- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരനെ കൊണ്ട് ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു; ഇടറോഡിൽ യുവാവ് വെട്ടേറ്റ് കിടിക്കുകാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു; കാസർഗോട്ടെ വർഗ്ഗീയ ലഹളയ്ക്കുള്ള സിദ്ദിഖിന്റേയും അസറിന്റേയും ശ്രമം പൊലീസ് പൊളിച്ചത് ഇങ്ങനെ
കാസർഗോഡ്: കാസർഗോഡ് വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച യുവാവിനേയും സുഹൃത്തിനേയും പിടികൂടി പൊലീസ് മാതൃക കാട്ടി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിനെ മറ്റൊരു മതവിഭാഗത്തിൽപ്പെട്ടവർ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നായിരുന്നു പ്രചാരണം. പ്രസ്സ് ക്ലബ് ജംഗ്ഷന് അടുത്ത ഇടറോഡിൽ യുവാവ് വെട്ടേറ്റ് കിടക്കുകയാണെന്ന പ്രചാരണം നിമിഷങ്ങൾക്കകം കാസർഗോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജനങ്ങളെ ഭയപ്പാടുണ്ടാക്കി. നഗരത്തിലെ മുക്കിലും മൂലയിൽ നിന്നും ആളുകൾ അപ്രത്യക്ഷരായി. എന്താണ് ഇനി സംഭവിക്കുക എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. കാസർഗോഡ് വീണ്ടും കലാപ ഭൂമിയാകുമോ എന്ന ചിന്ത ജനങ്ങളെ ഭയപ്പെടുത്തി. പൊലീസ് ജനങ്ങളിൽ ആശങ്ക വളരാതിരിക്കാൻ സജീവമായി രംഗത്തെത്തി. ഒരിടത്തും ആർക്കും പരിക്കേറ്റിട്ടില്ല. ആരും വെട്ടിയുമില്ല. എങ്കിലും അന്വേഷണം തുടർന്നു. മുക്കിലും മൂലയിലും പൊലീസ് അ്‌ന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവമില്ലാത്തതിനാൽ അനങ്ങാതെ നിൽക്കുന്ന പതിവ് സമീപനത്തിൽ നിന്നും മാറി പ്രചരണത്തിന്റെ പിന്നിലെ ശക്തി ആരെന്ന് കണ്ടെത്താൻ തന്നെ
കാസർഗോഡ്: കാസർഗോഡ് വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച യുവാവിനേയും സുഹൃത്തിനേയും പിടികൂടി പൊലീസ് മാതൃക കാട്ടി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിനെ മറ്റൊരു മതവിഭാഗത്തിൽപ്പെട്ടവർ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നായിരുന്നു പ്രചാരണം. പ്രസ്സ് ക്ലബ് ജംഗ്ഷന് അടുത്ത ഇടറോഡിൽ യുവാവ് വെട്ടേറ്റ് കിടക്കുകയാണെന്ന പ്രചാരണം നിമിഷങ്ങൾക്കകം കാസർഗോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ജനങ്ങളെ ഭയപ്പാടുണ്ടാക്കി.
നഗരത്തിലെ മുക്കിലും മൂലയിൽ നിന്നും ആളുകൾ അപ്രത്യക്ഷരായി. എന്താണ് ഇനി സംഭവിക്കുക എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. കാസർഗോഡ് വീണ്ടും കലാപ ഭൂമിയാകുമോ എന്ന ചിന്ത ജനങ്ങളെ ഭയപ്പെടുത്തി. പൊലീസ് ജനങ്ങളിൽ ആശങ്ക വളരാതിരിക്കാൻ സജീവമായി രംഗത്തെത്തി. ഒരിടത്തും ആർക്കും പരിക്കേറ്റിട്ടില്ല. ആരും വെട്ടിയുമില്ല. എങ്കിലും അന്വേഷണം തുടർന്നു. മുക്കിലും മൂലയിലും പൊലീസ് അ്‌ന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ അത്തരമൊരു സംഭവമില്ലാത്തതിനാൽ അനങ്ങാതെ നിൽക്കുന്ന പതിവ് സമീപനത്തിൽ നിന്നും മാറി പ്രചരണത്തിന്റെ പിന്നിലെ ശക്തി ആരെന്ന് കണ്ടെത്താൻ തന്നെ പൊലീസ് തീരുമാനിച്ചു.
