന്നുമുതൽ കുട്ടികൾക്ക് മാസപ്പരീക്ഷ നടക്കാനിരിക്കെയുള്ള സർക്കാർ നടപടി വെള്ളത്തിലാക്കിയത് വിദ്യാർത്ഥികളെയാണ്.പകരം സംവിധാനം ഏർപ്പെടുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതൊക്കെ പേരിന് മാത്രം.
കോൺഗ്രസ് സർക്കാരിന്റെ കാലത്തും മേള ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നാണ് സർക്കാർ ന്യായീകരണം.എന്നാൽ അദ്ധ്യാപകരെ തങ്ങൾ പൂജാരിമാരാക്കിയിട്ടില്ലെന്നും, സംഗതി കാവിവൽക്കരണമാണെന്നുമാണ് കോൺഗ്രസിന്റെ വിമർശനം.ഏതായാലും അദ്ധ്യാപകരുടെ പ്രാഥമിക ജോലി കുട്ടികളെ പഠിപ്പിക്കലാണെന്ന് കാര്യമൊന്നും സർക്കാരിന്റെ ചെവിയിൽ കയറുന്ന മട്ടില്ല