രു പക്ഷേ ബ്രിട്ടനിലെ ഏറ്റവും മികച്ച തൊഴിലുടമ കമ്പാരിസൺ വെബ്സൈറ്റ് സ്ഥാപകനും എംഡിയുമായ ക്രിസ് മോർലിംഗായിരിക്കും.തന്റെ ജീവനക്കാർക്ക് വേണ്ടി ഇത്രയേറെ ആനുകൂല്യങ്ങൾ അനുവദിക്കുന്ന ഒരു ബോസ് ഉണ്ടായിരിക്കുമോയെന്ന് സംശയമാണ്. 45 ശതമാനം ബോണസ്, സൗജന്യ ഭക്ഷണം, എല്ലാ ചെലവും വഹിക്കുന്ന വാർഷിക ഹോളിഡേ, ചാരിറ്റിക്ക് നൽകാൻ 5000 പൗണ്ട്, വിശ്രമിക്കാൻ ഓഫീസിൽ തന്നെ തീയേറ്ററും ജിമ്മും തുടങ്ങി ജീവനക്കാർക്ക് ഈ വെബ്സൈറ്റ് ഉടമ വാരിക്കോരി നൽകുന്ന ആനുകൂല്യങ്ങൾ അതുല്യമാണ്. തൊഴിലെടുക്കാൻ ഏറ്റവും മികച്ച സ്ഥലമായി തന്റെ ഓഫീസിനെ മാറ്റുകയെന്ന ലക്ഷ്യമിട്ടാണ് ഈ വക ആനൂകൂല്യങ്ങൾ അദ്ദേഹം അനുവദിച്ചിരിക്കുന്നത്. തന്റെ തൊഴിലാളികളെ തന്റെ ഏറ്റവും വലിയ സമ്പത്തായിട്ടാണ് ഇദ്ദേഹം കണക്കാക്കുന്നത്. കമ്പനിയുടെ ഹെഡ്ക്വാർട്ടേർസ് മൂന്ന് മില്യൺ പൗണ്ട് മുടക്കി നവീകരിച്ചതാണ് തൊഴിലാളികൾക്ക് വേണ്ടി ഏറ്റവും അവസാനം അദ്ദേഹം അനുവർത്തിച്ച മാതൃകാപരമായ നടപടി.

ഗ്ലൗസെസ്റ്റെർഷെയറിലുല്ള സിറെൻസെസ്റ്ററിലെ ഗ്രേഡ് രണ്ട് കാസിലായിട്ടാണീ കെട്ടിടത്തെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ നവീകരണത്തിനായി 50 ജീവനക്കാർക്കിടയിൽ നിന്നും നിർദ്ദേശം സ്വീകരിച്ച് സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറായ ലോറൻസ് ലെവെലൈൻ ബോവെനുമായി ചേർന്നാണീ പുനുരുദ്ധരണ പ്രവർത്തനങ്ങൾ ഈ കെട്ടിടത്തിൽ നടത്തിയിരിക്കുന്നത്. തൽഫലമായി മോർലിംഗിന്റെ ജീവനക്കാർക്ക് ചാലെററ്, ലൈബ്രറി, അല്ലെങ്കിൽ ഐസ് കേവ് എന്നീ ഫെസിലിറ്റികളിൽ യോഗം ചേരാനുള്ള സ്ഥിരമായ അവസരമാണ് കൈവന്നിരിക്കുന്നത്. ഇതിന് പുറമെ കമ്പനിയുടെ ഹെഡ് ക്വാർട്ടേർസിൽ ജീവനക്കാർക്ക് സ്റ്റാർ ടെക്ക് സിനിമ തിയേറ്റർ സൗകര്യം വരെ ഏർപ്പെടുത്തിയിരിക്കുന്നു ഇദ്ദേഹം. ഇതിന് പുറമെ ആർക്കേഡ് റൂം, റോളിങ് സ്റ്റോൺസ്- തീംഡ് ടോയ്ലറ്റുകളും ഇവിടെയുണ്ട്. അത്യധികമായ ക്രിയാത്മകതയ്ക്ക് മുൻതൂക്കം നൽകിയാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.

തന്റ ഓഫീസിനെ ജോലി ചെയ്യുന്നതിന് ഏറ്റവും മികച്ച സ്ഥലമാക്കുന്നതിന് പുറമെ ഉൽപാദനപരവും ക്രിയേറ്റിവിറ്റിയുമുള്ള ഇടമാക്കാനും ഈ പ്രക്രിയകളിലൂടെ ലക്ഷ്യമിടുന്നുവെന്ന് മോർലിങ് പറയുന്നു.ടീമിന്റെ ആവശ്യത്തിന് യോജിക്കുന്ന ഡിസൈനുകളാണിവിടെ അനുവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിലർക്ക് ജോലിക്കിടെ നിൽക്കേണ്ടി വരുമെന്നും എന്നാൽ ചിലർക്ക് ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരുമെന്നും അതിനാൽ അതിനനുസരിച്ചുള്ള വൈവിധ്യം നിറഞ്ഞ സാഹചര്യങ്ങളുള്ള ഇടങ്ങൾ ഓഫീസിൽ സൃഷ്ടിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഓരോ സ്റ്റാഫിനും ഏറ്റവും സുഖകരമായി ജോലി ചെയ്യുന്നതിനുള്ള സാഹര്യമാണിവിടെ ഒരുക്കിയിരിക്കുന്നത്.

ഏഴ് വർഷത്തിനിടെ ഈ വെബ്സൈറ്റിലെ ജീവനക്കാരുടെ എണ്ണം ഏഴിൽ നിന്നും 50 ആയി വളരുകയായിരുന്നു. ഇതിനിടെ ഓരോ ജീവനക്കാരനെയും മോർലിങ് വ്യക്തിപരമായി കാണുകയും എന്താണ് ആവശ്യമെന്ന് ചോദിച്ച് മനസിലാക്കി പോരായ്മകൾ പരിഹരിക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് കോഫി മെഷീനുകൾ മുതൽ സ്റ്റാൻഡിങ് ഡെസ്‌കുകൾ വരെ ഇവിടെ സജ്ജമാക്കിയിരുന്നു. വിനോദോപാധികൾക്കും സാമൂഹികപരമായ ഇടപെടലുകൾക്കും ഇവിടെ അവസരങ്ങളുണ്ട്. പോപ്പ്കോൺ മെഷീനുകൾ, ടേബിൽ ഫുട്ബോൾ , സ്റ്റാർ വാർസ് സിനിമ, തുടങ്ങിയവയെല്ലാം ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ വൻ തുക മുടക്കി സൗകര്യങ്ങളേർപ്പെടുത്തിയതിനെ തുടർന്ന് ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിച്ചുവെന്നാണ് മോർലിങ് പറയുന്നത്.