അതേ തുടർന്നുള്ള അന്വേഷണത്തിലാണ് കാസർഗോട്ടെ ഒരു ഫാൻസി കടയിലെ ജോലിക്കാരനായ അസറുദ്ദീനെ മുറിവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരനായ സിദ്ദിഖിനെ ഉപയോഗിച്ച് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചതാണെന്ന് വ്യക്തമായി. അസറുദ്ദീൻ അക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ഫാൻസി കടയിലേക്ക് ബൈക്കിൽ വരുമ്പോൾ തങ്ങളെ അനുഗമിച്ച മറ്റൊരു വാഹനത്തിൽ നിന്നും വന്നസംഘം വെട്ടിപ്പരിക്കേൽപ്പിച്ചെന്നായിരുന്നു അസറുദ്ദീനും സിദ്ദിഖും കൂടി പ്രചരിപ്പിച്ചത്. ബോധപൂർവ്വം ഇവർ ചമച്ച സംഭവം വ്യാജമാണെന്ന് അന്വേഷിച്ച സിഐ ആസാദ് പറഞ്ഞു. മത സ്പർദ്ദ വളർത്താനാണ് ഇവർ ശ്രമിച്ചതെന്നും അതിനെതിരേയും പൊലീസിനെ തെറ്റിധരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് സിഐ പറഞ്ഞു. എന്നാൽ സിദ്ദിഖിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല.
വർഗ്ഗീയ കലാപങ്ങൾ അരങ്ങേറുന്ന കാസർഗോഡിനെ സാമൂഹ്യവിരുദ്ധരിൽ നിന്നും മോചിപ്പിക്കാൻ പുതിയ കർമ്മ പരിപാടിക്ക് പൊലീസ് കഴിഞ്ഞാഴ്ചയാണ് രൂപം നൽകിയത്. അക്രമികളേയും സാമൂഹ്യ വിരുദ്ധരേയും നിയന്ത്രിക്കാൻ ശാസ്ത്രീയമായ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ അക്രമ പ്രചാരണം. കാസർഗോട്ടെ കുഴപ്പങ്ങൾ പ്രത്യക്ഷത്തിൽ കാരണക്കാരായ അഞ്ഞൂറ് പേരെ പൊലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് സമാധാന ശ്രമങ്ങൾക്ക് ഭംഗം വരുത്തുന്നവർ. ഇവരിൽ തന്നെ 222 പേർ സ്ഥിരം റൗഡികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 16 പേർ വിവിധ കേസുകളിൽപ്പെട്ടവരാണെങ്കിലും ഒരു കേസിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ കാസർഗോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 40 ൽ പരം യൂത്ത് ക്ലബുകളിലെ പ്രതിനിധികളുടെ യോഗം ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ സിഐ വിളിച്ചു ചേർത്തിരുന്നു.
വർഗ്ഗീയ സംഘർഷമടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ് കാസർഗോഡ് പൊലീസ് നീക്കമാരംഭിച്ചത്. വർഗ്ഗീയ സ്വഭാവമുള്ളതോ സാമൂഹ്യവിരുദ്ധ നീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം പൊലീസിനെ വിവരമറിയിക്കാൻ യൂത്ത് ക്ലബുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ അക്രമം വ്യാപിക്കുന്നത് തടയാൻ യുവാക്കളിൽ ബോധവൽക്കരണവും നടത്തി. രക്തദാനം, അവയവദാനം, മറ്റ് അപകടങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ, എന്നിവ നേരിടാൻ ഒരുമിച്ച് സഹകരിക്കാനും യുവാക്കളെ സജ്ജമാക്കിയിട്ടുണ്ട്.
കാസർഗോടിനെ മത സൗഹാർദ്ദ മേഖലയാക്കി മാറ്റാനുള്ള പൊലീസിന്റെ ശ്രമങ്ങൾ തുടരവേയാണ് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് വർഗ്ഗീയ സ്വഭാവമുള്ള അക്രമമാക്കി മാറ്റാൻ അസറുദ്ദീനും സിദ്ദീക്കും ശ്രമിച്ചത്. ഇവർക്കെതിരെയുള്ള കേസ് തുടരാൻ തന്നെയാണ് പൊലീസ് തീരുമാനിച്ചത്.