- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ മാനഭംഗപ്പെടുത്തി ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചു; സഹപ്രവർത്തകനായ ഐടി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു; പ്രണയം നടിച്ച് കബളിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചത്
ബംഗളൂരു: സഹപ്രവർത്തകയായ ജീവനക്കാരിയെ മാനഭംഗപ്പെടുത്തി ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച ഐടി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് യുവതിയെ വീട്ടിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. പീഡനരംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം, അശ്ലീല വെബ്‌സൈറ്റുകളിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് നിരവധി തവണ യുവതിയെ ഭീഷണിപ്പെടുത്തുകയും, പിന്നീട് പലതവണ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ബംഗാൾ സ്വദേശിയായ അരിന്ദാണ്(28) പീഡനത്തിന് അറസ്റ്റിലായത്. ഇരുവരും ഒരു ഐടി സ്ഥാപനത്തിൽ ഒന്നിച്ചു ജോലിചെയ്ത് വരുന്ന സമയത്താണ് അരവിന്ദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഇതിന് ശേഷമാണ് അരവിന്ദ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയും അവിടെ വെച്ച് നിരവധി തവണ മാനഭംഗപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പീഡന ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെട്ടതോടെയാണ് യുവതി എതിർത്ത് തുടങ്ങിയത്. പിന്നീട് യുവാവ് പല
ബംഗളൂരു: സഹപ്രവർത്തകയായ ജീവനക്കാരിയെ മാനഭംഗപ്പെടുത്തി ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച ഐടി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് യുവതിയെ വീട്ടിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. പീഡനരംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം, അശ്ലീല വെബ്‌സൈറ്റുകളിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഈ ചിത്രങ്ങൾ കാണിച്ച് നിരവധി തവണ യുവതിയെ ഭീഷണിപ്പെടുത്തുകയും, പിന്നീട് പലതവണ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ബംഗാൾ സ്വദേശിയായ അരിന്ദാണ്(28) പീഡനത്തിന് അറസ്റ്റിലായത്. ഇരുവരും ഒരു ഐടി സ്ഥാപനത്തിൽ ഒന്നിച്ചു ജോലിചെയ്ത് വരുന്ന സമയത്താണ് അരവിന്ദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഇതിന് ശേഷമാണ് അരവിന്ദ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകുകയും അവിടെ വെച്ച് നിരവധി തവണ മാനഭംഗപ്പെടുത്തുകയും ചെയ്തത്.
സംഭവത്തിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പീഡന ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെട്ടതോടെയാണ് യുവതി എതിർത്ത് തുടങ്ങിയത്. പിന്നീട് യുവാവ് പല ആവശ്യങ്ങളുമായി യുവതിയുടെ മുന്നിൽ എത്തി ശല്യം ചെയ്തതോടെ യുവതി സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സൈബർ ക്രൈം പൊലീസിന്റെ നേതൃത്വത്തിൽ അശ്ലീല വീഡിയോ സൈറ്റിൽ നിന്ന് നീക്കം ചെയ്തു. മാനഭംഗം, ഭീഷണിപ്പെടുത്തി കൊള്ളയടിക്കൽ, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കു യുവാവിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.