പാരീസ്: ഫ്രാൻസിൽ വീണ്ടും ആക്രമണം. പള്ളിയിൽ കയറിയ അക്രമികൾ വൈദികനെ കഴുത്തറുത്തുകൊന്നു.

ഫ്രാൻസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഐസിസ് ഭീകരരാണ് അതിക്രമത്തിനു പിന്നിൽ. അള്ളാഹു അക്‌ബർ വിളിച്ചു പള്ളിയിലെത്തിയ ഭീകരർ 84കാരനായ ഫ്രഞ്ച് വൈദികനെ അൾത്താരയുടെ മുന്നിൽ നിർത്തിയാണു കഴുത്തറുത്തു കൊന്നത്. ഒരു കന്യാസ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്റി പള്ളിയിൽ ആറുപേരെ ബന്ദികളാക്കിയ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയത്.

ആക്രമണം നടത്തിയ രണ്ട് ആയുധധാരികളെയും പൊലീസ് പിന്നീടു വെടിവച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാൾ ചികിത്സയിലാണ്.

പ്രാർത്ഥനാ സമയത്താണു മാരകായുധങ്ങളുമായെത്തിയ രണ്ടുപേർ പള്ളിയിൽ അതിക്രമിച്ച് കടന്നത്. പുരോഹിതൻ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കിയ ഇവർ 92 വയസ്സുള്ള പുരോഹിതനെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി. ഈ മാസം ആദ്യം നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ സംഭവം. ബാസ്റ്റിൽ ദിനാഘോഷം നടക്കവെ ഉണ്ടായ ഭീകരാക്രമണത്തിൽ 75ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നവർക്ക് ഇടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്. പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.